Wednesday, February 10, 2021

അധ്യായം 3 ടോപ്പിക്ക്12 യോഗവും ഭാഗ്യവും

ഓരോരുത്തർ ജീവിച്ചു തീർക്കേണ്ട ഒരു script ആണ് യോഗം. ഈശ്വരന്റെ രക്ഷയിൽ ജീവിക്കുന്നവർ ഭാഗ്യവാന്മാർ എന്നു പറയും. അത് കേവലം യാദൃശ്ചികത അല്ല . പാമ്പ് കടിയേൽക്കുക എന്നത് ഒരാളുടെ യോഗമാണ്. എന്നാൽ അതിൽ നിന്ന് അയാൾ രക്ഷപെടുമോ ഇല്ലയോ എന്നത് അയാളുടെ നാരായണ രക്ഷ പോലെ ഇരിക്കും. പാമ്പുകടി ഒരു ഭൗതികമായി നേരിട്ട ഒരു സംഭവമാണ്. പാമ്പുകടിയേൽക്കാനും ഒരു കാരണം ഉണ്ട്. കാരണം പാമ്പ് ഒരു ഭൗതിക ജീവിയാണ്.അത് മനുഷ്യരായ നമ്മളെ ആരെ വേണമെങ്കിലും കടിക്കാം എന്നാൽ അതിന് ഏറ്റവും യോഗം ദൈവാധീനം കുറഞ്ഞവർക്കാണ്. ദൈവാധീനം കൂടുതലുള്ളവരെ പാമ്പ് അടുത്തുവരാൻ പോലും ഭയപ്പെടും. ഒഴിഞ്ഞുപോകും ഇനി പാമ്പുകടി കഴിഞ്ഞ അയാൾ രക്ഷപ്പെടാനുള്ളത് അയാളുടെ യോഗം. ഏതായാലും കടി കിട്ടി അയാൾ തൻറെ രക്ഷയും വിശ്വാസവും വികലമാക്കി വർദ്ധിപ്പിക്കുകയും അയാൾക്ക് വേണ്ടി ഈശ്വരനെ വിളിച്ചു തെറ്റുകൾ ക്ഷമിച്ച് രക്ഷ യാചിക്കാനും ഒത്തിരി പേരുണ്ടെങ്കിലും അതിൻറെ ആഴം അനുസരിച്ച് അയാളെ ആശുപത്രിയിൽ എത്തിക്കാനും അയാളെ രക്ഷിക്കാൻ ഒരു വൈദ്യനെ അടുത്ത് എത്തിക്കുകയും ചെയ്യും. ശാരീരികവും മാനസികവുമായ എല്ലാ കഷ്ടതകളും ഭൗതിക ലോകത്തിലെ നമ്മുടെ മാത്രം സൃഷ്ടികളത്രെ. ശാരീരിക അവശതകൾക്ക് ഭഗവാൻ ശിവനെ പ്രീതിപ്പെടുത്തുക മാനസിക ശാന്തിക്കും സൗഖ്യത്തിനും നാരായണ പ്രീതി നടത്തുക. അങ്ങനെ നമ്മുടെ ശരീരത്തിൻറെ രക്ഷ എപ്പോഴും ഉയർന്ന നിലയിൽ നിർത്തിയാൽ മാത്രമാണ് ശരിയായ സ്വർഗീയ ജീവിതം നമുക്ക് അനുഭവിക്കാനാവൂ.

          ഇത് മതത്തിൻറെ കാര്യത്തിൽ ഒരു കൂട്ട് ഈശോ എന്ന് വിളിക്കുമ്പോൾ മറ്റൊരു കൂട്ടർ അള്ളാ എന്നും ഒരു കൂട്ടർ വിഷ്ണു എന്നും വിളിക്കുന്നു. ചിലർക്ക് ബുദ്ധനും ,വർത്തമാന മഹാവീരനും , സത്യസായിബാവയും എല്ലാം എല്ലാം പല പേരുകളിൽ ദൈവങ്ങളാണ്. ആരൊക്കെ ഏതൊക്കെ പേരുകളിൽ വിളിച്ചാലും എല്ലാവരും വരുന്നത് ഒരിടത്തുനിന്നും പോകുന്നത് ഒരിടത്തേക്ക് തന്നെ. മരിക്കുമ്പോൾ ശരീരം ഭൂമിയിൽ ഉപേക്ഷിക്കുന്നു. ഭൗതിക തലത്തിൽ നമ്മുടെ കണ്ണുകൾ കൊണ്ട് കാണുന്നവ മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കുന്നവർക്ക് അറിവില്ല എന്ന് തിരിച്ചറിയുക.

ഏറ്റവും കഠിനമായ പാപങ്ങൾ ചെയ്യുന്നവർക്ക് അതിന്റ്തായ ശിക്ഷകളും ഉണ്ട്. ജീവിതകാലം മുഴുവൻ ദുഃഖമായി മാറുന്നതാണ് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത്. കൊലപാതകം, വഞ്ചന, ചതി ,പീഡനം എന്നിവയ്ക്കുള്ള ശിക്ഷകൾ കടുത്തതാണ്. നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരേയോ, അല്ലെങ്കിൽ നമ്മളെ തന്നെയോ കൊന്നു കളയുകയോ കിടത്തി കളയുകയോ ചെയ്യും . അങ്ങനെ നോക്കുമ്പോൾ ഈശ്വരൻ ദുഷ്ടനും ക്രൂരനുമാണ് യുക്തിവാദികളുടെ കണ്ണിൽ. എന്നാൽ അനുഭവിക്കാൻ യോഗം ഉണ്ടെങ്കിൽ അതിൻറെ കാരണക്കാരൻ ഈശ്വരനല്ല.

ആധ്യാത്മിക തലത്തിൽ ഏകദേശം ഒരു ചുരുക്കരൂപയേ ആയിട്ടുള്ളൂ. നിങ്ങൾക്കുള്ള മറുപടികൾ ഇതിൽ അടങ്ങിയിട്ടുണ്ടാവുമെന്ന് കരുതട്ടെ. ഇനിയുള്ള സംശയങ്ങൾക്ക് ലേഖകനുമായി ബന്ധപ്പെടുക . അതെല്ലാം ഉൾപ്പെടുത്തി രണ്ടാം പതിപ്പ് ഉടൻ പുറത്തിറക്കാം. അതിൽ ആത്മാവിന്റെ സഞ്ചാരപദങ്ങളെ പറ്റിയും പ്രേത ലോകത്തെ പറ്റിയും വിശദമായി പറയുന്നതാണ്.

 

 

അധ്യായം 3 ടോപ്പിക്ക് 11 കർമ്മ ഫലം

ഒരു ആത്മാവ് ഭൂമിയിൽ എത്തി തിരികെ പ്രവേശിക്കുന്നതിന് മുൻവിധികളുണ്ട്. അത് പലപ്പോഴും മുന്നേ ഗണിക്കപ്പെട്ടവയാണ്.ആ ആത്മാവ് എങ്ങനെ ഏതു രൂപത്തിൽ ഒക്കെ ജീവിക്കുമെന്നും ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നു പോകുമെന്നും എത്ര ജന്മം എടുക്കണമെന്നും ഏതൊക്കെ ജന്മം എടുക്കണമെന്നും ആ സമയങ്ങളിൽ ഏതൊക്കെ ശരീരം സ്വീകരിക്കുമെന്നും ഓരോന്നിന്റെ കാലഘടനയും, ഘടനയും എത്രനാൾ ഒരു ശരീരത്തിൽ ആ ആത്മാവ് വസിക്കുമെന്ന് ആ സമയങ്ങളിൽ ആ ശരീരങ്ങൾ എന്തൊക്കെ അറിയുമെന്നും എന്തൊക്കെ ചെയ്യുമെന്നും A to z കര്യങ്ങൾ മുൻകൂർ എഴുതിവെച്ചിട്ടുണ്ട് . അത്രയും ബൃഹത്തായതും Complicated ആയ ഒരു പ്രതിഭാസവും പ്രഹേളിക്കുകയുമാണത്.ഇതുവരെയുള്ള പ്രസ്താവനകളിൽ നിന്നും ഒരു കഴിവ് ഒരു ചൈതന്യം മനുഷ്യരിൽ പ്രവർത്തിക്കുന്നതുകൊണ്ട് മനുഷ്യന് അസാധ്യമായി ആയി ഒന്നും ഇല്ലെന്ന് മനസ്സിലായി കാണുമല്ലോ. ആധ്യാത്മിക തലത്തിൽ അത്യന്തികമായ മനുഷ്യൻ പകുതി ഈശ്വരൻ തന്നെ ആണ്. ആയതുകൊണ്ട് തന്നെ ഈശ്വരന്റെ മുൻപിൽ തൊഴുകൈ നമ്മൾ പ്രയോഗിക്കുന്നു. മനുഷ്യനെ പരസ്പരം കാണുമ്പോൾ അര കൈ കൊടുത്തു വന്ദിക്കുന്നതും നമസ്തേ പറയുന്നതും എന്നിലുള്ള ഈശ്വരൻ നിന്നിലുള്ള ഈശ്വരനെ മനസ്സാ നമിക്കുന്നു എന്ന അർത്ഥത്തിലാണ്. മനുഷ്യൻ ഇന്ന് വരെ കണ്ടെത്തിയ എല്ലാം, ഇതുവരെ നേടിയ എല്ലാം മനുഷ്യന് ചിന്തിക്കാനുള്ള കഴിവ് ഉള്ളതുകൊണ്ട് മാത്രമാണ്. ആരൊക്കെ എന്തൊക്കെ ആയിത്തീരണമെന്ന് മുൻകൂർ എഴുതിവച്ചിരിക്കുന്നതും ഈശ്വരനാണ്. കഷ്ടപ്പാടുകൾ ഈശ്വര സൃഷ്ടി ഒന്നുമല്ല. അവൻ അവൻറെ കയ്യിലിരിപ്പാണ്. ഈശ്വരനെ നിന്ദിക്കുന്നവനിൽ നിന്നും, പാപം ചെയ്യുന്നവനിൽ നിന്നും ഈശ്വരൻ ഒഴിഞ്ഞു നിൽക്കും. ഓരോരുത്തർ ചെയ്യുന്ന പാപ പുണ്യങ്ങളുടെ ആകെത്തുകയാണ് ആണ് അവൻറെ deposit . നന്മ കൂടുതൽ ചിന്തിക്കുന്നവനെയും പ്രവർത്തിക്കുന്നവനെയും ഈശ്വരൻ രക്ഷിക്കാൻ മുൻപന്തിയിൽ ഉണ്ടായിരിക്കും. അവിടെ യുക്തിവാദി നിരീശ്വരവാദി വിശ്വാസി എന്ന തരംതിരിവുകൾ ഇല്ല. ഈശ്വരന്റെ മുമ്പിൽ എല്ലാത്തരം മനുഷ്യരും അവൻറെ മക്കളാണ് . അവർ ചെയ്യുന്ന പാപ പുണ്യങ്ങളുടെ കണക്ക് മാത്രമേ നോക്കാറുള്ളൂ. നന്മ ചെയ്യുന്നവരിൽ ഈശ്വരന്റെ രക്ഷ കൂടുതൽ കാണപ്പെടുന്നു അവന് രക്ഷ കൂടുതൽ കിട്ടാൻ നന്മനിറഞ്ഞ മനസ്സുകളെ

