Friday, February 5, 2021

അധ്യായം 2 ടോപ്പിക്ക് 4 ആത്മാവിന്റെ ശക്തി വർധിപ്പിക്കുന്നതിന്


                  ആത്മാവിന്റെ ശക്തി നമ്മുടെ ശരീരത്തിൽ ഓടി നടക്കുന്നത് കൊണ്ടാണ് നമ്മൾ അരോഗദൃഢ ഗാത്രർ ആയിരിക്കുന്നത് .ചില പ്രത്യേക മാനസിക വ്യായാമ മുറകൾ വഴി ആത്മാവിന്റെ ശക്തി  ഒരുമിച്ചു കൂട്ടുവാൻ സാധിക്കും .അസാധാരണമായ പല കാര്യങ്ങളും അത് കൊണ്ട് ചെയ്യാൻ കഴിയും .ഒരു ലെൻസിലൂടെ സൂര്യ കിരണം കടത്തി വിട്ടിട്ട് ഒരു സൂക്ഷ്മ രശ്മി ഉണ്ടാക്കി കടലാസ്സ് കത്തിക്കുന്നത് സാധിക്കുമെന്ന് അറിയാമല്ലോ .അത് പോലെ തന്നെ ആണ് മനസ്സിൻെറയും  ആത്മാവിന്റെ ശക്തികൾ  സംയോജിപ്പിച്ചാൽ ഉണ്ടാവുക .മനസ്സിന്റെ ശക്തി എന്ന് വച്ചാൽ ഭൗതിക ശക്തി , അത് തികച്ചും നമ്മുടെ ഇച്ഛാശക്തി തന്നെ .. ഇച്ഛാശക്തി ഉണ്ടെങ്കിൽ കൊടും തണുപ്പിനെ പോലും ശരീരം ഉരുക്കുന്ന ചൂടാക്കി മാറ്റാൻ കഴിയും .മഹർഷിമാർ മറ്റുള്ളവരെ ശപിച്ചു നഷ്ട വീര്യർ ആക്കിയ കഥകൾ നാം വേണ്ടത്ര കേട്ടിട്ടുണ്ട് .അല്ലെങ്കിൽ ജീവൻ ഇല്ലാത്ത വസ്തുവിൽ ജീവ ചൈതന്യത്തെ ഉത്പാദിപ്പിച്ച കഥയും ഉണ്ട് .അതൊന്നും കപോല കല്പിതങ്ങൾ അല്ല .നമ്മുടെ പൂർവികന്മാർ ആധ്യാത്മിക ശക്തി കൊണ്ട് വിടു വേല ചെയ്യിച്ചതിന്റെ എഴുതി വെക്കപ്പെട്ട സാക്ഷ്യ പത്രങ്ങൾ മാത്രം ആണിവ . എന്നാൽ ഇന്നത്തെ കണ്ടു പിടുത്തങ്ങളെ ശ്രദ്ധിക്കുന്ന ഒരാൾക്ക് ഇതൊന്നും നിഷേധിക്കാനോ പരിഹസിക്കാനോ സാധ്യമല്ല . ചിന്തകൾക്ക് ആത്മാവിന്റെ പ്രാണ ശക്തിയെ നിയന്ത്രിക്കാൻ ആവും .അത് പോലെ തന്നെ പ്രാണ ശക്തിയുടെ സഹായത്തോടെ മനസികശക്തിയായ വിചാരങ്ങളെയും നിയന്ത്രിക്കാൻ ആവും .വികാരങ്ങളെ നിയന്ത്രിക്കാൻ ആയാൽ പിന്നെ എല്ലാം എളുപ്പം ആയി .ആത്മാവിനെ നിയന്ത്രിക്കാൻ പ്രാണായാമം ശീലിക്കേണ്ടത് അത്യാവശ്യമാണ് .പ്രാണായാമം കൊണ്ട് മാത്രമേ മസ്തിഷ്കത്തിൽ നുര കുത്തി പായുന്ന വികാര വിചാര സഹസ്രങ്ങളെ ഏകാഗ്രമാക്കി നിർത്താനാവൂ .വിചാരങ്ങളെ എകാഗ്രം ആക്കി നിർത്താൻ കഴിഞ്ഞാൽ കഴിഞ്ഞു പോയതിനെ കുറിച്ചും വരാനിരിക്കുന്നതിനെ കുറിച്ചും ഒരു വെള്ളിത്തിരയിൽ എന്ന വണ്ണം കാണാൻ കഴിയും .ഇത്തരം ഏകാഗ്രത ഇന്നത്തെ സംഘർഷം നിറഞ്ഞ കാലഘട്ടത്തിൽ വളരെ വിരളം ആയെ സമ്പാദിക്കാനൊക്കൂ . ശാന്തവും ഏകാഗ്രവും ആയ ഇടം വേണം .കൊടും കാടുകൾക്കുള്ളിലോ വിജന പ്രദേശത്തോ കഠിന തപസ്സിരിക്കണം .എന്നാലേ ഏകാഗ്രത നേടാനൊക്കൂ  .അത് കൊണ്ടാണ് സിദ്ധന്മാരും മഹാത്മാക്കളും വനത്തിൽ പർണ ശാല കെട്ടി താമസിക്കുന്നത് .ടിബറ്റിൽ ഈ വിജ്ഞാന ശാഖാ ഇത്രയേറെ പുരോഗതി പ്രാപിക്കുവാനുള്ള കാരണം പ്രശാന്ത സുന്ദരം ആയ ഹിമാലയ താഴ്വരയും കൊടുമുടികളുമാകുന്നു .

