Friday, February 5, 2021

അധ്യായം 2 ടോപ്പിക്ക് 2 യുക്തിവാദവും ആധ്യാത്മികതയും

 

               ആദ്ധ്യാത്മികതയെ ഭൗതികവാദികൾക്ക് മനസ്സിലാകുന്ന വിധത്തിൽ ഭൗതിക ലോകത്തിലെ രീതികളുമായി സമന്വയിപ്പിച്ചു എഴുതിയവയാണ് ഒട്ടുമിക്ക കഥകളും. ആദ്യകാലത്തെ മനുഷ്യർക്ക് അതിലെ യുക്തി മനസ്സിലാവുകയും ഈശ്വരനെ വച്ചാരാധന നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് പിന്നീട് ആധ്യാത്മികതയുടെ സത്തയും ഭൗതിക കഥകളിലെ യുക്തിയും തലമുറയ്ക്ക് പറഞ്ഞു കൊടുക്കാനുള്ള ഗുരുക്കൻമാരുടെ അഭാവം ഭൗതിക കഥകളിലെ യുക്തി അന്വേഷിച്ച് നടക്കുന്നതിന് കാരണമായി. ഏറ്റവും അവസാനം ഇപ്പോൾ കഥകൾ മാത്രമേയുള്ളൂ.അവയുടെ ആധ്യാത്മികത കണ്ടെത്താൻ കഴിയാതായപ്പോൾ കഥകളെല്ലാം ഇപ്പോൾ കഥയറിയാതെ ആട്ടം കാണുന്ന പോലെ ആയി. പലതും പരിഹാസ യുക്തങ്ങളായി. ആദ്ധ്യാത്മികതയെ ഭൗതിക കഥകളായി എഴുതിയിരിക്കുന്നതെല്ലാം തന്നെ യുക്തി സഹജമായ ഒരു ആധ്യാത്മിക അടിത്തറ ഉണ്ട് .ഒരു ഗുരുവിന് അതെല്ലാം മനഃപാഠമാണ്. അതുകൊണ്ട് യോജിച്ച ഒരു ഗുരുവിനെ കണ്ടെത്തുന്നതൂവരെ ഉള്ള യുക്തിവാദവും നിരീശ്വര ചിന്തകളും മാത്രമേ ഉള്ളൂ. ഒരിക്കൽ ആ സത്ത കണ്ടെത്തി കഴിഞ്ഞാൽ ആദ്ധ്യാത്മികത മാത്രമാണ് അനന്തമായ അനാദിയായ സത്യമെന്ന് പറഞ്ഞിട്ടുള്ള യുക്തിവാദമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ .

 

No comments:

Post a Comment