Friday, February 5, 2021

അധ്യായം 2 ടോപ്പിക്ക് 5 പ്രാക്ക് അഥവാ ശാപം ഫലിക്കുന്നത്

 പ്രാക്ക് അഥവാ ശാപം ഫലിക്കുന്നത് എങ്ങനെ   ???

മനുഷ്യനായി പിറന്ന എല്ലാവർക്കും ആത്മാവുണ്ട് എന്ന് മുൻ അധ്യായങ്ങളിൽ നിന്ന് ഗ്രഹിച്ചു വല്ലോ.മനസാക്ഷിക്ക് നിരക്കാത്ത പ്രവർത്തികൾ ചെയ്ത് സ്വന്തം ആത്മാവിന്റെ നിലയും വിലയും കളഞ്ഞുകുളിച്ചവർ ആ പ്രവർത്തികൾ കൊണ്ട് തന്നെ നരകിക്കേണ്ടി വരുന്ന അന്യർ, മറ്റുള്ളവർ അവരുടെ നിലയും വിലയും നമ്മൾ അറിയുന്നില്ല. ഇവിടെ പറയുന്ന നിലയും വിലയും എന്നത് ഭൗതികമല്ല ആദ്ധ്യാത്മികമാണ്.ആ ആത്മാവിന്റെ നിലയും വിലയും ഉയർന്ന പടിയിൽ ഉച്ചസ്ഥായിയിൽ ആണെങ്കിൽ അവർക്ക് ഭൗതികമായി നേരിടേണ്ടിവരുന്ന, അവരുടെ ജീവനും, സ്വത്തിനും നേരിടുന്ന കഷ്ടനഷ്ടങ്ങൾ കൊണ്ട് അവർക്കുണ്ടാകുന്ന വ്യാധികൾ, ദുഃഖങ്ങൾ അവരിൽ തന്നെ ഉള്ള ആത്മാവ് തൊട്ടറിയുകയും അവരുടെ ആത്മാവിൽ നിന്നൊരു വികിരണം അതിന് കാരണഭൂതരായവരുടെ ആത്മാവിലേക്ക് ചെലുത്തപ്പെടും. 



ഇതൊന്നും ഭൗതിക ലോകത്തുള്ള ആ രണ്ടുപേരും അറിയുന്നില്ല.ആധ്യാത്മിക ലോകത്തുള്ള ഒരാളെ ആണ് നിങ്ങൾ ദ്രോഹിച്ചതെങ്കിൽ അവർ ഒന്ന് പുഞ്ചിരിക്കുക മാത്രമേ ഉണ്ടാകൂ.ബാക്കിയെല്ലാം നേരിട്ട് അറിഞ്ഞു കൊള്ളുക . ആ വികിരണം നിങ്ങളുടെ ആത്മാവിന് പരിക്കേൽപ്പിക്കുന്നു. ചതവ് വീഴ്ത്തുന്നു, ദ്വാരം വീഴ്ത്തുന്നു .ചളുക്കം വരുത്തുന്നു. നിങ്ങളുടെ ദൈവാധീനം +ve ൽ നിന്ന് - ve ലേക്ക് പതിക്കാൻ തുടങ്ങുമ്പോൾ അകാരണമായി നിങ്ങളുടെ പ്രവർത്തികൾ കൊണ്ടുള്ള ദൂഷ്യം നിങ്ങൾ തന്നെ അനുഭവിക്കാൻ തുടങ്ങുന്നു. ചുറ്റുപാടുകളിലെ evil force ൽ നിന്നും നിങ്ങൾക്ക് രക്ഷ നൽകിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ ദൈവീക ചൈതന്യത്തിന്റെ നേർത്ത പാടയുടെ കനം ലോപിച്ച് കുറയുകയോ ഇല്ലാതെ ആവുകയോ ചെയ്യുന്നു.അത് നോക്കിയിരിക്കുന്ന പൈശാചിക ലോകം നിങ്ങളുടെ മേൽ ചാടിവീണ് ആക്രമണം തുടങ്ങുന്നു. അത് ഭൗതിക ലോകത്തിൽ നിങ്ങൾക്ക് രോഗങ്ങൾ ആയും സാമ്പത്തിക നഷ്ടമായും വ്യാധി ആയും ആദിയായും തീർത്താൽ തീരാത്ത പ്രശ്നങ്ങളായും അപകടങ്ങളായും പ്രതിഫലിക്കും. ആത്മാവിന് ഏൽക്കുന്ന പരിക്കുകൾ കാലികമായി നമ്മുടെ ശരീരത്തെ കാർന്നു തിന്നുന്നു.ഭൗതിക ചികിത്സകളിൽ ചില രോഗങ്ങൾ തീരാവ്യാദിയായി മാറുന്നതിന്റെ കാരണം ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്ന പോലെയുള്ള ഇത്തരം ചികിത്സകൾ ആണ്. കാരണം അത്തരം രോഗങ്ങളുടെ ഉറവിടം ആധ്യാത്മികം ആണ്. അത്തരം രോഗങ്ങൾ പാരമ്പര്യം വഹിക്കുന്നവയാണ്.

 

No comments:

Post a Comment