പ്രയാണാമക്രിയ - 2

                     ഇനി പ്രാണായാമം അഭ്യസിക്കാനുള്ള ചില ക്രിയകൾ പ്രസ്താവിക്കാം . ശുദ്ധ വായു ധാരാളം ലഭിക്കുന്ന തുറന്ന സ്ഥലമായിരിക്കണം പ്രാണായാമം പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന സ്ഥലം .ഒരു ഋഷി വാടം പോലെ ശാന്തിയും ഏകാന്തതയും ഉള്ള ഇടമായിരിക്കണം അത് .എങ്കിൽ മാത്രമേ പ്രാണായാമം പരിശീലിക്കാൻ ഉദ്ദേശിക്കുന്ന ആളുടെ ആധ്യാത്മിക നിലവാരം ഉയരുകയുള്ളു .അതോടൊപ്പം ശരീര ശക്തിയും മാനസിക ശക്തിയും വളർന്നു വരേണ്ടതുണ്ട് .ആയതിനാൽ തിരഞ്ഞെടുക്കുന്ന സ്ഥലം എല്ലാ വിധത്തിലും അനുയോജ്യം ആയിരിക്കണം



               സമ നിരപ്പായ ഭൂമിയിൽ മലർന്നു കിടക്കുക .കാലുകൾ രണ്ടും ചേർത്ത് നീട്ടി വെക്കണം .രണ്ടു കൈകളും ശരീരത്തോട് സമാന്തരമായി തറയിൽ നിവർത്തി വക്കുകയും വേണം .കണ്ണുകൾ ഇറുകെ അടക്കുക .ശരീരത്തിന് ഒട്ടും ബലം കൊടുക്കരുത് . ശരീരത്തിലെ സന്ധി ബന്ധങ്ങൾ പൂർണമായും അയഞ്ഞിരിക്കണം .ഇതിനു ശേഷം പാദം മുതൽ ശിരസ്സ് വരെ ഉള്ള ഓരോ അവയവങ്ങളിലും ഊഴമിട്ടു ശ്രദ്ധ കേന്ദ്രീകരിക്കണം .ഓരോ അംഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം അവ അയഞ്ഞു വരികയും വേണം .അനന്തരം തലക്കുള്ളിൽ യാതൊരു വിധ വിചാരങ്ങളും അവശേഷിച്ചു നിൽക്കാതെ ഇരിക്കാൻ  വേണ്ട പരിശ്രമം ചെയ്യുക .ഈ സമയം മസ്തിഷ്‌കം ശുദ്ധ ശൂന്യം ആയിരിക്കണം എന്നർത്ഥം . യാതൊരു വിധ ചിന്തയും വിചാരവും മസ്തിഷ്കത്തിൽ  ഉണ്ടായിരിക്കരുത്  .ആരംഭത്തിൽ വിചാര സഹശ്രങ്ങൾ മസ്തിഷ്കത്തിൽ അള്ളി പിടിക്കാൻ ശ്രമിച്ചു എന്ന് വരും ,അല്ലെങ്കിൽ ഒന്നിനെ അടിച്ചൊടിച്ചാൽ മറ്റൊന്ന് ബലമായി കടന്നു വന്നു എന്ന് വരാം അപ്പോൾ അത്യധികം വിഷമവും തോന്നാനിടയുണ്ട് . വിട്ടു കൊടുക്കരുത് പരിഭ്രമിക്കേണ്ടതില്ല .അൽപ നേരത്തെ പ്രയത്നം കൊണ്ട് ഈ ബുദ്ധിമുട്ട്  ദൂരീകരിക്കാവുന്നതേ ഉള്ളു .പക്ഷെ ഈ സന്ദർഭത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട് .ചിലപ്പോൾ എല്ലാ വിധ ചിന്തകളും പുറത്തു  ചാടി  കഴിഞ്ഞു  എന്ന് തോന്നും .എങ്കിലും വല്ല ചിന്തയുടെയും അംശങ്ങൾ അസ്പഷ്ട രൂപത്തിൽ എത്തി നോക്കി എന്നും വരാം .ഇങ്ങനെ കുറച്ചു  നാൾ  ചെയ്തു  കഴിഞ്ഞാൽ പത്തു മിനിറ്റ് നേരത്തെ പരിശ്രമം കൊണ്ട്  ഒരു നിമിഷ നേരത്തേക്ക് വിചാര സൂന്യമായ മസ്തിഷ്കത്തിനുടമ ആവാൻ സാധിക്കും , തീർച്ച .നിരന്തരമായ ഒരു  അഭ്യാസം നിമിത്തം ഈ ഒരു മിനുറ്റ് സമയം എന്നത് നീട്ടി കൊണ്ട് വരാനും സാധിക്കും .അവസാനം ആഗ്രഹിച്ചാലുടനെ തന്നെ മസ്തിഷ്‌കം സതംഭിപ്പിച്ചു നിർത്താം എന്ന നില വന്നു കൂടും .ആരംഭത്തിൽ അതി കഠിനം എന്ന് തോന്നുന്ന ഈ പ്രവർത്തി അവസാനത്തിൽ വളരെ എളുപ്പമായി തീര്ന്ന്നത് കാണാം

