Friday, February 5, 2021

അധ്യായം 2 ടോപ്പിക്ക് 1 വിശ്വാസം കൊണ്ടുള്ള ഗുണങ്ങൾ

 

             ഈശ്വരനിൽ വിശ്വസിക്കുന്നത് കൊണ്ടുള്ള , വിശ്വസിക്കാൻ കഴിയുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം ഈ ഭൗതിക ലോകത്തെ ഒരു ദുഃഖങ്ങളും നമ്മളെ ഏശുകയില്ല എന്നുള്ളതാണ്.എന്റെ അനുഭവമാണിത്. പ്രശ്നങ്ങൾ ഉണ്ടായാൽ തന്നെ അതിന് അതിശീഘ്രം പരിഹാരവും ഉണ്ടാകും.സാമ്പത്തിക ദുരിതങ്ങളോ, കടബാധ്യതകളോ, സാമ്പത്തിക ബുദ്ധിമുട്ടുകളോ, രോഗപീഡകളോ, ദാരിദ്ര്യമോ, കഷ്ടപ്പാടോ, പട്ടിണിയോ, ദുരിതമോ, ബന്ധങ്ങളുടെ തകർച്ചയോ, ഒറ്റപ്പെടലോ ഒന്നും തന്നെ ഉണ്ടാവില്ല. എല്ലാം നേടി ശാന്തി നിറഞ്ഞ മനസ്സായിരിക്കും എന്നും എപ്പോഴും. ഇരുളിലും വെളിച്ചത്തിലും നടക്കുന്നവരെപോലെ നമുക്ക് അതിനെ താരതമ്യം ചെയ്യാനാകും. ഇരുളിൽ നടക്കുക അത്യധികം ദുഷ്കരമാണ്. എപ്പോഴും എവിടെയും തട്ടിത്തടഞ്ഞ് വീണുകൊണ്ടേയിരിക്കും.പരിക്കുകൾ ഏറ്റു കൈകാലുകൾ മുറിഞ്ഞു എന്നിരിക്കും. അതുപോലെ തന്നെ ആണ് യുക്തിവാദിയുടെയും, നിരീശ്വരവാദികളുടെയും ജീവിതം . അവർ ജീവിക്കുന്നുണ്ടാകും എന്നാൽ അവർ നേരിടുന്ന ഭൗതിക ദു:ഖങ്ങളും യാതനകളും തീവ്രത ഏറിയതായിരിക്കും ആ വ്യത്യാസം അവർ അറിയുന്നില്ല എന്നാൽ ഒരു വിശ്വാസിയുടെ ജീവിതം സംശുദ്ധമായ പകൽവെളിച്ചത്തിൽ നടക്കുന്നതുപോലെ നിർമ്മലമായിരിക്കും.ഭൗതിക യാതനകൾ എല്ലാം തന്നെ വഴിതെളിക്കുന്ന ഈശ്വരൻ എടുത്തു മാറ്റിക്കൊണ്ടേയിരിക്കും.ഏറ്റവും പരമമായ സത്യം എന്തെന്നാൽ അയാൾ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ അയാൾ പോലും അറിയുന്നില്ല .എന്നാൽ ജീവിതത്തിൽ ചെറിയ ഒരു തട്ടോ മുട്ടോ വന്നാൽ അയാൾ സഹിക്കില്ല .അങ്ങനെ ഉള്ളവർ വിശ്വാസികൾ അല്ലെന്നു ഞാൻ പറയും .ആ ഘട്ടത്തിൽ എനിക്ക് പറയുവാനുള്ളത് നേരത്തെ പറഞ്ഞത് തന്നെ .നിങ്ങളുടെ വിശ്വാസത്തിന്റെ ആഴം പരിശോധിക്കുക .ശരി ആയ ഒരു വിശ്വാസിയെ .സാമ്പത്തിക ദുരിതങ്ങളോ, കടബാധ്യതകളോ, സാമ്പത്തിക ബുദ്ധിമുട്ടുകളോ, രോഗപീഡകളോ, ദാരിദ്ര്യമോ, കഷ്ടപ്പാടോ, പട്ടിണിയോ, ദുരിതമോ, ബന്ധങ്ങളുടെ തകർച്ചയോ, ഒറ്റപ്പെടലോ ഒന്നും തന്നെ ഉണ്ടാവില്ല. വിശ്വസിക്കുന്നു  എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിട്ടും തട്ടും മുട്ടും കിട്ടിക്കൊണ്ടിരിക്കുന്നു എങ്കിൽ പരിശോധിക്കുക .നിങ്ങളുടെ പ്രാർത്ഥനയും വിശ്വാസവും ശരി ആയ രീതിയിൽ ആണോ എന്ന് .