പല രൂപത്തിൽ പല ഭാവത്തിൽ അയച്ചുകൊടുക്കും. അവനവൻ നിന്നും തടസ്സം വരാത്ത രീതിയിൽ ഭൗതിക ജീവിതം പുഷ്ടിപ്പെടും. ദുഷ്ട സംസർഗ്ഗം നിയന്ത്രിക്കപ്പെടും. കഷ്ടതകളിൽ അവനെ സഹായിക്കാൻ നന്മ നിറഞ്ഞവരെ തുടരെ തുടരെ അയച്ചു കൊണ്ടേ ഇരിക്കും. കടുത്ത വിശ്വാസികൾക്കും ഈ പാപ ഗ്രഹത്തിൽ കഷ്ടതകൾ വന്നുകൂടായ്കയില്ല. അത്തരക്കാരെ അത്ഭുതം പ്രവർത്തിച്ചു ശ്വരൻ നേരിട്ട് രക്ഷിക്കും .അതിന് യാതൊരു സംശയവും വേണ്ട.

ഏറ്റവും കൂടുതൽ നീട്ടിപ്പരത്തി എഴുതേണ്ടി വന്നത് കലികാലത്തിലെ കാര്യങ്ങളാണ്. സത്യ യുഗത്തിൽ എല്ലാവർക്കും ഒരേ മനസ്. ആർക്കും അല്ലലില്ലാതെ ജീവിച്ചു. കലി ആലി യുഗത്തിൽ മനുഷ്യൻ വികലമായി ചിന്തിച്ചു. ഈശ്വരൻ അത്തരക്കാരിൽ പ്രവർത്തിക്കുന്നത് പലതരത്തിലാണ്. ഇപ്പോൾ നടക്കുന്നതോക്കെ കാണുമ്പോൾ ഈശ്വരൻ ഉണ്ടോ എന്ന് പോലും സംശയമുള്ള വ്യക്തികളുണ്ട്. ഈശ്വരൻ ഉണ്ടെങ്കിൽ ഈ കണ്ട തിന്മകളെല്ലാം നടക്കുമോ എന്നാണ് അവർക്കറിയേണ്ടത്. ഈശ്വരൻ ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ കാര്യങ്ങൾ ചെയ്യുകയും ചെയ്തിട്ട്‌ ഈ കണ്ടത് മുഴുവൻ ഈശ്വരന്റെ ചുമലിൽ വെച്ചു കൊടുത്തതിന് എന്ത് യുക്തിയാണുള്ളത്.

ഈശ്വരൻ ഇതുവരെ ചൂണ്ടിക്കാണിച്ച മാർഗ്ഗത്തിലൂടെയാണോ ഇന്നുവരെ നിങ്ങൾ സഞ്ചരിച്ചത് ? അല്ല എങ്കിൽ ഇക്കാര്യത്തിൽ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും സഹായം അവകാശപ്പെടാനും നിങ്ങൾക്ക് എന്തധികാരമാണുള്ളത് ?എന്ത് യോഗ്യത ആണ് ഉള്ളത് .നിങ്ങൾക്കുവേണ്ടി എല്ലാം നേടിതരാനുള്ള ബാദ്ധ്യത ഈശ്വരന്റെ തലയിൽ നിക്ഷേപിക്കുന്നത് എന്തധികാരത്തിലാണ് ?നിങ്ങൾ പാപകർമ്മങ്ങൾ ചെയ്തുകൂട്ടിയത് ഈശ്വരനോട് അനുവാദം തേടിയിട്ടായിരുന്നോ ?

ദുഷ്പ്രവൃത്തികൾ ചെയ്യുമ്പോൾ ,

ജീവനുള്ള ജന്തുക്കളെ കൊന്നൊടുക്കുമ്പോൾ ,

ഗോക്കളെ വധിച്ചു ഭക്ഷിക്കുമ്പോൾ ,

സൂകരമാംസം നുണയുമ്പോൾ ,

കോഴിയെയും താറാവിനെയും ,മറ്റു പക്ഷികളെയുമൊക്കെ പിടിച്ചു കൊന്നുതിന്നുമ്പോൾ ,

മദ്യലഹരിയിൽ കുകർമങ്ങൾ ചെയ്യുമ്പോൾ ,

വൃക്ഷങ്ങളെയും വനസ്പതികളെയും മുറിച്ചുവിറ്റ് കാശാക്കുമ്പോൾ ,

കുന്നുകൾ ഇടിച്ചുനിരത്തുമ്പോൾ ,

നദീദേവതകളുടെ കുക്ഷി മാന്തിയെടുക്കുമ്പോൾ ,

സ്വന്തം ധർമപത്നിയെ നിഷ്കരുണം വാളിനൂണാക്കുമ്പോൾ ,

സ്ത്രീ സ്വഭർത്താവിനെ വഞ്ചിച്ചു വധിക്കുമ്പോൾ ,

എന്നുവേണ്ട ,

എണ്ണമറ്റ അധർമ്മങ്ങളിൽ ഏർപ്പെടുമ്പോൾ ,അപ്പോഴൊക്കെ നിങ്ങൾ ഈശ്വരന്റെ വാക്കുകളെ ശ്രവിച്ചിരുന്നോ ?ഈശ്വരന്റെ അഭിപ്രായത്തിനനുസരിച്ചു പ്രവർത്തിച്ചിരുന്നോ ?സ്വന്തം ഭോഗസുഖത്തിനായും ദുരാഗ്രഹപൂർത്തിയ്ക്കായും മനുഷ്യൻ സകല പാപങ്ങളും ചെയ്തുകൂട്ടി .എന്നിട്ട് അതിന് തിരിച്ചടി നേരിടുമ്പോൾ , പ്രകൃതിസ്വരൂപിണിയായ മഹാമായ സാക്ഷാൽ ജഗദംബയുടെ ക്രോധം തന്റെമേൽ പതിയ്ക്കുമ്പോൾ ,അപ്പോൾ , ത്രാഹിമാം ത്രാഹിമാം എന്ന് നിലവിളിയ്ക്കുന്നതെന്തിന്?ഈശ്വരൻ വന്ന് ഈ വൈറസിനെ ഇല്ലാതാക്കണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്തിന് ?ദുഷ്കർമ്മങ്ങളുടെ ഫലം , ജീവനുള്ളതിനെ കൊന്നുതിന്നതിന്റെ ഫലം ,മദ്യപിച്ചു ലക്കുകെട്ട് ദുരാചാരിയായി നടന്നതിന്റെ ഫലം , ഒക്കെ അനുഭവിച്ചേ മതിയാകൂ .പ്രകൃതിയോട് ദ്രോഹം പ്രവർത്തിച്ചാൽപ്പിന്നെ പ്രകൃതിയുടെ തിരിച്ചടി വരുമ്പോൾ അതിനെ തടയുക ദുഷ്കരമാണ് .കേവലം മനുഷ്യൻ മാത്രമാണോ പ്രകൃതിമാതാവിന്റെ സന്താനം ?അല്ലേയല്ല .സമസ്തജീവജാലങ്ങളുടെയും അമ്മയാണ് പ്രകൃതി .ആ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിങ്ങൾ തകർത്താൽ , ഒരു പരിധി കഴിയുമ്പോൾ , പ്രകൃതി സ്വയം സന്തുലനം പുനഃസ്ഥാപിയ്ക്കും .

.സ്വന്തം മോക്ഷത്തിനായി നിരന്തരം പ്രയത്നിയ്ക്കുകയും ജഗത്കല്യാണത്തിനായി ആദർശാധിഷ്ഠിതമായ ഒരു ഉത്തമജീവിതശൈലിയെ ഉപദേശിയ്ക്കുകയുമാണ് ഈശ്വരന്റെ കർത്തവ്യം .ഈശ്വരൻ കാണുകയില്ല എന്ന് വൃഥാ വിചാരിച്ച് ഓരോരുത്തർ ചെയ്യുന്നതും, പറയുന്നതും, ചിന്തിക്കുന്ന ഓരോന്നും അദ്ദേഹത്തിന് കണക്കുണ്ട് അതിൽ അദ്ദേഹം കുറ്റക്കാരനല്ല. ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ ചെയ്യുക . ഒന്നിനും കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിൻറെ നാമം വൃഥാ ഉച്ചരിച്ച് കാലം കഴിക്കുക നിങ്ങൾ രക്ഷപ്പെടും.

