Tuesday, February 2, 2021

അധ്യായം 1 ടോപ്പിക്ക് 4 ഭൂമിയുടെ പിറവി

 

               പാലാഴിയുടെ മഥനത്തിലൂടെ പിറവികൊണ്ട എണ്ണമറ്റ നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണ് നമ്മുടെ രക്ഷാധികാരി ആയ സൂര്യൻ. സൗരയൂഥത്തിന്റെ സകലത്തിന്റെയും രക്ഷാധികാരിയായ സൂര്യനെ ദൈവമായി ആദിമ മനുഷ്യൻ ആരാധിച്ചുപോന്നു. എടുത്തെറിയപ്പെട്ട സൂര്യനിൽ നിന്നും വീണ്ടും Spiral move (വർത്തുള ചലനം) വഴി വീണ്ടും തീയുണ്ടകൾ എടുത്തെറിയപ്പെട്ട്‌ കൊണ്ടേയിരുന്നു. എത്ര തവണ എടുത്തെറിയപ്പെട്ടു എന്ന് തിട്ടമില്ല .എടുത്തെറിയപ്പെട്ട നമുക്കറിയാവുന്ന ആ 10 തീയുണ്ടകൾ വീണ്ടും കറങ്ങി വീണ്ടും അവയിൽ നിന്നും തീയുണ്ടകൾ എടുത്തെറിയപ്പെട്ടു. വർഷങ്ങൾ തുടരുന്ന സമയങ്ങളോളം അവ ജ്വലിച്ചു തന്നെ നിന്നു.450 കോടി കൊല്ലത്തിൽ 80 കോടി കൊല്ലങ്ങൾക്ക് മുമ്പ് ഏറ്റവും ദൂരേക്ക് എടുത്തെറിയപ്പെട്ട തീയുണ്ട മുതൽ (നമുക്കതിനെ Pluto എന്ന് വിളിക്കാം) തണുത്തുറയാൻ തുടങ്ങി . പിന്നീട് പടിപടിയായി നെപ്ട്യൂൺ, യുറാനസ്,ശനി ,വ്യാഴം, ചൊവ്വ എന്നിവ തണുത്തുറഞ്ഞ് 0 ഡിഗ്രി ക്കും 300 ഡിഗ്രിക്കും ഇടയ്ക്കായി ഇപ്പോൾ നിലനിൽക്കുന്നൂ. 



ഭൂമിയിൽ നിന്നും എടുത്തെറിയപ്പെട്ട തീയുണ്ട ചന്ദ്രഭഗവാൻ ആയി നിലനിന്നു.മറ്റു ഗ്രഹങ്ങൾക്കും ഉണ്ട് എണ്ണമറ്റ ഉപഗ്രഹങ്ങൾ. കണ്ടെത്താൻ ആയില്ലെങ്കിലും ഈ ഗ്രഹങ്ങളിൽ ജീവൻ (കേവലമായ ജീവൻ എന്താണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം) ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു . 

             കാലം മുന്നോട്ട് തന്നെ നീങ്ങി 80 ലക്ഷം വർഷങ്ങൾക്കു മുൻപ് നമ്മുടെ ഗ്രഹമായ ഭൂമിയിലും ചൂട് നന്നേ കുറഞ്ഞു. തിളച്ചുമറിഞ്ഞിരുന്ന നമ്മുടെ ഗ്രഹം ഓരോ പാളിയായി അടർന്നു തണുക്കാൻ തുടങ്ങി.ആ രീതിയിലെ ഘടന അനുസരിച്ച് ഒരു കോർക്ക് ബോളിന്റെ പോലെ പല അടുക്കുകൾ ആയാണ്, ഈ പാളികൾ തമ്മിൽ ചിലപ്പോൾ തെന്നി മാറാറുമുണ്ട്. ഇപ്പോഴും ഭൂമിയുടെ അന്തർഭാഗത്ത് 8000 ഡിഗ്രി തിളച്ചുമറിയുന്നൂണ്ട്. അവിടം തണുത്തിട്ടില്ല. ഭൂമിയിൽ പലതരം ദ്രവ്യങ്ങൾ ഉണ്ടായി, മണൽ ഉണ്ടായി ,വാതകങ്ങൾ ഉണ്ടായി, പാറക്കൂട്ടങ്ങൾ ഉണ്ടായി. ഏതോ നിമിഷത്തിൽ ഉണ്ടായ ഓക്സിജനും ഹൈഡ്രജനും ചേർന്ന് ലക്ഷക്കണക്കിന് വർഷങ്ങൾ മഴപെയ്തു . ഭൂമിയുടെ അന്തരീക്ഷത്തിന് അനുകൂലമായ ഒരു ജീവൻ ഉരുത്തിരിയാൻ കള മൊരുങ്ങുകയാണിവിടെ . ഭൂമിയിലുണ്ടായ ആ Complex Molecule ജീവനായി അവതരിച്ചു. അവരെ ആൽഗകൾ എന്ന് നാം പേരിട്ടു.ഭൂമിയിലെ ആദ്യത്തെ ജീവി വിഭാഗമാണ് .

