മനസ്സെന്നു പറയുന്നത് ഒരു തൂവാലയോട് ഉപമിച്ചാൽ ചിന്തകളെ
നൂലിനോട് ഉപമിക്കാം . ഓരോ നൂലുകളും ഇഴ പിരിച്ചു മാറ്റി മാറ്റി എടുത്താൽ തൂവാല
നൂലുകളുടെ ഒരു കൂമ്പാരം മാത്രമാകുന്ന പോലെ ചിന്തകളുടെ ഒരു കൂമ്പാരം മാത്രമാണ്
മനസ്സ് . മെഡിറ്റേഷൻ , യോഗ പോലുള്ള വിദ്യകൾ ഉപയോഗിച്ചാൽ ചിന്തകളെ ഇഴ പിരിച്ചു ഇല്ലായ്മ
ചെയ്യാം . ആദ്യം കാണുന്ന ആ പരിപൂർണ്ണ അന്ധകാരത്തിന് വളരെ ദൂരെ ആയി ഒരു തുരങ്കത്തിൽ
അങ്ങേ അറ്റത്ത് വെളിച്ചം ദൃശ്യം ആകുന്ന പോലെ നമുക്ക് ഓരോ ദർശനങ്ങൾ വെളിവാക്കുകയായി
. നമ്മിലെ തന്നെ ആത്മാവിനെ കണ്ടെത്തുകയാണ് . ശരീരം ഒരു പഞ്ഞികെട്ടു പോലെ . ശരീരം
നമുക്ക് പിന്നീട് ആവശ്യം ഇല്ലാത്തത് പോലെ ഉള്ള ഒരു അനുഭവം . നമ്മുടെ ശരീരത്തെ
പുറത്തു നിന്ന് നമുക്ക് ദർശിക്കാൻ ആവും . ശരീരത്തെ വിട്ടു ആത്മാവ് മുന്നോട്ട്
സഞ്ചരിക്കുന്നതായും സമയവും ഈ പ്രപഞ്ചവും നമുക്ക് പുറകിൽ സഞ്ചരിക്കുന്നതായും
അനുഭവേദ്യം ആകും . കൂടുതൽ കഴിവ് നേടുന്നവർക്ക് കൂടുതൽ ദൂരം കാലത്തിനു അതീതം ആവാൻ
കഴിയും . നടക്കാൻ പോകുന്ന കാര്യങ്ങളും നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളും ഏത്
സമയത്ത് കൂട്ടിമുട്ടും എന്ന് നമുക്ക് കൃത്യമായി കാണിച്ചു തരുന്നത് ഒരു ഐന്ദ്രിക
അനുഭൂതി തന്നല്ലേ ? അതനുഭവിച്ചവർ പിന്നീട് ഈ ഭൂമിയിലേക്ക് വരുവാൻ ആഗ്രഹിക്കുകയില്ല
. ഈ പ്രപഞ്ചത്തിൽ ഒരു പഞ്ഞികെട്ടു പോലെ ഒഴുകി നടക്കാൻ ആഗ്രഹിക്കും .മൂന്നു മാസം
കഴിഞ്ഞുള്ള കാര്യങ്ങൾ വരെ ഗ്രഹിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് . പ്രാപഞ്ചിക
ശക്തികൾ എന്റെ ശരീരത്തിൽ പ്രഹരം ഏൽപ്പിക്കാൻ ശ്രമിക്കുമ്പോൾ എനിക്ക് ചുറ്റും ഒരു
മായാവലയം അതിനെ തട്ടി മാറ്റുന്നത് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട് . ഇന്നിപ്പോ
ഇവിടെ നടക്കുന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ കാലങ്ങൾക്കു മുൻപേ
നടന്നു കഴിഞ്ഞവ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കണമെങ്കിൽ ഞാൻ നേരത്തെ പറഞ്ഞ
അവസ്ഥയിൽ നിങ്ങൾക്ക് എത്തിച്ചേരാൻ കഴിഞ്ഞാൽ മാത്രമേ സാധിക്കു . ഇതിനെ ത്രികാല
ജ്ഞാനം എന്ന് പറയാം . ( ഞാൻ അല്ല കേട്ടോ ) ഭാവി ഭൂതം വർത്തമാനം ഇത് മൂന്നും
അറിയുന്നവൻ ത്രികാല ജ്ഞാനി . നമ്മളെക്കാൾ വളരെ വേഗത്തിൽ സഞ്ചരിക്കുന്നവർ ഉണ്ട് .
അതിന്റെ തലം വേറെ ആണെന്ന് മാത്രം . ആ സഞ്ചരിക്കുന്നവരുമായി ചുമ്മാ ഒരു കണക്ഷൻ
എടുത്താൽ മാത്രം മതി ആവും . അറിയേണ്ട കാര്യങ്ങൾ എല്ലാം തന്നെ ഒരു സിനിമയിൽ എന്ന
പോലെ മായ രൂപം ആയി മനസ്സിൽ തെളിഞ്ഞു കൊണ്ടേ ഇരിക്കും . അതാണ് ദർശനങ്ങൾ.... !!!
Wednesday, February 10, 2021
അധ്യായം 3 ടോപ്പിക്ക്10 എന്താണ് ദർശനങ്ങൾ ?
Subscribe to:
Post Comments (Atom)
No comments:
Post a Comment