 

അധ്യായം 3 ടോപ്പിക്ക്10 എന്താണ് ദർശനങ്ങൾ ?


മനസ്സെന്നു പറയുന്നത് ഒരു തൂവാലയോട് ഉപമിച്ചാൽ ചിന്തകളെ നൂലിനോട് ഉപമിക്കാം . ഓരോ നൂലുകളും ഇഴ പിരിച്ചു മാറ്റി മാറ്റി എടുത്താൽ തൂവാല നൂലുകളുടെ ഒരു കൂമ്പാരം മാത്രമാകുന്ന പോലെ ചിന്തകളുടെ ഒരു കൂമ്പാരം മാത്രമാണ് മനസ്സ് . മെഡിറ്റേഷൻ , യോഗ പോലുള്ള വിദ്യകൾ ഉപയോഗിച്ചാൽ ചിന്തകളെ ഇഴ പിരിച്ചു ഇല്ലായ്മ ചെയ്യാം . ആദ്യം കാണുന്ന ആ പരിപൂർണ്ണ അന്ധകാരത്തിന് വളരെ ദൂരെ ആയി ഒരു തുരങ്കത്തിൽ അങ്ങേ അറ്റത്ത് വെളിച്ചം ദൃശ്യം ആകുന്ന പോലെ നമുക്ക് ഓരോ ദർശനങ്ങൾ വെളിവാക്കുകയായി . നമ്മിലെ തന്നെ ആത്മാവിനെ കണ്ടെത്തുകയാണ് . ശരീരം ഒരു പഞ്ഞികെട്ടു പോലെ . ശരീരം നമുക്ക് പിന്നീട് ആവശ്യം ഇല്ലാത്തത് പോലെ ഉള്ള ഒരു അനുഭവം . നമ്മുടെ ശരീരത്തെ പുറത്തു നിന്ന് നമുക്ക് ദർശിക്കാൻ ആവും . ശരീരത്തെ വിട്ടു ആത്മാവ് മുന്നോട്ട് സഞ്ചരിക്കുന്നതായും സമയവും ഈ പ്രപഞ്ചവും നമുക്ക് പുറകിൽ സഞ്ചരിക്കുന്നതായും അനുഭവേദ്യം ആകും . കൂടുതൽ കഴിവ് നേടുന്നവർക്ക് കൂടുതൽ ദൂരം കാലത്തിനു അതീതം ആവാൻ കഴിയും . നടക്കാൻ പോകുന്ന കാര്യങ്ങളും നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളും ഏത് സമയത്ത് കൂട്ടിമുട്ടും എന്ന് നമുക്ക് കൃത്യമായി കാണിച്ചു തരുന്നത് ഒരു ഐന്ദ്രിക അനുഭൂതി തന്നല്ലേ ? അതനുഭവിച്ചവർ പിന്നീട് ഈ ഭൂമിയിലേക്ക് വരുവാൻ ആഗ്രഹിക്കുകയില്ല . ഈ പ്രപഞ്ചത്തിൽ ഒരു പഞ്ഞികെട്ടു പോലെ ഒഴുകി നടക്കാൻ ആഗ്രഹിക്കും .മൂന്നു മാസം കഴിഞ്ഞുള്ള കാര്യങ്ങൾ വരെ ഗ്രഹിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് . പ്രാപഞ്ചിക ശക്തികൾ എന്റെ ശരീരത്തിൽ പ്രഹരം ഏൽപ്പിക്കാൻ ശ്രമിക്കുമ്പോൾ എനിക്ക് ചുറ്റും ഒരു മായാവലയം അതിനെ തട്ടി മാറ്റുന്നത് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട് . ഇന്നിപ്പോ ഇവിടെ നടക്കുന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ കാലങ്ങൾക്കു മുൻപേ നടന്നു കഴിഞ്ഞവ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കണമെങ്കിൽ ഞാൻ നേരത്തെ പറഞ്ഞ അവസ്ഥയിൽ നിങ്ങൾക്ക് എത്തിച്ചേരാൻ കഴിഞ്ഞാൽ മാത്രമേ സാധിക്കു . ഇതിനെ ത്രികാല ജ്ഞാനം എന്ന് പറയാം . ( ഞാൻ അല്ല കേട്ടോ ) ഭാവി ഭൂതം വർത്തമാനം ഇത് മൂന്നും അറിയുന്നവൻ ത്രികാല ജ്ഞാനി . നമ്മളെക്കാൾ വളരെ വേഗത്തിൽ സഞ്ചരിക്കുന്നവർ ഉണ്ട് . അതിന്റെ തലം വേറെ ആണെന്ന് മാത്രം . ആ സഞ്ചരിക്കുന്നവരുമായി ചുമ്മാ ഒരു കണക്ഷൻ എടുത്താൽ മാത്രം മതി ആവും . അറിയേണ്ട കാര്യങ്ങൾ എല്ലാം തന്നെ ഒരു സിനിമയിൽ എന്ന പോലെ മായ രൂപം ആയി മനസ്സിൽ തെളിഞ്ഞു കൊണ്ടേ ഇരിക്കും . അതാണ് ദർശനങ്ങൾ.... !!!

അധ്യായം 3 ടോപ്പിക്ക് 9 ഈശ്വരൻ എന്ന കമ്പ്യൂട്ടർ

 

      യുക്തിവാദത്തിന് എതിരായി എഴുതാൻ ഞാൻ ആരുമല്ല . എങ്കിലും കുറെ നാളുകൾ ആയി അവർ കടന്നാക്രമിക്കുന്നു . യുക്തിവാദികളും നിരീശ്വര വാദികളും തന്നെ ആണ് കേമന്മാർ എന്ന രീതിയിൽ . നിങ്ങൾ ആദ്യം അറിയേണ്ട ഒരു കാര്യം വിശ്വാസികളുടെ ഈശ്വരന് രൂപമില്ല . അത് പല പല ചിന്തകൾ ആയും രൂപം ആയും പല ആളുകൾ ആയും ഒരേ സമയം പല ഇടങ്ങളിലും കാണപ്പെടും . ശരി ആയ സമയത്ത് ശരി ആയ ചിന്ത തന്നു രക്ഷപ്പെടുത്തും . ശരി ആയ സമയത്ത് ശരി ആയ ആളെ തന്നെ നമ്മുടെ അടുത്ത് എത്തിക്കും . അത് പോലെ തന്നെ നമുക്ക് ഒരു അത്യാപത്തു വരുമ്പോൾ നമ്മളെ സഹായിക്കാൻ ഒരു ശരി ആയ ആളെ തന്നെ പറഞ്ഞു വിടും അല്ലെങ്കിൽ വളരെ ശരി ആയ ഒരാളുടെ അടുത്തേക്ക് തന്നെ പോകാൻ നമ്മെ തോന്നിപ്പിക്കും .ഒരു അത്യാപത്തു വരുമ്പോൾ ഈശ്വരൻ നേരിട്ട് ഫോട്ടോയിൽ കാണുന്ന രൂപത്തിൽ മുൻപിൽ വന്നു നിൽക്കണം എന്ന് നിങ്ങൾ നിരീശ്വര വാദികളും യുക്തിവാദികളും ചിന്തിക്കുമായിരിക്കും . എന്നാൽ ഒരിക്കലുമല്ല .ഞാൻ പറഞ്ഞ തത്വം നിങ്ങൾക്ക് മനസ്സിലാകുന്ന ഒരു സംഭവത്തിലൂടെ വിവരിക്കാം .ഒരാളെ പാമ്പ് കടിച്ചു എന്ന് കരുതുക . അയാൾക്ക് ആ പാമ്പ് കടി കൊള്ളാൻ ഉള്ള യോഗം ഉണ്ടായിരുന്നിരിക്കണം . ഇനി അതിൽ നിന്ന് അയാൾ രക്ഷപ്പെടുമോ ഇല്ലയോ എന്നുള്ള കാര്യം അയാളുടെ പൂർവ ചരിത്രം പോലെ ഇരിക്കും . അയാൾ ഒരു ഉത്തമ വിശ്വാസി ആണെങ്കിൽ വെറും ഒരു ലക്ഷണം മാത്രം കാണിച്ചിട്ട് ആ പാമ്പ് വേറെ വഴിക്ക് പോകും . വിശ്വാസം എന്തെന്ന് അറിയാത്ത ആളെ ആണ് പാമ്പ് കടിക്കുന്നതെങ്കിലും അയാളുടെ പൂർവ കാലം പരിശോധിക്കും . എന്നിട്ട് തീരുമാനിക്കും , ഈ ജന്മം മതി ആക്കണോ അതോ തുടരണോ എന്ന് . അതിനു ഒരു പാട് ഘടകങ്ങൾ ഉണ്ടാകും . നമുക്കൊക്കെ ചിന്തിക്കാൻ കഴിയുന്നതിനുമാപ്പുറം . അതിലൊന്ന് അയാളുടെ പൂർവ ചരിത്രത്തിൽ നന്മകൾ ചെയ്യുന്ന ആൾ ആയിരുന്നെങ്കിൽ , അയാൾക്ക് വേണ്ടി ഒത്തിരി പേര് പ്രാർത്ഥിക്കുന്നു എങ്കിൽ , അയാളെ പരിചരിക്കാൻ ഒരു പാട് പേര് ഉണ്ടെങ്കിൽ ( ഇതിനെല്ലാം മറ്റുള്ളവർക്ക് തോന്നണം എങ്കിൽ അയാൾ ചെയ്ത നന്മയുടെ ഫലങ്ങൾ കൂടി ആണെന്ന് മറക്കരുത് ) ഈശ്വരൻ അയാളെ എങ്ങനെ രക്ഷപെടുത്തി കൊടുക്കാമെന്നു അവിടെ ഉള്ള ആളുകളെ ചിന്തിപ്പിക്കുന്നു . അത് ഒരു ശരി ആയ വഴി ആയിരിക്കുകയും ആൾ രക്ഷ പെടുകയും ചെയ്യും .

