Thursday, February 4, 2021

അധ്യായം 1 ടോപ്പിക്ക് 8 ഈശ്വരൻ ആരാണ്?

 

              യുക്തിവാദികളും നിരീശ്വരവാദികളുമായ ജനത തുലോം 20% മാത്രമാണ് .അപ്പോൾ ബാക്കിയുള്ള 80% ജനങ്ങൾക്ക് എന്ത് പ്രത്യേകത ആണൂള്ളത് . എന്ത് വ്യത്യാസമാണുള്ളത് . ആർക്കാണ് കുറവ്, ആർക്കാണ് കൂടുതൽ. യുക്തിവാദി ഒരു വിശ്വസിയോട് ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഈശ്വരൻ ഉണ്ടോ എങ്കിൽ കാണിച്ചു തരൂ എന്നായിരിക്കും . ഒരു വിശ്വാസി പോലും ഈശ്വരനെ ഇത്ര അധികം തേടി നടക്കുന്നുണ്ടാവില്ല . അത് കൊണ്ട് ഈശ്വരന് ഏറ്റവും ഇഷ്ടം ഒരു യുക്തിവാദിയെയോ നിരീശ്വരവാദിയെയോ ആയിക്കൂടെ ? ഇവർ രണ്ടു പേരും സമർത്ഥിച്ചു കൊണ്ടേ ഇരിക്കും . ഭൗതികമായ ശാസ്ത്രീയമായ തെളിവുകൾ നിരത്തി അവർ ഘോര ഘോരം ആക്രോശിക്കും . വിശ്വാസി നീ തിരു മണ്ടൻ ആകുന്നു . ഇല്ലാത്ത വസ്തുവിനെ ഓർത്തു ജീവിതം തീർക്കുന്ന പൊട്ടൻ . ഒരുവൻ വിശ്വസിയോ അവിശ്വസിയോ ആയി ജനിക്കുന്നത് പൂർവ ജന്മ സുകൃതികളുടെ ഫലം ആയിട്ടാണ് . ചിലർക്ക് ജന്മനാ ലഭിക്കും . ചിലർക്ക് സംസർഗം വഴി ലഭിക്കുന്നു . ചിലർ ആർജ്ജിച്ചെടുക്കുന്നു . പുണ്യ പുരാണ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്ന വഴി ഇത് ആർജ്ജിച്ചെടുക്കാം . ആധുനിക വിദ്യാഭ്യാസം വഴി ശാസ്ത്രീയമായ അറിവുകൾ തേടുന്ന പോലെ തന്നെ . ഇന്നിപ്പോൾ ഏതൊരു കൊച്ചു കുട്ടിക്ക് പോലും അറിയാം വാഹനങ്ങൾ ഓടുന്നത് എങ്ങനെ ആണെന്നും ട്യൂബ് ലൈറ്റ് കത്തുന്നത് എങ്ങനെ ആണെന്നും കെട്ടിടങ്ങൾ ഉണ്ടാകുന്നത് എങ്ങനെ എന്നും . ആധ്യാത്മിക വിഷയങ്ങളും ഇത് പോലെ തന്നെ . അറിയാനും പഠിക്കാനും ആഗ്രഹമുള്ളവർക്ക് ഈശ്വരൻ തന്നെ വഴി തുറന്നു കൊടുക്കും . അതല്ലാതെ ഒരു ചുക്കും പഠിക്കാതെ എവിടെ നിങ്ങളുടെ ഈശ്വരൻ എന്ന് ചോദിച്ചാൽ ചുറ്റി പോകുകയെ ഉള്ളു . ഇന്നിപ്പോൾ ആധ്യാത്മിക ലോകത്തും കള്ള നാണയങ്ങൾ എത്തി ചേർന്നത് കൊണ്ട് യുക്തിവാദികളും നിരീശ്വര വാദികളും കൂടുതൽ അസ്വസ്ഥരാണ് . മതവും ഈശ്വരനുമൊക്കെ തന്നെ അല്ലെ ഈ അനർത്ഥങ്ങൾക്കൊക്കെ കാരണം എന്ന് അവർ ചോദിക്കുന്നതിൽ തെറ്റില്ല . ഈശ്വരനും മതങ്ങൾക്കും തെറ്റ് പറ്റിയിട്ടില്ല . എന്നാൽ അത് കൈകാര്യം ചെയ്തവർക്കും വ്യാഖ്യാനം ചെയ്തവർക്കും തെറ്റ് പറ്റി . ചിലർ സ്വന്തം പോക്കറ്റ് വീർപ്പിച്ചു . അതിന്റെ പേരുദോഷം ഈശ്വരനും മതങ്ങൾക്കും . മനുഷ്യർ ഉണ്ടായത് കാടുകളും ഗിരി ശൃംഗങ്ങളിലും ആണ് . വേട്ട ആടിയും കായ് കനികൾ ഭക്ഷിച്ചും അരുവിയിലെ വെള്ളം കുടിച്ചും മൃഗങ്ങളെ പോലെ പ്രത്യുത്പാദനം ചെയ്തും ജീവിച്ചും മരിച്ചും മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന പ്രാകൃത മനുഷ്യ രാശിയെ ഒരു ചിട്ട ആയ ജീവിത ശൈലി ഉള്ള ആധുനികതയിലേക്ക് ചുവടു വപ്പിച്ചത് ഈശ്വരനും മതങ്ങളും ആണ് . കാല പഴക്കത്തിൽ അതിന്റെ ഒന്നും ആവശ്യം പലരും മറന്നു . പലർക്കും അരോചകം ആയി തോന്നി . പ്രകൃതിയോട് ഒത്തു ജീവിച്ചിരുന്ന ഒരു ജനതയെ അവിടെ നിന്ന് അടർത്തി മാറ്റാൻ ശ്രമിച്ചത് എന്തിനായിരുന്നു . നിഷ്കളങ്കമായ ആ നന്മകളെ തൂത്തെറിയാൻ പ്രേരിപ്പിച്ചത് എന്തിനായിരുന്നു. അതിപ്പോൾ മനുഷ്യരാശിയെ മാത്രമല്ല ഈ ഭൂമിയുടെ നില നിൽപ് തന്നെ ചോദ്യം ചെയ്തു നിൽക്കുന്നു .