പച്ചനിറത്തിലുള്ള ആളുകളുടെ പിൻതലമുറക്കാരാണ് മറ്റുതരത്തിലുള്ള ഫലവൃക്ഷാദികൾ.ഭൂമിയിലെ ഓക്സിജന്റെ അളവ് കുറയാതെ ഇരിക്കാൻ ഇരുട്ടിൻറെ രാജാവ് ഇല്ലായ്മയിൽ നിന്നുണ്ടാക്കി എടുത്തവ.മഴ ഒഴിഞ്ഞു മാനം തെളിഞ്ഞു . അന്തരീക്ഷം ഒരു പുതപ്പ് പോലെ രൂപംകൊണ്ടു . പകൽ പരമാവധി 25 ഡിഗ്രി ചൂട് രാത്രി 25 ഡിഗ്രി തണുപ്പ്. മൂലകങ്ങൾ സംയുക്തങ്ങൾ ധാരാളമായി.സൗരയൂഥത്തിൽ ഭൂമി ഒരു നീല സാരിയുടുത്ത സ്ത്രീയെ പോലെ മനോഹാരിയായി തോന്നി. കഥാകാരൻമാർ അതുകൊണ്ട് ഭൂമിദേവി എന്ന് വിളിച്ച് ആരാധിച്ചു . 



30 ലക്ഷം വർഷങ്ങൾക്ക് മുൻപ് പ്രപഞ്ചം മുഴുവൻ അന്വേഷിച്ച് തേടി അലഞ്ഞ് ഒടുവിൽ -ve Type 3 Alien വിഭാഗം നമ്മുടെ  ഭൂമി കണ്ടെത്തി. ഒരു ഗാലക്സി മുഴുവൻ അടക്കി ഭരിച്ചിരുന്ന അവർക്ക് നമ്മുടെ കൊച്ചു ഗ്രഹം ഒതുക്കമുള്ളതായിരുന്നില്ല. മാത്രമല്ല ശത്രുക്കളിൽ നിന്നും രക്ഷ നേടുവാൻ അവർ വേഷപ്രച്ഛന്നരാകുവാൻ തീരുമാനിച്ചു.അവരുടെ രാജാവ് കൊട്ടാരം പണിത് തൻറെ സിംഹാസനം ഉറപ്പിച്ചത് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി യുടെ മുകളിലാണ്. അതെ നമ്മുടെ ഹിമാലയ പർവതമാണ് പറഞ്ഞു വരുന്നത്. അതിൻറെ ഉത്തമ ശൃംഗങ്ങളിൽ തന്നെ .


 

             അതിലൊരു വിഭാഗം ഭൂമിയുടെ പൊതു സ്വഭാവമനുസരിച്ചും ഭൂമിക്ക് ഇണങ്ങുംവിധം രൂപമാറ്റം വരുത്തി ഇവിടെ പല പല ജീവികളായും ( dinosaur ) പറവകളായും രൂപ പരിണാമം കൊണ്ടു. അവരുടെ പട്ടാള വിഭാഗം ആർക്കും കാണാതെ അവരുടെ രക്ഷകരായി Invisible ആയി നിലകൊണ്ടു. നമ്മൾ അതിനെ രാത്രിയുടെ രാജാക്കന്മാർ എന്ന് വിളിക്കുന്നു. 15 ലക്ഷം വർഷങ്ങൾക്ക് മുൻപ് അവരുടെ ശത്രുക്കൾ അവയെ കണ്ടുപിടിച്ചു. അവരുടെ രാജാവും പരിവാരങ്ങളും ശത്രുക്കളെ തുരത്താൻ നോക്കി എങ്കിലും ശത്രുക്കളുടെ ആക്രമണത്തിൽ ഭൂമി തകർന്നടിച്ചൂ. ഭൂമിയിൽ താവളമടിച്ചവരെ മുച്ചൂടും നശിപ്പിച്ചു കൊണ്ട് ശത്രുക്കൾ സ്ഥലംവിട്ടു അവശേഷിച്ചത് രാജാവും ഏതാനും ചെറു പ്രജകളും മാത്രമാണ്.

No comments:

Post a Comment