CLIENT
കമ്പ്യൂട്ടറും SERVER കമ്പ്യൂട്ടറും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഈ കാലത്ത് ഞാൻ പഠിപ്പിച്ചു തരേണ്ടതില്ലല്ലോ . ഏതൊരു കൊച്ചു കുട്ടിക്കും അതറിയാം .നിങ്ങൾ ഇപ്പോൾ ഇത് വായിക്കുന്നത് ഒരു പക്ഷെ മൊബൈൽ വഴിയോ കമ്പ്യൂട്ടർ വഴിയോ ആവാം . ഞാൻ എന്റെ കമ്പ്യൂട്ടറിൽ എഴുതി ഉണ്ടാക്കിയത് എങ്ങനെ നിങ്ങളുടെ മൊബൈലിൽ എത്തി . അറിയില്ലേ അതിനെ പറ്റി . അതിനു നമ്മളെ സഹായിച്ചത് ഇന്റർനെറ്റ് ആണ് . ഇന്റർനെറ്റ് ഒരു അദൃശ്യമായ സംവേദന ഉപാധി ആണ് . ഞാൻ എഴുതി ഉണ്ടാക്കിയ എന്റെ ഈ വിഷയം എന്റെ മൊബൈൽ വഴി ഇന്റർനെറ്റ് സെർവേറിലേക്ക് അയച്ചു . ആ സെർവറിൽ ആണ് കോടിക്കണക്കിനു വരുന്ന മൊബൈലുകൾ ( CLIENTS ) ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്നത് . നിങ്ങൾക്ക് ഈ വിഷയം ലഭിച്ചതും സെർവറിൽ നിന്നാണ് .നിങ്ങൾക്ക് ഈ വിഷയം ലഭിക്കാനും സെർവർ വിചാരിക്കണം . സെർവേറിലേക്കുള്ള നിങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടാൽ നിങ്ങളുടെ മൊബൈലിൽ ഒന്നും കിട്ടില്ല . എന്റെ ഈ വിഷയം edit ചെയ്യാൻ ഞാൻ വിചാരിക്കണം . നിങ്ങൾക്ക് നിങ്ങളുടെ മൊബൈലിൽ നിന്നും റിക്വസ്റ്റ് അയക്കാനെ കഴിയു . മാറ്റർ വിട്ടു തരേണ്ടത് സെർവർ ആണ് . നിങ്ങളുടെ മൊബൈലിലെ ഓരോ ചലനവും സെർവർ അറിയും .എന്നാൽ സെർവറിൽ ഒരു മാറ്റവും വരുത്താൻ നിങ്ങൾക്ക് കഴിയുകയുമില്ല .
അത് പോലെ തന്നെ ആണ് ഈശ്വരനും മനുഷ്യരും തമ്മിൽ ഉള്ള ബന്ധം എന്ന് ഞാൻ പറഞ്ഞാൽ നിങ്ങളിൽ ചിലർ എങ്കിലും നെറ്റി ചുളിക്കാതെ ഇരിക്കില്ല .
ഇത് പോലെ നാം എല്ലാവരും ആ ബ്രഹ്മാണ്ഡ സെർവർ കമ്പ്യൂട്ടറിലേക്ക് അദൃശ്യമായ ഏതോ ഒരു മാധ്യമം വഴി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു . നമ്മുടെ ഓരോ ചലനവും ചിന്തകളും ആ സെർവർ അറിയും . നമ്മുടെ പഞ്ചേന്ദ്രിങ്ങൾ എന്ത് ഗ്രഹിക്കുന്നുവോ നമ്മൾ എന്ത് ചിന്തിക്കുന്നുവോ അത് അപ്പപ്പോൾ അവിടെ സേവ് ആകുന്നു .മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മുടെ ഓര്മ പോലും അങ്ങ് ദൂരെ ഉള്ള എവിടെ നിന്നോ വരുന്നതെന്ന് പോലും പറയേണ്ടി ഇരിക്കുന്നു. CLIENT കമ്പ്യൂട്ടർ ആയ നാം ഓരോരുത്തരെയും സ്വാധീനിക്കാൻ ആ പരം ബ്രഹ്മത്തിന് കഴിയും . നമ്മൾ അതിനുള്ള ഒരു വഴി ഒരുക്കി കൊടുക്കണമെന്ന് മാത്രം . നാം ഓരോരുത്തരുടെയും തലച്ചോർ അതി വിശിഷ്യം ആയ ഒരു ട്രാൻസ്മിറ്റർ ആണ് . അങ്ങ് ദൂരെ എവിടെയോ ഉള്ള ആ സെർവർ കംപ്യൂട്ടേറിലേക്ക് സദാ സന്ദേശങ്ങൾ വരികയും പോകുകയും ചെയ്തു കൊണ്ടിരിക്കുന്നു . നമ്മുടെ വാക്കുകളും പ്രവർത്തിയും ചിന്തയും എവിടെയോ watch ചെയ്തു രേഖപ്പെടുത്തി കൊണ്ടിരിക്കുന്നു . ഈശ്വരനുമായി സദാ ബന്ധം പുലർത്തുന്നവർ ആണ് സുമനസ്സുകൾ . അവർക്കേ നന്മ ചെയ്യാൻ കഴിയു . ആ സുമനസ്സുകൾ ആണ് ഞാൻ ആദ്യം പറഞ്ഞ കഥയിൽ ഉൾപ്പെടുന്നവർ .പാമ്പ് കടി എല്കേണ്ടത് അയാളുടെ കർമ്മ ഫലവും വിധിയും . അയാളെ രക്ഷപ്പെടുത്തുന്നത് അയാൾ ചെയ്ത സദ് പ്രവർത്തികൾ . അയാൾ പാമ്പ് കടി ഏറ്റു കിടക്കുന്നത് കാണാൻ അയാളുടെ അടുത്തേക്ക് ആരെ എങ്കിലും അയക്കുകയും അയാളെ എങ്ങനെ രക്ഷിക്കുമെന്നു ഒരു ശരി ആയ ചിന്ത അയാളിൽ ഉദിപ്പിക്കുകയും അയാളെ രക്ഷപെടുത്തി എടുക്കുകയും ചെയ്യും . ഇത് ഒരു ഉദാഹരണം മാത്രം . നമ്മുടെ ജീവിതം ഇതിനോട് ഉപമിച്ചു നോക്കൂ . കൃത്യം ആയിരിക്കും . ജനിച്ചു പോയോ കഷ്ടതകളും പീഡകളും കൂട പിറപ്പാണ്. ഈശ്വരന് നേരിട്ട് പ്രത്യക്ഷ പെട്ട് ജീവിത പ്രതിസന്ധികളിൽ സഹായിക്കാൻ ആവില്ല . അത് പലപ്പോഴും ശരി ആയ ചിന്തകളിലൂടെ ശരി ആയ ആളുകളിലൂടെ ശരി ആയ പ്രവർത്തികളിലൂടെ പരിഹരിച്ചു തരും . നന്മ ചെയ്യുന്നവനെ ദൈവം സഹായിക്കും . മറിച്ചു തിന്മ ചെയ്യുന്നവനെ ദൈവം കൈവിടുമെന്നു മാത്രമല്ല ഉന്തിതള്ളി അന്ധകാരത്തിൽ കൊണ്ട് പോയിടും 

അധ്യായം 3 ടോപ്പിക്ക് 8 എല്ലാ മനുഷ്യരിലും ആറാമിന്ദ്രിയം

 