വെറും കുരങ്ങ് ആയിരുന്ന മനുഷ്യനെ ഈശ്വരന്റെ പദവിയിലേക്ക് ഉയർത്തുമ്പോൾ കുരങ്ങിനെന്നല്ല ഈ ഭൂമിയിലെ ജീവി വർഗ്ഗങ്ങൾക്കെന്നപോലെ പ്രകൃതിക്ക് അനുകൂലമായ ആയ 5 ഇന്ദ്രിയങ്ങൾ ഉണ്ടായിരുന്നു. ഈ പ്രകൃതിയുമായി ആശയ വിനിമയം ചെയ്യുന്നതിന് അത് മതിയായിരുന്നു. ഭഗവാൻ ശിവനുമായി കോഡുകൾ വഴി ആണ് ഈ ജീവികൾ ആശയ വിനിമയം ചെയ്തിരുന്നത്. വിഷ്ണുമായ ഈ കോഡിനെ മറയ്ക്കുന്നു .പകരം തന്നിലേക്ക് ആശയവിനിമയം ചെയ്യുന്ന ഒരു പുതിയ ഇന്ദ്രിയം നൽകി . അതാണ് ആറാമിന്ദ്രിയം. 



ഭൂമിയിലെ പ്രവർത്തനങ്ങൾക്ക് ശരീരം വഴങ്ങുന്നു . എന്നാൽ മനുഷ്യരിൽ നിക്ഷിപ്തമായിരിക്കുന്ന ആത്മാവിനെയോ, ആറാമിന്ദ്രിയത്തെയോ സ്വാഭാവിക മനുഷ്യർക്ക് കാണാനോ കേൾക്കാനോ കഴിയുകയില്ല. സ്വാഭാവിക ഇന്ദ്രിയങ്ങൾക്ക് ആറാമിന്ദ്രിയത്തിന്റെ പ്രവർത്തനം അപ്രാപ്യമാണെന്നർത്ഥം . ഭൗതികതയിൽ മുഴുകി ജീവിക്കുന്നവർക്ക് ആറാമിന്ദ്രിയം ലോപിച്ച് സുഷുപ്താവസ്ഥയിൽ ആയിരിക്കും. കേവല ഭൗതികതയെ പുൽകി ജീവിക്കുന്നവരെ കേവല ജീവിയായി കണക്കാക്കാം . മനുഷ്യൻ എന്ന പ്രയോഗം ചേരില്ല. പിന്നെ എങ്ങനെ നാരായണനെ മനസ്സിലാകും. അവർക്ക് വിശ്വാസികളുടെ ജീവിതം ഒട്ടും മനസ്സിലാവുകയില്ല.