പ്രയാണാമക്രിയ - 2

        ഒന്നാമത്തെ ക്രിയ ചെയ്യുന്നതിന് വേണ വേണ്ടത്ര പരിശീലനം ലഭിച്ചു കഴിഞ്ഞാൽ രണ്ടാമത്തെ ഘട്ടം അഭ്യസിക്കാൻ ആരംഭിക്കാം .ഒന്നാമത്തെ ഘട്ടത്തിൽ ചെയ്തത് പോലെ നിലത്തു നീണ്ടു നിവർന്നു കിടന്ന് മസ്തിഷ്‌കം നിലാവുദിച്ച പോലെ ശൂന്യമാക്കി തീർക്കുക .അനന്തരം മൂക്കിലൂടെ ശ്വാസം മേല്പോട്ട് വലിച്ചെടുക്കണം .പിന്നീട് വലിച്ചെടുത്ത ശ്വാസം വായിലൂടെ പുറത്തേക്ക് വിടാം .വായു പുറത്തേക്ക് വിടുന്ന വേളയിൽ ചുണ്ടുകൾ വക്രിച്ചിരിക്കണം .ചൂളമടിക്കുമ്പോൾ എന്നത് പോലെ .ശ്വാസം വിടുന്നത് സാവധാനത്തിൽ ആയിരിക്കുകയും വേണം .ശ്വാസം അകത്തേക്ക് വലിക്കുമ്പോൾ വായ് പൂട്ടിയിരിക്കണമെന്നതും മൂക്കിൽ കൂടി മാത്രമേ ശ്വാസം എടുക്കാവൂ എന്നും പ്രത്യേകം ഓർമിക്കേണ്ടതാണ് ...

       ഈ പ്രവർത്തി രണ്ടു മൂന്നു നിമിഷം തുടർച്ച ആയി സാവധാനത്തിൽ ചെയ്യുക .പിന്നെ സമയം കൂടുതൽ എടുക്കണം .അങ്ങനെ 10  മിനിറ്റ് വരെ സമയം നീട്ടികൊണ്ടു പോകാം .ആദ്യം രണ്ടോ മൂന്നോ മിനിറ്റ് നേരത്തേക്ക് ശ്വാസം തടഞ്ഞു വയ്ക്കുക .പിന്നെ അത് വർദ്ധിപ്പിച്ചു വർദ്ധിപ്പിച്ചു 10 മിനിറ്റ് നേരം വരെ ശ്വസോച്ഛ്വാസഗതി നിരോധിച്ച നിർത്തണം എന്നാണു ഈ പറഞ്ഞതിന്റെ സാരം ശ്വാസ ഗതി തടഞ്ഞു നിർത്തുന്നതാണ് പ്രാണായാമ കൊറിയയുടെ ഏറ്റവും പ്രധാന ഘട്ടം .അത് കൊണ്ട് കഴിയുന്നതും ഈ അഭ്യസം വർധിപ്പിക്കണം .പക്ഷെ വളരെ സാവധാനത്തില് ചെയ്യാവൂ എന്ന് താക്കീത് നൽകുകയാണ് .ഈ കർമം ണിതെന്ന കൃത്യ സമയത് അനുഷ്ടിക്കണമെന്ന്  ആചാര്യമാർ എഴുതി വച്ചിരിക്കുന്നത് ശ്രദ്ധാർഹമാണ്  .ഏതെങ്കിലും അശ്രദ്ധ ജീവാപായത്തിനു പോലും ഇട വരുത്തിയേക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ ...!!!