എല്ലാ മനുഷ്യരിലും ആറാമിന്ദ്രിയം എന്ന പ്രതിഭാസം പ്രവർത്തിക്കുന്നുണ്ട് .ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെന്ന് മാത്രം .ആ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചാണ് വിശ്വാസത്തിന്റെ തോത് കൂടിയും കുറഞ്ഞും ഇരിക്കുന്നത് .ചിലരിലെങ്കിലും അതു തീരെ പ്രവർത്തിക്കാതെ ഇരിക്കുമ്പോൾ ഈശ്വരൻ , വിശ്വാസം എന്നിവയിൽ നിന്നും പരി പൂർണം ആയും വിഛേദിക്കപ്പെട്ടു നിൽക്കുകയും , തികച്ചും ഭൗതിക വാദി ആയി മാറി , ( വിശ്വാസത്തിന്റെ ഭാഷയിൽ വെറും കരിക്കട്ട ) ഈശ്വരൻ , വിശ്വാസം എന്ന പേരുകൾ വെറും നിർജീവം ആയി അനുഭവപ്പെടുകയും അതിനെ അനുശാസിക്കുന്ന ആളുകളെ , തികച്ചും ഭോഷ്‌കന്മാർ ആയി തോന്നുകയും ചെയ്യും .ആറാം ഇന്ദ്രിയം പ്രവർത്തിക്കുന്നവർ അനുഭവിക്കുന്ന ശാന്തിയും സമാധാനവും അതു അനുഭവിക്കുന്നവർക്ക് മാത്രമേ മനസ്സിലാവൂ .കാരണം അത് പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന ഒന്നല്ല .ഈ ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ ആ അലൗകിക അനുഭൂതിയിൽ ലയിച്ചു ജീവിക്കാൻ കഴിയുന്നവർ ആണ് ഏറ്റവും ഭാഗ്യവാന്മാർ എന്നു ഞാൻ പറയും .അതിന്റെയും കാരണം ആ അനുഭൂതിയിൽ ജീവിക്കുന്നവർ കടുത്ത ഈശ്വരാധീനം ഉള്ളവരും , ആയതു കൊണ്ട് തന്നെ ഈശ്വരീയം ആയ പല കഴിവുകളും ഉള്ളവരുമാണ് .ഭൗതികമായ സുഖങ്ങളുടെ അത്യുന്നതിയിൽ ആയിരിക്കുമെന്ന് ഇതിനു അർത്ഥമില്ല .ഭൗതികമായ സമ്പത്തിൽ ഇത്തരക്കാർക്ക് ഒട്ടും തന്നെ താല്പര്യം ഉണ്ടാവുകയില്ലെന്നു മാത്രമല്ല , ആ കാര്യത്തിൽ അവർ തീരെ ശുഷ്‌കരും ആയിരിക്കും .
ആത്മാവിന്റെ ശക്തി ആണ് ആറാമിന്ദ്രിയം .ആത്മാവിനെ ഒരു ബൽബിനോട് ഉപമിച്ചാൽ ആ ബൽബിൽ നിന്നും ഉത്സർജിക്കപ്പെടുന്ന പ്രകാശം ആണ് ആറാമിന്ദ്രിയം .അപ്പോൾ തീർച്ച ആയും ആ ബൽബിന്റെ ശക്തി ( പവർ ) അനുസരിച്ചു സ്വാഭാവികമായും വെളിച്ചവും കൂടുമല്ലോ .നമ്മൾ ഏവരും ആ ബൽബിന്റെ ശക്തി കൂട്ടുന്നതിന് വേണ്ടി ആണ് ധ്യാന മുറകൾ ശീലിക്കുന്നത് .ആ ബൽബിനെ സംബന്ധിച്ചു അതിനു അതിന്റെ എടുക്കാവുന്ന ഏറ്റവും കൂടിയ വാട്ട്സ് വരെ അതിനു ജ്വലിക്കാനാവും .വോൽറ്റേജ് കുറയുമ്പോൾ വെളിച്ചം കുറയുന്ന പോലെ നമ്മൾ അതിനെ ( ആത്മാവിനെ ) പരിപാലിച്ചില്ലെങ്കിൽ അതിന്റെ ശക്തി കുറയുകയും ചിലപ്പോൾ തീരെ വോൽറ്റേജ് കുറഞ്ഞു പൂജ്യത്തിൽ എത്തുകയും ഒട്ടും തന്നെ ചൈതന്യം ഉത്സരകൾജിക്കാതെ ഇരിക്കുകയും ചെയ്തേക്കാം .ഇതിനെ ആണ് ഈശ്വരാധീനമായി ഋഷിമാർ വ്യാഖ്യാനിക്കുന്നത് .ഈശ്വരാധീനം കൂടുതൽ ഉള്ളവർക്ക് ഭാഗ്യവും കൂടുതൽ ആയിരിക്കും .ദ്വേഷം കുറവായിരിക്കും .എന്നാൽ ഈ ചൈതന്യം പൂജ്യത്തോട് അടുക്കുംതോറും ഈശ്വരാധീനവും ഭാഗ്യവും കുറഞ്ഞു വരികയും ദ്വേഷം കൂടി വരികയും ചെയ്യും .ദ്വേഷത്തിന്റെ ലക്ഷണങ്ങൾ ആണ് രോഗങ്ങൾ , ദുരിതങ്ങൾ , മറ്റു സാമ്പത്തിക പരാധീനതകൾ ഒന്നും ഒത്തു പോകായ്ക , ഒന്നും ശരി ആവായ്ക , തൊടുന്നതും പിടിക്കുന്നതും എല്ലാം കൊഴപ്പങ്ങൾ..പൂജ്യത്തിനോട് അടുക്കുംതോറും അയാൾ തികച്ചും ഒരു ഭൗതിക വാദി ആയി കഴിഞ്ഞിട്ടുണ്ടാകും .
ഇത്രയും പറഞ്ഞത് ഒരു പോസിറ്റീവ് തലത്തിൽ ഉള്ള കാര്യം ആണ് .നമ്മിൽ പ്രവർത്തിക്കുന്നു എന്നു പറഞ്ഞ ശക്തി ഒരു പോസിറ്റീവ് തലത്തിൽ ഉള്ളവ ആണ് അങ്ങനെ ആയിരിക്കുകയും വേണം .ആ പോസിറ്റീവ് തലത്തിൽ ഉള്ള പ്രവർത്തനത്തെ നമുക്ക് ഒരു ബൽബിനോട് ഉപമിക്കാം .എന്നാൽ ഇനി പറയാൻ പോകുന്ന പ്രതിഭാസം അങ്ങനെ എളുപ്പത്തിൽ ഉപമിക്കാൻ കഴിയുകയില്ല .പൂജ്യത്തിൽ നിന്നും വീണ്ടും താഴോട്ടുള്ള പ്രതിഭാസം ആണ് ഇനി .അതായത് നമ്മിൽ കുടി കൊള്ളുന്ന ദൈവാംശം നെഗറ്റീവ് തലത്തിലേക്ക് വ്യതിചലിച്ചു പോകുന്ന അവസ്ഥ .ഈ അവസ്ഥയിൽ പെട്ടവർ ക്ക് ഈശ്വരൻ , അതുമായി ബന്ധപ്പെട്ട എന്തും കാണുന്നതും കേൾക്കുന്നതും തികച്ചും ആരോജകം ആയിരിക്കും .ഈശ്വരീയമായി അവർക്ക് തോന്നുന്ന എന്തിനെയും അവഹേളിക്കാനും അപകീർത്തിപ്പെടുത്താനും സ്വാഭാവികം ആയി അവർക്കൊരു തൊര ഉണ്ടായിരിക്കും .നെഗറ്റീവ് അളവ് കൂടുന്നതോടെ അവരിലെ ചൈതന്യം നശിച്ചു അതൊരു നെഗറ്റീവ് ശക്തി ആയി പ്രവർത്തിക്കാൻ തുടങ്ങുകയും പൈശാചികതക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങുകയും ചെയ്യും .ദുർമന്ദ്രവാദം , ആത്മഹത്യ പ്രവണത , സമൂഹത്തിൽ നിന്നും ഉൾ വലിയുകയോ സമൂഹത്തിനും മാനവ രാശിക്കും ഭൂമിക്കും ദോഷകരമസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയോ ചെയ്യും .നെഗറ്റീവ് പ്രവർത്തികൾ കൂടുന്നതോടെ നെഗറ്റീവ് ശക്തിക്ക് കൂടുതൽ നെഗറ്റീവ് തലത്തിൽ പവർ കൂടുകയും കൂടുതൽ നെഗറ്റീവ് ആഴങ്ങളിലേക്ക് നിപതിക്കുകയും ചെയ്യും .ദുരന്ത പൂർണമായ ഒരു ജീവിതം ആയിരിക്കും പിന്നീട് ആ വ്യക്തിയെ കാത്തിരിക്കുന്നത് .നാടിനും നാട്ടുകാർക്കും സമൂഹത്തിനും വെറുക്കപ്പെട്ടു ദുർമരണത്തിൽ അഭയം തേടാൻ ആയിരിക്കും അയാളുടെ വിധി .
ഈ പറഞ്ഞതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കി എടുക്കണം .ഇവിടെ ഒരേ ഒരു ചൈതന്യത്തിന്റെ രണ്ടു വശങ്ങൾ ആണ് ഈശ്വരനും പിശാചും .മാനവർക്ക് രക്ഷ ഏകുന്നതും മനവരിൽ കുടി ഇരുത്തിയിരിക്കുന്നത് പോസിറ്റീവ് ശക്തിയുടെ അംശം ആയതിനാലും , തിരികെ ആ ശക്തിയിൽ തന്നെ ചെന്നു ചേരേണ്ടതിനാലും മാനവർ പോസിറ്റീവ് ചൈതന്യം ആണ് കൂട്ടി കൊണ്ടിരിക്കേണ്ടത്.ഇല്ലെങ്കിൽ ആ ശക്തി അണഞ്ഞു പോകുകയും പ്രപഞ്ചത്തിനു ദോഷകരമായ നെഗറ്റീവ് എന്ന പ്രതിഭാസത്തിലേക്കു കൂപ്പു കുത്തുകയും ചെയ്യും.അങ്ങനെ നോക്കുമ്പോൾ ഈശ്വരനും പിശാചും രണ്ടല്ലെന്നും രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ രണ്ട്‌ ദിശയിലേക്കു സഞ്ചരിക്കുന്ന രണ്ടു തലങ്ങൾ ആണെന്ന് മനസ്സിലാകും .പ്രകാശം മങ്ങുമ്പോൾ ഇരുട്ടു കയറുന്ന പോലെ , ചൂട് കുറയുമ്പോൾ തണുപ്പ് വ്യാപിക്കുന്ന പോലെ തന്നെ , ഈശ്വരൻ പിൻവാങ്ങുന്നിടാതെല്ലാം ചെകുത്താൻ കയറുമെന്നു പറയുന്നതിന്റെ പൊരുൾ ഇതാണ്

