Sunday, February 7, 2021

അധ്യായം 3 ടോപ്പിക്ക് 2 മതങ്ങളും ദൈവങ്ങളും

 

               മനുഷ്യർ പെരുകാൻ തുടങ്ങിയപ്പോൾ 1/100 എന്ന കണക്കിൽ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു . പാപികളുടെ എണ്ണം 100/100 ആയി മാറി. പിന്നീട് വിശ്വാസികൾ ആയിരത്തിൽ ഒന്ന് എന്ന നിലയായി മാറി. ഉള്ള വിശ്വാസികൾ തന്നെ വെറും കാട്ടിക്കൂട്ടലുകൾ മാത്രമായി മാറി. സത്യവിശ്വാസികളുടെ എണ്ണം, ശരിയായ ഈശ്വരനെ കണ്ടെത്തിയവരുടെ എണ്ണം ഒരു ലക്ഷത്തിൽ ഒന്ന് എന്ന നിലയിൽ നിന്ന് കോടിയിൽ ഒന്ന് എന്ന നിലയിലേക്ക് അധപതിച്ചു. ആ ഒരാൾക്ക് തൻറെ സമൂഹത്തിലുണ്ടായ അധപ്പതനം അസഹനീയമായി തോന്നി.അവരുടെ ഗുരുവായി അവരോട് സംസാരിച്ച് നേർവഴി നടത്താൻ നോക്കി, അങ്ങനെ ലോകത്തിൻറെ വിവിധ കോണുകളിൽ ഗുരുസ്ഥാനീയർ ആയവരെ എല്ലാം കുറച്ചെങ്കിലും ദൈവീക പരിവേഷം നൽകി ആരാധിച്ചു. ശരിയായ ദൈവത്തെ വിട്ട് മനുഷ്യ ദൈവങ്ങളെ ആരാധിക്കുന്ന മുറയ്ക്ക് ആരാധനയിലും വ്യത്യാസങ്ങൾ ഉണ്ടായി. വിവിധ ആരാധനാ സമ്പ്രദായങ്ങൾ ഓരോ മതമായി മാറി. ഈ മതങ്ങൾ പരസ്പരം ഏറ്റുമുട്ടി. ആര് വലിയവൻ ,ആര് ശക്തിമാർ ആരു പറയുന്നത് ശരി എന്നതിൻറെ അടിസ്ഥാനത്തിൽ മനുഷ്യർ തമ്മിൽ കൊല്ലും കൊലയും വരെ നടന്നു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. മനുഷ്യരും ഈശ്വരന്മാർ തന്നെ.അവരിലുള്ള ഈശ്വരനെ മറന്ന് ശരിയായ ഈശ്വരനാണെന്ന പേരിൽ കൊല്ലും കൊലയും നടത്തുന്നത് വെറും ഭൗതികവാദമാണ്. ആകാശങ്ങളിലെ നാരായണനെ മറന്ന് പ്രവർത്തികൾ ചെയ്യുന്നത് ഇരുട്ടിൻറെ സന്തതികൾക്ക് പ്രിയകരമാണ്.അങ്ങനെ കൊല്ലപ്പെടുന്ന ഓരോ മനുഷ്യരെയും ഇരുട്ടിൻറെ സന്തതികൾ തങ്ങളുടെ കൊട്ടാരത്തിലേക്ക് വിളിച്ചു കൊണ്ടു പോകുന്നു. താൻ പറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാത്ത വരെ താൻ എന്തിനു സംരക്ഷിക്കണം. നാരായണൻ ശിക്ഷ വിധിക്കും അവർക്ക് ശരിയായ തന്റെ സ്വർഗ്ഗത്തിൽ സ്ഥാനമില്ല. എല്ലാം പറഞ്ഞു കൊടുത്തിട്ടും തന്നിഷ്ടം പ്രവർത്തിച്ച അതിനുള്ള ശിക്ഷ pre programmed ആയി അവർക്ക് ലഭിക്കുന്നു. ഇന്നിപ്പോൾ വിശ്വാസമെന്ന പേരിൽ ഏതാനും പേക്കൂത്തുകൾ മാത്രം. അതൊന്നും ഈശ്വരനിശ്ചയമല്ല. ഇപ്പോൾ കാണിക്കുന്നതൊന്നും ഈശ്വരൻ പറഞ്ഞിട്ട് ചെയ്യുന്നവയല്ല. കുറെയെല്ലാം അറിവില്ലായ്മ. അറിവില്ലായ്മ അദ്ദേഹം പൊറുക്കും, അഹങ്കാരം അദ്ദേഹം ക്ഷമിക്കുകയില്ല .തൻറെ രക്ഷ അദ്ദേഹം പിൻവലിക്കും . തൻറെ രക്ഷ പിൻവലിക്കുന്ന നിമിഷം ലഭിക്കേണ്ട ശിക്ഷ അവനെ ഭൂമിയിൽ നിന്ന് തന്നെ ലഭിക്കും. അതൊരുപക്ഷേ ദുർമരണം പോലുമായിരിക്കും . നാരായണൻ അറിയാതെ ഒരു മനുഷ്യനും ഒന്നും ചെയ്യാനാവില്ല. കാരണം ഇല്ലാതെ അദ്ദേഹം ശിക്ഷ വിധിക്കുകയുമില്ല .താൻ പറഞ്ഞ പോലെ ജീവിക്കുന്നവന് അദ്ദേഹം സ്നേഹനിധിയായ ഒരു പിതാവാണ് അല്ലാത്തവർക്ക് വിനാശകാരനും.

 

No comments:

Post a Comment