പ്രയാണാമക്രിയ - 3

        മുൻപ് പ്രസ്താവിച്ച ഒന്നും രണ്ടും ക്രിയകൾ അഭ്യസിച്ചു കഴിഞ്ഞാൽ മൂന്നാമത്തെ ഘട്ടം ആരംഭിക്കാം .ആദ്യം ശരീരം അയച്ചിട്ട് മസ്തിഷ്‌കം വിചാര ശൂന്യം ആക്കുക .അനന്തരം രണ്ടാം ഘട്ടത്തിൽ പ്രതിപാദിച്ച പോലെ ശ്വാസ ഗതി നിയന്തിക്കുക .എന്നിട്ട് പ്രാണശക്തി ശിരസ്സിലും കണ്ണുകളിലും കണ്ഠത്തിലും ഹൃദയത്തിലും കൈകളിലും നാഭിയിലും കാൽ മുട്ടുകളിലും പാദങ്ങളിലും സഞ്ചരിക്കുവാൻ സൗകര്യപ്പെടുത്തുക .അതായത് പ്രാണശക്തി ഇപ്പറഞ്ഞ ഇടങ്ങളിലൂടെ പര്യടനം നടത്തണമെന്ന് മനഃപൂർവം ആഗ്രഹിക്കുക .

    ഒരു തവണ ശ്വാസഗതി തടഞ്ഞു നിൽക്കുന്ന സമയം രണ്ടു തവണ വീതം ഓരോ അവയവങ്ങളിലും അനുക്രമമായി പ്രാണ ശക്തി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു .എന്ന് സൂചന നൽകുക .പിന്നീട് രണ്ടാമതും സാവധാനതിൽ ശ്വാസം വായിലൂടെ പുറത്തേക്ക് വിട്ട് മൂക്കിലോട്ട് ഉള്ളിലേക്ക് വലിക്കണം .ഇത്തവണ അല്പം വേഗത്തിൽ മൂന്നോ നാലോ പ്രാവശ്യം പ്രാണശക്തിയുടെ സഞ്ചാര പരിപാടിയെ പറ്റി എല്ലാ അവയവങ്ങൾക്കും മുന്നറിയിപ്പ് നൽകുക . ഇങ്ങനെ ക്രമേണ സൂചനകളുടെ എണ്ണം വർധിപ്പിച്ചു കണ്ടു വരണം . ഒരു തവണ ശ്വാസഗതി തടഞ്ഞു നിർത്തിയാൽ പത്തു പ്രാവശ്യം സൂചന നൽകാൻ സാധിക്കുന്ന അവസ്ഥയിലെത്താം .കുറെ അങ്ങോട്ട് ചെല്ലുമ്പോൾ , ഈ പ്രവർത്തി ചെയ്തുകൊണ്ടിരിക്കുമ്പോൾ പ്രാണായാമക്കാരന്റെ ശരീരമാകെ , ശരീരത്തിലെ ഓരോ അവയവങ്ങളിലും ഒരു തരം പ്രകമ്പനം അനുഭവപ്പെടുന്നതായി തോന്നും .ഇത് മൂലം ഒരു തരത്തിലും പരിഭ്രാന്തനാകേണ്ടതില്ല .ചെയ്തിടത്തോളം ക്രിയ കുറ്റമറ്റതാണെന്നതിന്റെ ലക്ഷണമാണിത് .ഈ പ്രകമ്പനം മറ്റൊന്നുമല്ല .പ്രാണായാമക്കാരന്റെ അംഗ പ്രത്യയംഗം പ്രാണശക്തി തീവ്ര ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ അറിയിപ്പാണിത് ….!!!

        ഈ ശക്തിയെ എങ്ങനെ വളർത്തി എടുത്ത് സമൂഹത്തിനു പ്രയോജനകരമായ കാര്യങ്ങൾ ചെയ്തു എങ്ങനെ ഒരു സിദ്ധൻ ആകാം എന്ന് അറിയാൻ  താല്പര്യമുള്ളവർ ലേഖകനുമായി ബന്ധപ്പെടുക .  


No comments:

Post a Comment