അധ്യായം 3 ടോപ്പിക്ക് 7 രോഗ പ്രതിരോധന ശേഷിയും ദൈവാധീനവും

           രോഗ പ്രതിരോധ ശേഷി എന്താണെന്ന് ഇപ്പൊ എല്ലാവര്ക്കും അറിയാം . അര്ജിത പ്രതൊരോധ ശേഷി എന്താണെന്നും എല്ലാവര്ക്കും ഇപ്പോൾ അറിയാം .രോഗങ്ങൾ എന്താണെന്നു അറിയാം രോഗ കാരങ്ങങ്ങൾ അറിയാം .പക്ഷെ ആരും കണ്ടിട്ടില്ല..ശാസ്ത്രം പറയുന്നു നമ്മൾ വിശ്വസിക്കുന്നു.രോഗം വരുമ്പോൾ നമ്മൾ മരുന്ന് കഴിക്കുന്നു.രോഗം മാറുന്നു.പക്ഷെ ശരിക്കും ഈ മരുന്നുകൾ ആണോ രോഗം മാറ്റുന്നത്.അല്ല എന്ന് വേണം പറയാൻ.നമ്മൾ മരുന്ന് കഴിക്കുകയും അത് നമ്മുടെ ശരീരത്തിന് തന്നെ ബലം കൂടുകയും നമ്മുടെ ശരീരത്തിൽ ഉള്ള പടയാളികളായ അണുക്കൾ ശരീരത്തെ ആക്രമിക്കുന്ന ബാക്ടീരിയ വൈറസ്‌ എന്നിവയെ തുരത്തുന്നു .ഇതും വിശ്വാസം.ആരും കാണുന്നുമില്ല അനുഭവിക്കുന്നുമില്ല.പക്ഷെ രോഗം മാറുകയും ചെയ്യുന്നുണ്ട് .സാധാരണ ഗതിയിൽ നമ്മുടെ ശരീരത്തിന് ഒരു പ്രതിരോധ ശേഷി ഉണ്ട് .ഇതെല്ലം എല്ലാവര്ക്കും അറിയാം .

എന്നിട്ടും എന്തെ നമ്മുടെ ശരീരം തോറ്റു പോകുന്നു.നമ്മൾ രോഗി ആയി പോകുന്നു.ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്ന കാര്യം രോഗ പ്രതിരോധ ശേഷിയെ പട്ടി ആയിരുന്നില്ല.പക്ഷെ ഞാൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിലേക്ക് എനിക്ക് ഒരു ചവിട്ടു പടി വേണം.എല്ലാവര്ക്കും മനസിലാവുന്ന ഒരു സത്യം അറിയണമായിരുന്നു.അത് കൊണ്ടാണ് ഞാൻ ഇവിടെ രോഗ പ്രതിരോധ ശേഷിയെ പറ്റി പറഞ്ഞു തുടങ്ങിയത്..വിഷയം മാറുന്നു ..
മനസ് എന്നാ പ്രതിഭാസം പ്രഹേളിക അതിലേക്കു ഞാൻ കടക്കട്ടെ ആരും കണ്ടിട്ടില്ല ..എന്നാൽ മനസ് എല്ലാവര്ക്കും ഉണ്ട് താനും ..മനസ്സ് എന്ന് വച്ചാൽ ഒരു compiler ആണ് .നമ്മുടെ ലോകത്തെ മറ്റൊരു ലോകവുമായി യോജിപിക്കുന്ന compiler .നമ്മുടെ ഭാഷയെ നമ്മുടെ ജീവിത രീതികളെ മറ്റൊരു ലോകവുമായി സംയോജിപ്പിക്കുന്ന മീഡിയം .ആത്മാവിനെയും ശരീരത്തെയും കൂടി യോജിപ്പിക്കുന്ന...ഒരു junction .
ബാക്ടീരിയ വൈറസ്‌ എന്നിവയെ കാണാൻ കഴിയില്ല എന്ന് പറഞ്ഞ പോലെ തന്നെ മനസിനെയും ആത്മാവിനെയും കാണാൻ നമുക്ക് കഴിയില്ല.എങ്കിലും മനസിന്റെ പ്രവർത്തനങ്ങൾ നമുക്ക് അനുഭാവേധ്യമാണ് .ആത്മാവിന്റെ പ്രവർത്തങ്ങൾ നമുക്ക് അനുഭാവേധ്യം അല്ലാത്തത് കൊണ്ട് ആത്മാവ് എന്നാ ഒന്ന് ഇല്ല എന്ന് കുറെ പേര് എങ്കിലും വിശ്വസിക്കുന്നു .നാം നമ്മുടെ മനസിന്റെ ശക്തിയുടെ ഒരു 5 % പോലും ഉപയോഗിക്കുന്നില്ല .മനസ് ഈ ലോകത്തില ജീവിക്കുന്ന നമ്മുടെ ചിന്തകള് ആണ്..എങ്കിലും ചിന്ടകൾ കോഡ് ചെയ്യപ്പെടുന്ന ഒരു ഭാഗം ഉണ്ട്..ആ ഭാഗം ആണ് ആത്മാവ് ..അത് നമ്മുടെ കന്നിറെ മുകളില ഇരു പുരികങ്ങളുടെയും മധ്യത്തിൽ സ്ഥിതി ചെയ്യുന്നു..ഒരു CAR ന്റെ ഗ്ലാസ്‌ ലൂടെ ഡ്രൈവർ പുറം ലോകം കാണുന്ന പോലെ ആത്മാവ് നമ്മുടെ കണ്ണുകളുടെ മുകളില ആയി ഇരുന്നു ഈ ലോകത്തിലെ നമ്മുടെ പ്രവര്തികളെ നോക്കി കാണുന്നു..എങ്കിലും നമ്മുടെ പ്രവര്തികളെ നമ്മുടെ മനസിലെ ചിന്തകള് ആണ് .നിയംത്രിക്കുന്നത് ആത്മാവിനു നമ്മുടെ പ്രവര്തികളെ നിയംത്രിക്കാൻ കഴിവ് ഇല്ല..പക്ഷെ എങ്കിലും നമ്മുടെ പ്രവർത്തികൾ ആത്മാവിന്റെ ശക്തിയെ ബാധിക്കുന്നു
ആത്മാവ് ഈ ലോകത്തെ ഭാഷ പേര് എന്നിവയ്ക്ക് അതീതൻ ആണ് .ഒരു ആത്മാവിനു സ്വന്തം പേര് ഭാഷ എന്നിവയ്ക്ക് പ്രസക്തി ഇല്ല.ആത്മാവിനു സഞ്ചരിക്കാൻ ഉള്ള ഒരു വണ്ടി മാത്രം ആണ് ആണ് നമ്മുടെ ശരീരം.ഈ ലോകവുമായി ആശയ വിനിമയം ചെയ്യാൻ നമുക്ക് നമ്മുടെ ഇന്ദ്രിയങ്ങൾ വേണം ജീവിക്കാൻ ഭക്ഷണം വേണം.ആത്മാവിനു ഇതൊന്നും വേണ്ട.പക്ഷെ ശുദ്ധി അത് അത്യാവശ്യം ആണ് ..ആത്മാവിന്റെ ശുദ്ടി നമ്മുടെ പ്രവർത്തികൾ ആണ്.
ഈ ലോകം പാപ ലോകം ആണ് ശാപം കിട്ടുന്ന ആത്മാക്കൾ ആണ് മനുഷ്യലോകത്തിൽ വന്നു പിറക്കുന്നത്‌......ശരി ആയി പറഞ്ഞാല ഒരു ആത്മാവിനു ജീവിക്കാൻ വേണ്ടുന്ന ശുദ്ടി ഈ ലോകത്തില ഇല്ല.എങ്കിലും ആത്മാവിനു ഇവിടെ വന്നു ചേരേണ്ടി ഇരുന്നു..ഇനി നമ്മിൽ ഉള്ള ആത്മാവിനു ശരിയായ ശുദ്ധി കൊടുക്കാൻ നമുക്ക് സാധിച്ചാൽ ആത്മാവ് അതിന്റെ ഫുൾ പവർ എമിറ്റ് ചെയ്യും..അല്ല എങ്കിൽ ആത്മാവിന്റെ തേജസ് കേട്ട് പോകും..ഈ ലോകത്ത് ജീവിക്കുന്ന നമ്മുടെ ചിന്തകള് പ്രവർത്തികൾ ആണ് ആത്മാവിന്റെ ശുദ്ധി തീരുമാനിക്കുന്നത് .
ആത്മാവിനു വേണ്ടത് പോസിറ്റീവ് എനർജി ആണ് .പോസിറ്റീവ് അയ ചിന്ടകൾ ജീവിത ശൈലി എന്നിവ ആത്മാവിന്റെ തീഷ്ണത വര്ധിപ്പിക്കും ..നെഗറ്റീവ് ചിന്ടകൾ പൈശാചിക പ്രവർത്തികൾ ആത്മാവിനെ കെടുത്തി കളയും..നമ്മുടെ മനസിന്റെ ഒരു ഭാഗത്ത് ശരീരവും മറു ഭാഗത്ത്‌ ആത്മാവും നില്കുന്നത് കൊണ്ട് രണ്ടിന്റേം നിലനില്പ്പ് മനസിന്റെ ചിന്ഥകൾ തീരുമാനിക്കും.

തീഷ്ണമായ ആത്മാവ് ഉള്ള ശരീരം ആ ആത്മാവിന്റെ തന്നെ ശക്തി കൊണ്ട്
സംരക്ഷിക്കപെട്ടിരിക്കും.എത്രത്തോളം ഈ ശക്തി കൂറ്റൻ ഉള്ള വഴികള നമ്മൾ ചെയ്യുന്നുവോ അത്രത്തോളം ഈ ജ്വാല എരിഞ്ഞു ഉയരും.അത്രത്തോളം ഇ ജ്വാല എരിഞ്ഞു പുറത്തേക്കു വമിക്കാൻ തുടങ്ങും..പക്ഷെ ആത്മാവിന്റെ ഈ ജ്വാലയുടെ ശക്തി തീരുമാനിക്കുന്നത് നമ്മുടെ ശരീരത്തിന്റെ വിശുദ്ധി പോലെ ഇരിക്കും...തെറ്റായ ചിന്ഥകൾ ഉള്ള മനസ് ഉള്ള ശരീരത്തില വളരെ മ്രിതു ആയ ഒരു പ്രവര്ത്തനം കാഴ്ച വക്കാൻ മാത്രമേ ആത്മാവിനു കഴിയൂ.
ജന്മന ഉള്ള രോഗ പ്രതിരോധ ശേഷി രോഗങ്ങളെ പ്രതിരോധിക്കുന്ന പോലെ ശരീരത്തിന് ചുറ്റും ഉള്ള ആത്മാവിന്റെ രക്ഷ വലയം നമുക്ക് കാണാൻ സാധിക്കാത്ത എല്ലാ ആക്രങ്ങളെയും പ്രതിരോധിക്കുന്നു..