      എന്നാൽ താനും അതേ ഈശ്വരന്റെ ഭാഗമാണെന്നും തന്നിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ തനിക്ക് കാണാൻ കഴിയാത്തതു കൊണ്ട് മാത്രമാണെന്നും അവിശ്വാസികളും യുക്തിവാദികളും നിരീശ്വരവാദികളും മനസ്സിലാക്കുന്നില്ല. അനന്തതയിൽ വിരജിക്കുന്ന നാരായണന്റെ ഒരു miniature രൂപമാണ് ഓരോ മനുഷ്യനും. എന്നാൽ ഹരിനാരായണന്റെ ശോഭ ഭൂമിയിൽ ജീവിക്കുന്ന നമ്മളിൽ വിളങ്ങണമെങ്കിൽ അദ്ദേഹം നിർവജിച്ച നിബന്ധനകൾക്ക് വിധേയമായി ജീവിക്കണം . ഇതിനെ ഒരു അക്വേറിയത്തോട് ഉപമിക്കാം. കടലിലെ മത്സ്യങ്ങളെ ആണ് നമ്മൾ പിടിച്ച് അക്വേറിയങ്ങളിൽ അലങ്കാരത്തിന് ഉപയോഗിക്കുന്നത്. കടലിലെയും അക്വേറിയത്തിലെയും സാഹചര്യങ്ങൾ വ്യത്യാസമുണ്ട്. കടലിലെ അതേ സാഹചര്യം അക്വേറിയത്തിൽ ഒരുക്കി കൊടുത്താൽ മാത്രമേ അത്തരം മത്സ്യങ്ങൾ ജീവിക്കൂ. ഇവിടെ കടൽ നാരായണ തേജസ്സ് ആണ് അക്വേറിയം നമ്മുടെ ശരീരവും.ആ നാരായണ തേജസിന് വിളങ്ങി വിരാജിക്കാൻ ഉള്ള സാഹചര്യങ്ങളും അവസരങ്ങളും ഒരുക്കുന്നതിലൂടെ മാത്രമേ ആ വിളക്ക് അണയാതെ ഇരിക്കുകയുള്ളൂ. ഇല്ലെങ്കിൽ ആ ജ്വാല ചാരം മൂടിയ കനൽ പോലെ ഉറങ്ങി കിടക്കും. ഭൂമിയിൽ മനുഷ്യനായി പിറന്ന എല്ലാ മനുഷ്യരിലും ഈശ്വരന്റെ അംശമുണ്ട്, അതിനെ ഉണർത്തുകയേ വേണ്ടൂ. നിങ്ങൾ തേടിനടക്കുന്ന അദ്ദേഹം നിങ്ങളിൽ തന്നെയുണ്ട് . അദ്ദേഹത്തെ ഭജിക്കുക, ഉപാസിക്കുക. അദ്ദേഹത്തിന് നിങ്ങളിൽ തന്നെ ഒരു ക്ഷേത്രമൊരുക്കുക. സാഹചര്യങ്ങൾ ഒരുക്കുക ജ്വാല ആളിക്കത്തുക . നിങ്ങളും ഒരു ഈശ്വരൻ ആയി മാറും .തത്വമസി .



ഇതിന് ജീവിച്ചിരിക്കുന്ന എത്രയോ തെളിവുകൾ ഉണ്ട് എൻറെ ഗുരുവായ സർവ്വശ്രീ മംഗളാനന്ദ സ്വാമി തിരുവടികൾ തന്നെ ഉദാഹരണം.ജീവിത ഉദയത്തിൽ കടുത്ത നിരീശ്വരവാദിയും യുക്തിവാദിയും ആയിരുന്ന അദ്ദേഹം ഇന്നിപ്പോൾ ഒരു ഒരു ആശ്രമമഠാധിപതി ആണ്.പാലക്കാട് കീഴൂർ ആണ് ആശ്രമം. അദ്ദേഹത്തിൻറെ പ്രബോധനത്തിൽ ആകൃഷ്ടരായി എത്രയോ ചെറുപ്പക്കാർ അദ്ദേഹത്തിലേക്ക് ആകർഷിക്കപ്പെടുന്നു. അദ്ദേഹം കാണിച്ചു തരും , നിങ്ങൾ തന്നെയാണ് ഈശ്വരൻ നീ തന്നെയാണ് സത്യം.  അത് തിരിച്ചറിയാതെ എവിടെയൊക്കെ തേടി അലഞ്ഞാലും രക്ഷയില്ല . നീ തേടുന്ന ഈശ്വരൻ നീ തന്നെ ആണ്. അകക്കണ്ണ് തുറക്കുക. ആ ഈശ്വരനുമായി സംസാരിച്ച് രമ്യതയിൽ ഏർപ്പെടുക ബാക്കിയെല്ലാം അദ്ദേഹം നോക്കിക്കൊള്ളും. വഴികൾ എല്ലാം പറഞ്ഞു തരും. പാപ ഗ്രഹത്തിന്റെ ശീലുകൾ ഉപേക്ഷിച്ചു സത്യാന്വേഷിയുടെ വഴി തിരഞ്ഞെടുക്കുക. പൈശാചിക ശക്തികൾ പാഞ്ഞടുത്തേക്കാം. തടസ്സങ്ങൾ ഒട്ടനവധി , എന്താ കാരണം നിന്നെ പാപഗ്രഹത്തിൻറെ ഭാഗമായി വിചാരിച്ച് നിൻറെ കൂടെ ജീവിച്ചിരുന്ന ഇരുട്ടിൻറെ സന്തതികൾക്ക് നന്നാവുന്നത് ഒട്ടും രസിക്കില്ല. നിന്നെ വീണ്ടും പാപത്തിലേക്ക് തള്ളിവിടാനൂള്ള പ്രലോഭനങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും  അത് മനസ്സിലാക്കുക.