             വിശ്വാസികളിൽ തികച്ചും ബ്രഹ്മചര്യം പാലിക്കുന്നവരാണെങ്കിൽ ദേഹത്ത് ഒരു തുള്ളി പൂഴി പോലും വീഴുകയില്ല . കണ്ണിലൊരു പ്രാണി പോലും പോകാൻ സമ്മതിക്കുകയില്ല.കണ്ണിന് ഇമ്പകരമല്ലാത്ത യാതൊന്നും കാണിക്കുകയില്ല. കാതിന് അരോചകമായ യാതൊന്നും കേൾപ്പിക്കുകയില്ല.മനസ്സിന് അസ്വസ്ഥത ഉണ്ടാക്കുന്ന പ്രകോപനപരമായ യാതൊരു കാര്യങ്ങളും നടക്കുകയില്ല.അപകടങ്ങൾ പോലെയുള്ള ദുരവസ്ഥകൾ കാണേണ്ടി വരില്ല.എന്നാൽ അവിശ്വാസികൾക്ക് ദിവസവും തട്ടും മുട്ടും അടി ഇടി പിടി പോലെ മന:ചാഞ്ചല്യമുണ്ടാക്കുന്ന കാര്യങ്ങൾ മൂലം മനസ്സ് കലുഷിതമായി കൊണ്ടേയിരിക്കും. നടന്നുപോകുമ്പോൾ അവിടെ തട്ട്, കയ്യിലെ ഗ്ലാസ് താഴെ വീണ് ഉടയൽ. ഇതൊക്കെ തുലോം ചെറിയ ഉദാഹരണങ്ങൾ മാത്രം. ഇതൊരവലോകനമാണ് . അതുകൊണ്ട് നിങ്ങൾ രണ്ടു കൂട്ടരും പരസ്പരം മനസ്സിലാക്കേണ്ട കാര്യം വിശ്വാസിയുടെ ജീവിതം എന്താണെന്നും അവിശ്വാസിയുടെ ജീവിതം എന്താണെന്നും.തികച്ചും ഒരു അവിശ്വാസി വേണം തിരിച്ചറിയേണ്ടത് .പരസ്പരം തിരിച്ചറിയുന്നതിലൂടെ ഒരു അവിശ്വാസി വിശ്വാസിയായി മാറാൻ ശ്രമിക്കണം. ഒരു വിശ്വാസി അയാളുടെ വിശ്വാസം നിലനിർത്താനും അതിൻറെ തീവ്രത വർദ്ധിപ്പിക്കാനും ശ്രമിക്കണം



             ഭക്തിയും വിശ്വാസവും നിങ്ങളിൽ കൂടുന്തോറും നിങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരിക്കും.നിങ്ങൾ എത്ര മാത്രം നാരായണനിലേക്ക് അടുക്കുന്നുവോ അത്രയും നിങ്ങളുടെ ആത്മാവിന് വേഗത വർദ്ധിക്കും.ആത്മാവും ഈശ്വരനും തമ്മിലുള്ള വിടവ് ഇല്ലാതാകുന്തോറും ആത്മാവിൻറെ പ്രവർത്തനം വേഗത ആർജിച്ച് ഈശ്വരന്റെ വേഗതയിലെത്തുന്നു. ഈശ്വരന്റെ വേഗത എന്നാൽ പ്രകാശത്തിൻറെ വേഗത തന്നെ.ഭൂമിയിൽ ഭൗതിക ശരീരവുമായി ജീവിക്കുന്ന സ്വാഭാവിക മനുഷ്യർ കാലം കുറെ പുറകിൽ ആയിരിക്കും .കീടങ്ങൾ ആയി ജീവിക്കുന്നവർക്ക് നടക്കാൻ പോകുന്ന കാര്യങ്ങൾ നടന്നു കഴിഞ്ഞേ അറിയുകയുള്ളൂ . വേഗത കൂടാൻ തുടങ്ങുമ്പോൾ ഭൗമകാലത്തിന് അപ്പുറം നമ്മൾ കടക്കും. ഓരോ നടക്കാൻ പോകുന്ന കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും തമ്മിലുള്ള അന്തരം കൂടിവരും. പിന്നീടത് വരാൻപോകുന്ന കാലം മുൻകൂട്ടി അറിയുന്ന ഒരുവസ്ഥയിലെത്തും. ഭൗതിക ലോകത്തിലെ ഏറ്റവും ഇന്ദ്രിയാനുഭവം നൽകുന്ന ഒരു അനുഭൂതിയാണത്. മുന്നോട്ടുള്ള പോക്കിൽ നാം ഏതൊക്കെ വഴിയിലൂടെ കടന്നുപോകും . സത്യം ഏത് എന്നൊക്കെ അറിഞ്ഞ് തരംതിരിക്കാൻ ഉള്ള കഴിവ് , വീഴ്ചകൾ ഒഴിവാക്കി പോകാനുള്ള പാടവം എന്നിവയെല്ലാം നേടാം.

 

 

No comments:

Post a Comment