എന്നാൽ ഈ ആക്രമണങ്ങൾ നേരത്തെ ഞാൻ പറഞ്ഞ ബാക്ടീരിയ വൈറസ്‌ എന്നിവയുടെ ആക്രമണങ്ങൾ അല്ല.പിന്നെ എന്തായിരിക്കും അത്.

അവിടെ ആണ് ഞാൻ നേരത്തെ പറഞ്ഞ എനർജി യുടെ കാര്യം വരുന്നത്...

ആത്മാവ് ഒരു പോസിറ്റീവ് എനർജി ആയ സ്ഥിതിക്ക് ശാസ്ത്രം പറഞ്ഞു തര്ന്നതിനു അനുസരിച്ച് നെഗറ്റീവ് എനർജി തീര്ച്ച ആയും ഉണ്ടായിരിക്കും ..

ഇ പോസിറ്റീവ് എനർജി ക്ക് പവർ , ശക്തി വളരെ കൂടുതൽ ആണ് ..പോസിറ്റീവ് ലേക്ക് നെഗറ്റീവ് നെ ലയിപിച് ചേര്ക്കാൻ പോലും ഉള്ള ശക്തി ..

പക്ഷെ ഈ നെഗറ്റീവ് എനർജി ക്ക് പോസിറ്റീവ് എനെർഗിയെക്കൾ കഴിവുകൾ കൂടുതൽ ആണ് .ഒന്നാമത്തെ ചലന ശേഷി ഉണ്ട്..ഈ നെഗറ്റീവ് എനർജി യും ഒരു ചലിക്കുന്ന രൂപത്തെ പോലെ ഈ പ്രപഞ്ഞതിൽ ഭൂമിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നു ..ഈ നെഗറ്റീവ് എനർജി ഒരിക്കലും പോസിറ്റീവ് എനർജി ക്ക് പിടി കൊടുക്കാറില്ല
കാരണം ഇല്ലാതെ ആയി തീരുമോ എന്ന ഭയം...പോസിറ്റീവ് എനർജി ക്ക് ചലന ശേഷി കുറവാണ് എന്നാൽ നെഗറ്റീവ് എനർജി പാഞ്ഞു നടക്കുന്നു ..അപകടകാരികൾ ആയ ബാക്ടീരിയ വൈറസ്‌ എന്നിവ ഈ ഭൂമിയിൽ ഉണ്ടെന്നു വിശ്വസിക്കുന്ന പോലെ അപകടകാരികൾ ആയ ജീവന ഉള്ള നെഗറ്റീവ് എനർജി യും ഈ ഭൂമിയിൽ ഉണ്ട്.

നമ്മുടെ രോഗകാരികൾ ആണ് വൈറസ്‌ എന്ന പോലെ നമ്മുടെ ജീവിതത്തിൽ വരുന്ന കഷ്ടപ്പാടുകൾ , ദുരിതം ,നഷ്ടങ്ങൾ എന്നിവക്കും കാരണങ്ങൾ ഈ തരം നമ്മുടെ ആത്മാവിനെ പിടി കൂടുന്ന നെഗറ്റീവ് എനർജി ആണ് ..അതിനു ഒറ്റ മാര്ഗം ആണ് ഉള്ളത്..നമ്മുടെ ശരീരത്തില ജീവിക്കുന്ന ആത്മാവിന്റെ ശക്തി വര്തിപ്പിക്കുക..ആത്മാവിനെയും ശരീരത്തെയും ബന്ധിപ്പിക്കുന്ന ഒരു നൂൽ ആണ് മനസ് എന്നത് കൊണ്ട് ആത്മാവിന്റെ ശക്തി കൂട്ടാൻ മനസ്സിൽ പോസിറ്റീവ് എനർജി കൊണ്ട് നിരക്കുക...അത് വഴി ആത്മാവ് ശക്തി പ്രാപിക്കും..ആത്മാവിന്റെ ശക്തി കൂട്ടി കിട്ടിയാൽ അത് തീര്ച്ച ആയും നമ്മുടെ ശരീരത്തെയും ജീവിതത്തെയും രക്ഷിച്ചു നിര്ത്തും ..രോഗങ്ങള പീടകൾ നഷ്ടങ്ങൾ..എല്ലാം എല്ലാം നമ്മുടെ ജീവിതത്തിൽ നിന്ന് മാറി നില്ക്കും..നടക്കാത്ത കാര്യങ്ങൾ എല്ലാം തനിയെ നടക്കും..നമ്മൾ മരുന്ന് കഴികുമ്പോൾ നമ്മൾ രക്ഷ നേടുന്നു..

പക്ഷെ എങ്കിലും നമ്മൾ പൂര്ണ സുരക്ഷിതർ അല്ല.നമുക്ക് കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്ത ധൂര് ഭൂതങ്ങൾ (നെഗറ്റീവ് എനർജി )നമ്മളെ പിടി കൂടാൻ തക്കം പാരത് ഇരിക്കുന്നു ..അതിൽ നിന്ന് രക്ഷ നേടാൻ നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് ഗോചരം അല്ലാത്ത ആത്മാവിന്റെ ശക്തി വര്ധിപ്പിക്കുക

ഈ ലോകത്ത് എല്ലാ തരാം പീടകളിൽ നിന്നും മോജനം നേടാൻ ആത്മാവിന്റെയും ശരീരത്തിന്റെയും രക്ഷ .

നമ്മുടെ ശരീരം മറ്റുള്ളവരുടെ ശരീരം എല്ലാവര്ക്കും കാണാൻ സാധിക്കും ..കാരണം അത് ഈ ഭൂമിയിലെ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയതാണ് .പ്രകാശത്തിൽ കാണാൻ സാധിക്കുന്നവ മാത്രം ആണ് ഈ വസ്തുക്കൾ..എന്നാൽ പ്രകാശം ഒരു പോസിറ്റീവ് ദിശയിൽ ഉള്ള കങ്ങളുടെ സഞ്ചാരം ആണ്.നമ്മുടെ കണ്ണുകൾക്ക്‌ പ്രകാശത്തിൽ വെളിപെടുന്ന വസ്തുക്കൾ തിരിച്ചറിയാൻ ഉള്ള കഴിവ് മാത്രമേ ഉള്ളു..എന്നാൽ ഈ പ്രപഞ്ചത്തിൽ അങ്ങനെ ഉള്ള വസ്തുക്കൾ മാത്രമല്ല ഉള്ളത്..പ്രകാശത്തിന്റെ എതിര് ദിശയിൽ സഞ്ചരിക്കുന്ന കണങ്ങളും അവ കൊണ്ട് ഉണ്ടാക്കിയ വസ്തുക്കളും ഉണ്ട് ..അതൊന്നും കാണാനോ ഗ്രഹിക്കണോ ഉള്ള കഴിവ് നമുക്ക് ഇല്ല.എന്ന് വച്ച അവ ഇല്ല എന്ന് പറയുന്നതില എന്ത് യുക്തി ആണുള്ളത്

അങ്ങനെ ഉള്ള കണങ്ങൾ കൊണ്ടാണ് ആത്മാവും അതിനോടനുബന്ധിച്ചും ഉള്ള ജീവിതവും നിര്മിക്കപെട്ടിരിക്കുന്നതെന്ന്നു വിശ്വസിക്കുന്നു ..അവയ്ക്ക് നമ്മുടെ ജീവിതത്തിൽ അതി ശക്തം ആയ സ്വാധീനം ഉണ്ട്..
നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് നമ്മുടെ ശരീരം മാത്രമേ കാണാൻ സാധിക്കു...മനസ് പോലും കാണാൻ സാധിക്കുകയില്ല..പിന്നെ അല്ലെ ആത്മാവ്..നമ്മുടെ ആത്മാവിനു നമ്മുടെ ജീവിതത്തിൽ ഒരു ഡയറക്റ്റ് ACTIVITY യും ഇല്ല..പക്ഷെ അത് നമ്മുടെ ലൈഫ് നെ നിയന്ത്രിക്കുന്നു ..തീര്ച്ച ആയും അത് ലോഗിക് നു യോജിക്കാത്ത ഒരു വിരോധാഭാസം ആണ്
അതെ പോലെ തന്നെ നമ്മുടെ ആത്മാവിനു നമ്മുടെ പേര് എന്ടനെന്നോ നമ്മൾ സംസാരിക്കുന്ന ഭാഷയോ നമ്മുടെ ബന്ധുക്കളെയോ അച്ഛനമ്മമാരെയോ തിരിച്ചറിയില്ല
പോസിറ്റീവ് എനർജി നിറച്ചാൽ നമ്മുടെ ആത്മാവ് ശക്തി പ്രാപിക്കും..നെഗറ്റീവ് ചിന്തകള് ആത്മാവിന്റെ ശക്തി ശയിപ്പിക്കുന്നു ..ആത്മാവിന്റെ പ്രവർത്തികൾ തൊട്ടറിയാൻ പരീക്ഷിച്ചു അറിയാൻ ഉള്ള ഒന്നും ശാസ്ത്രം കണ്ടു പിടിച്ചിട്ടില്ല..കാരണം

ആത്മാവും അതിന്റെ പ്രവര്ത്തനവും പ്രകാശത്തിന്റെ ഗതിയിൽ (DIMENSION ) നടക്കുന്ന കാര്യങ്ങൾ അല്ല.ഈ കൊച്ചു ഭൂമിയിൽ ഉള്ള നാം പ്രകാശത്തിന്റെ പ്രവര്തനഗൽ പോലും ശരി ആയി കണ്ടു പിടിച്ച കഴിഞ്ഞിട്ടില്ല..പിന്നെ എങ്ങനെ മറ്റൊരു DIMENSION ഇൽ ഉള്ള പ്രവർത്തങ്ങൾക്ക് തുടക്കം ഇടും..