       ആറാമിന്ദ്രിയം science അല്ല .അതു തെളിയിച്ചിട്ട ഇവിടെ ആർക്കും ഒന്നും നേടാനില്ല , സ്വയം അനുഭവിക്കാനുള്ള ഒരു അനുഭൂതി മാത്രമാണത് .ആചാര്യന്മാർ അനുശാസിക്കുന്നത്... " സിദ്ധികൾ സ്വാർഥ ലാഭ ഇഛക്ക് ഒരിക്കലും ഉപയോഗിക്കരുത് , സിദ്ധികൾ ദൈവികമാണ് .തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നവർ വലിയ പിഴ ഒടുക്കേണ്ടി വരും " .ജ്യോത്സ്യൻ ആകണം എന്നാശിച്ചിട്ടു യാതൊരു ഫലവുമില്ല , തലേലെഴുത് വേണം , ദൈവാനുഗ്രവും .ശരി ആയ സിദ്ധി ജന്മനാ ലഭിക്കും , ആര്ജിച്ചെടുക്കുന്ന സിദ്ധികൾ കൃതിമം ആയവ നില നിൽക്കില്ല .ഫലം കൃതമം ആയിരിക്കും .എങ്കിൽ ഇതൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം എന്നാലോചിക്കുന്ന ആർക്കും തന്നെ ഇതിന്റെ ഒന്നും രഹസ്യങ്ങൾ വെളിപ്പെടണമെന്നില്ല .കാരണം അതെല്ലാം അത്രക്ക് ഗോപ്യം ആണ് .ആർക്കൊക്കെ ഇതൊക്കെ വെളിപ്പെടണം എന്നു പോലും മുൻപേ നിശ്ചയിച്ചു ഉറച്ചിട്ടുണ്ട് ...സിദ്ധന്മാർ ജനിക്കുക ആണ് , അല്ലാതെ ആയിത്തീരാറില്ല .24 മണിക്കൂറും ഈശ്വരനെ വിളിച്ചു നടക്കുന്നവർ പോലും പരിതപിക്കാറുണ്ട് , എന്തേ എനിക്ക് ഇങ്ങനെ എന്നു...തികച്ചും ഭൗതിക ലോകത്തെ കെട്ടുപാടുകളിൽ ജീവിക്കുന്നവർക്ക് ഈശ്വരൻ അന്യൻ ആയിരിക്കും .അതീന്ദ്രിയം , അതിന്റെ സിദ്ധികൾ എല്ലാം തികച്ചും ഈശ്വര ജന്യമാണ് , പുണ്യമാണ് , സുകൃതമാണ് .ജനിക്കുമ്പോൾ തന്നെ 5 ഇന്ദ്രിയങ്ങളും ഉണ്ടെങ്കിൽ ഭൗതിക ജീവിതം സുഗമം .എങ്കിൽ ആധ്യാത്മിക തലത്തിൽ ഔന്യത്യം ലഭിക്കാൻ ആത്മാവ് ശക്തമായിരിക്കണം ..ആത്മാവ് ശക്തം ആവണമെങ്കിൽ നമ്മുടെ ജീവിതത്തിൽ ആത്മാവിനു പ്രവർത്തിക്കാൻ അവസരം കൊടുക്കണം .അതു ആരും ചെയ്യാറില്ല .99 % പേരിലും പ്രവർത്തിക്കുന്നത് ഭൗതിക ശരീരവും ഭൗതിക ജന്യമായ മനസ്സും .ഈ മനസ്സ് എന്നു പറയുന്നതു വെറും ചിന്തകളുടെ ഒരു കെട്ടും.ഈ ചിന്തകളുടെ എണ്ണം കൂടുംതോറും കെട്ടു പിണച്ചിൽ കൂടുകയും അത് ആത്മാവിനെ ഒതുക്കി ഒതുക്കി തീരെ ചെറുതാക്കി ഒരു മൂലക്കലേക്ക് മാറ്റും.ചിന്തകളെ ഒഴിവാക്കാൻ കഴിഞ്ഞാൽ പതുക്കെ ആത്മാവ് പ്രവർത്തിക്കാൻ തുടങ്ങും .സിദ്ധികൾ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർ മൂഡർ ആണ് .കൊടുത്ത പോലെ തന്നെ അവ തിരിച്ചെടുക്കപ്പെടും , പുറകെ കൊടിയ ശിക്ഷയും

 

No comments:

Post a Comment