ആത്മാവിന്റെ ലോകം വളരെ വിശാലവും വിഷിസ്ടവും ആണ് .അവിടെ ഒരേ ഒരു ഭാഷ മാത്രം ആണ് ഉള്ളത്...നമുക്ക് മനസിലാവാത്ത കോഡുകൾ ആണ് അവൻ.നമ്മുടെ മനസിന്‌ ആ കോഡുകൾ പുരപെടുവിക്കാൻ ഉള്ള കഴിവ് ഉണ്ട്.അത് സെൻസ് ചെയ്യാൻ ഉള്ള കഴിവ് ആത്മാവിനും

നമ്മൾ ചിന്തിക്കുന്നതും സംസാരിക്കുന്നതും അപ്പൊ അപ്പൊ കോഡുകൾ ആയി മാറികൊണ്ടിരിക്കുന്നു..അവ ആത്മാവിലേക്ക് ട്രാൻസ്മിറ്റ്‌ ചെയ്യപ്പെടുന്നുണ്ട്.

അധ്യായം 3 ടോപ്പിക്ക് 6 ഒരു ബൃഹത്തായ കമ്പ്യൂട്ടർ

 

             ഏതൊക്കെ ദേവന്മാരെയും ദേവതമാരെയും പ്രാർത്ഥിച്ചാലും മനസ്സ് ഏകാഗ്രമാക്കിയാൽ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ അത് കേൾക്കുന്നത് ശിവനും നാരായണനും മാത്രം. കാരണം നമ്മളിൽ ശേഷിക്കുന്നത് അവരുടെ അംശങ്ങളാണ്. അങ്ങനെയാണ് ഏത് പേരിട്ട് വിളിച്ചാലും നമ്മുടെ പ്രാർത്ഥനകൾ ശരിയായ രീതിയിൽ ആണെങ്കിൽ അത് ഭഗത് സവിധം എത്തുന്നത്. മനുഷ്യൻറെ എല്ലാ പ്രവർത്തികളും പഞ്ചേന്ദ്രിയങ്ങൾ വഴി തലച്ചോറ് ഗ്രഹിച്ച് encode ചെയ്ത് ആത്മാവ് വഴി നാരായണനിൽ എത്തുന്നു .സന്യാസികൾക്കും ആചാര്യന്മാർക്കും നാരായണ സ്വരൂപത്തിൽ നിന്ന് തിരിച്ചും നിർദ്ദേശങ്ങൾ ആത്മാവിൽ എത്തിച്ചേരും. ആത്മാവ് അത് തലച്ചോറിന് നൽകുന്നു. തലച്ചോറ് അത് decode അവർക്ക് മനസ്സിലാകുന്ന രൂപത്തിൽ മാറ്റുന്നു. അങ്ങനെ തലച്ചോർ ഒരു modem (modulator-demodulator)ആയി പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് ഏത് ഭാഷയിൽ പ്രാർത്ഥിച്ചാലും മനസ്സിലാവുന്നത്.

ഇത് ഹിന്ദുക്കൾക്ക് മാത്രം പറയുന്നതല്ല. ഹൈന്ദവശാസ്ത്രവുമല്ല. ഇവിടെ മതം പറയുന്നുമില്ല . നിങ്ങൾക്ക് ആരെ വേണമെങ്കിലും ആരാധിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ആരും നിർബന്ധിക്കുന്നില്ല. ഞാനൊരു ഹിന്ദു ആയതു കൊണ്ട് ഹൈന്ദവ നാമങ്ങൾ ഉപയോഗിച്ചു എന്നേ ഉള്ളൂ. ഈശ്വരൻ എന്ന വാക്കിന് പകരം ദൈവം എന്നോ കർത്താവ് എന്നോ പടച്ചോൻ എന്നോ വിളിക്കാം. പക്ഷേ ഭൂമിയിലുള്ള 700 കോടി ജനങ്ങളുടെയും ആദ്ധ്യാത്മികതലം ഒന്നുതന്നെ ആണ്. മനുഷ്യൻറെ പ്രാർത്ഥനകളെല്ലാം അവിടെ എത്തുന്നുണ്ട്. പ്രവർത്തികളെല്ലാം രണ്ടുപേർ നിരീക്ഷിക്കുന്നുണ്ട്. അത് സത്യം തന്നെ ആണ്.നിങ്ങളുടെ പ്രവൃത്തികളും ചിന്തകളും ട്രാൻസ്മിറ്റ് ചെയ്തു ഒരു ബൃഹത് കമ്പ്യൂട്ടറിൽ ശേഖരിക്കപ്പെടുന്നുണ്ട്. നിങ്ങളുടെ അനുഭവങ്ങൾ ഓർമ്മകളായി ശേഖരിക്കപ്പെടുന്നത് നിങ്ങളുടെ തലച്ചോറിൽ ആണെന്ന് വിചാരിച്ചവരായെങ്കിൽ ഓർക്കുക നിങ്ങൾ ഒരു വിഡ്ഡി ആണെന്ന് . ഓർമ്മകൾ വരുന്നതും പോകുന്നതും ഒരിടത്ത് നിന്നാണ് ഒരിടത്തേക്കാണ്. അതായത് ശ്രീനാരായണന്റെ ഓർമ്മയാണ് നിങ്ങളുടെ ഓർമ്മകൾ. അതിനായി നിങ്ങൾക്കായി ഒരു വിഭാഗമുണ്ട്. ബാങ്ക് ലോക്കർ പോലെ. ഭൂമിയിലെ 700 കോടി പേരുടെയും ഓർമ്മകൾ ഭൂമിയിൽ അല്ല. അത് ആകാശത്തുനിന്ന് ഇന്ന് നിങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നാരായണന്റെ കമ്പ്യൂട്ടറിൽ ആണ്. ആ ബൃഹത് കമ്പ്യൂട്ടർ ആണ്

               നിങ്ങളുടെ ഓർമ്മകളെ നിയന്ത്രിക്കുന്നത്. ആ ഓർമ്മ ശക്തികളിൽ +ve ആയതിന് മാത്രമേ സ്ഥാനമുള്ളൂ. -ve ആയ പ്രവർത്തികൾ കൂടി വരുമ്പോൾ അദ്ദേഹത്തിന് അസ്വസ്ഥതകളുണ്ടാവുന്നൂ. താങ്ങാവുന്നതിലുപ്പുറമാകുമ്പോൾ നിങ്ങളുമായുള്ള ബന്ധം വിച്ഛദിക്കൂന്നു. നിങ്ങൾക്ക് ദുർമരണം കൊടുക്കുന്നു. നിങ്ങളുടെ ആത്മാവിനെ അദ്ദേഹം തിരസ്കരിക്കുന്നു. സ്വർഗീയ കവാടം കൊട്ടിയടക്കപ്പെട്ട ആ ആത്മാവ് രണ്ടു തലത്തിൽ എത്തും. ഒന്നൂകിൽ ഗതി കിട്ടാതെ അലഞ്ഞു നടക്കും. അല്ലെങ്കിൽ പാപ ലോകത്തിലെ കിങ്കരന്മാർ അതിനെ കൈവശപ്പെടുത്തി അവരിൽ ഒരാളാക്കും. നമ്മുടെ തലച്ചോർ ഒരു Modem ആണെന്ന് പറഞ്ഞു. ആത്മാവിനെ നശിപ്പിക്കുന്നത് നിങ്ങളുടെ പ്രവർത്തികൾ ആണ്. എന്നാൽ ഭൗതികമായ ചില പ്രവർത്തികൾ മൂലം, അപകടങ്ങൾ മൂലം തലച്ചോറിനുണ്ടാകുന്ന ക്ഷതം , നാശനം എന്നിവ തലച്ചോറിന് ഒരു modem ആയി പ്രവർത്തിക്കാൻ കഴിയാതെ ആക്കും. ആ സമയത്ത് ആത്മാവിന് വേണ്ട സിഗ്നലുകൾ ഭൂമിയിൽ നിന്ന് കിട്ടാതെ ആവും. മെയിൻ സെർവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു പോകുന്ന മുറക്ക് നിങ്ങൾ ഓർമ്മ നഷ്ട്ടവനാകും. ശാസ്ത്രത്തിന്റെ ഭാഷയിൽ കോമ. തലച്ചോറിന് എന്തെങ്കിലും പറ്റിയാൽ ഓർമ്മകൾ നഷ്ടപ്പെടുന്നതിന്റെ കാരണമിതാണ്. ശാസ്ത്രം അന്ധാളിച്ച്‌ നിൽക്കുന്ന നിമിഷവുമതാണ്.

അവർ പറഞ്ഞവസാനിപ്പിക്കും. Let's hope for a miracle

എന്താണാ മിറാക്കിൾ ,ദൈവം ആ വ്യക്തിയുമായി ബന്ധം സ്ഥാപിക്കപ്പെടുന്ന ആ നിമിഷം . അതാണാ മിറാക്കിൾ.