Wednesday, February 3, 2021

അധ്യായം 1 ടോപ്പിക്ക് 5 മനുഷ്യൻ പിറക്കുന്നു

 

              ഡിനോസർ യുഗം അവസാനിച്ചു അവശേഷിച്ച ജീവിവർഗത്തെയും കൊണ്ട് രാജാവ് ഭരണം തുടർന്നു. അവർക്ക് പരസ്പരം ആശയ വിനിമയം ചെയ്യാൻ അവരുടേതായ ഭാഷ അവർക്ക് മാത്രമായുള്ള pre programmed Biochip തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഒരുകാലത്ത് ഈ ഭൂമി മടുക്കുമ്പോൾ അവ എല്ലാം സ്വരൂപം പ്രാപിച്ച് വേറെ ഏതെങ്കിലും ദേശം നോക്കി പാലായനം ചെയ്യുമായിരിക്കും. കാത്തിരിക്കാം നമ്മൾ അന്നുണ്ടാകണമെന്നില്ല .പ്രത്യേകം കോഡുകൾ വഴി രാജാവ് സദാ അവരെ നിരീക്ഷിക്കുന്നു അവരുടെ പട്ടാളം രാത്രിമുഴുവൻ കാവലിരുന്നു. സൂര്യപ്രകാശം അവർക്ക് അരോചകമായതിനാൽ പകൽ കാവൽ ചെറുപ്രാണികളെ ഏൽപ്പിച്ചു. അവയെ നമ്മൾ വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നീ പേരിൽ വിളിച്ചു . രാത്രിയുടെ കാവൽക്കാരായി നമ്മൾ അവരെ പൈശാചിക ശക്തികളായി വിവക്ഷിക്കുന്നു. ആ ഗാലക്സി -ve Type 3 ഏലിയനുകൾ പല ജീവി വിഭാഗങ്ങളായി ഭൂമിയിൽ വിഹരിച്ചു.

 



             ഇത്തവണ കാലം വളരെ അടുത്തെത്തി 13000 കൊല്ലം മുൻപ് ശത്രുക്കൾ വീണ്ടും വന്നു ഭൂമിയിൽ പരിവാരങ്ങളും കൂടി അവർ വന്നിറങ്ങി. അവസാന തരിയും നശിപ്പിക്കാൻ തുനിഞ്ഞ്അവരുടെ മുൻപിൽ ഇരുട്ടിൻറെ രാജാവ് ഒരു ഉപാധിവച്ചു. ഇനി തങ്ങളെ നശിപ്പിക്കരുത് എന്തു വേണമെങ്കിലും ചെയ്തു കൊടുക്കാം. തങ്ങളെ ഉപദ്രവിക്കരുത്.വെളിച്ചത്തിലെ രാജാവ് സമ്മതിച്ചു,

 

ശരി ഞങ്ങൾക്ക് സമ്മതം പക്ഷേ അതിനുപകരം ഞങ്ങൾക്ക് കപ്പം തരണം “

 “തരാം എന്ത് വേണമെങ്കിലും തരാം''

ഞങ്ങളുടെ ഗാലക്സിയിൽ ചില മൂലകങ്ങളുടെ കുറവുണ്ട് അവ പകരമായി ഭൂമിയിൽ നിന്നും കൊണ്ടുപോകാൻ സമ്മതിക്കണം.അതിനുവേണ്ട നിയമങ്ങളും ചട്ടങ്ങളും ഉണ്ട് അതിനായി കാവലായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതിനും ഞങ്ങളുടേതായ ഒരാളെ ഇവിടെ നിർത്തും. ഇവിടെ നടക്കുന്ന കാര്യങ്ങൾ അയാൾ കൃത്യമായി എന്നോട് അറിയിക്കണം "

" ശരി അങ്ങനെ ആവട്ടെ""

തങ്ങളുടെ കൂട്ടത്തിൽ നിന്നും ആളുകളെ ഭൂമിയിൽ ഒറ്റയ്ക്ക് ഇറക്കി നിർത്താൻ വെളിച്ചത്തിൻ റെ നാഥൻ ധൈര്യപ്പെട്ടില്ല . അതിനവർ ഒരു വഴി കണ്ടെത്തി. ഇരുട്ടിൻറെ ജീവി വർഗ്ഗത്തിൽ നിന്നൊരു വർഗ്ഗത്തെ തിരഞ്ഞെടുത്തു.കായ്കനികൾ ഭക്ഷിച്ചും കാട്ടുചോലയിൽ നീരാടിയും ഇണ ചേർന്നും ജീവിക്കുന്ന ഒരു കുരങ്ങായിരുന്നു അത്.

 



 

 അതിന് രണ്ട് കാലിൽ നിവർന്നു നിൽക്കാൻ കഴിവുണ്ടായിരുന്നു. മുറുകെപ്പിടിക്കാൻ കഴിയുന്ന രീതിയിൽ അതിൻറെ വിരലുകളുടെ സ്ഥാനം നീക്കി വച്ചു .





തങ്ങൾക്കാവശ്യമായ കാര്യങ്ങൾ ഒരു പ്രോഗ്രാമായി ആ ജീവിയിലേക്ക് സന്നിവേശിപ്പിച്ചു.( Mutation )

 



അങ്ങനെ  കുരങ്ങിന്റെ ശരീരം ഇരുട്ടിൻറെ ദേവൻറെയും code ഉം

വെളിച്ചത്തിന്റെ ദേവന് ആശയവിനിമയത്തിനുള്ള ഒരു ഉപകരണം അവൻറെ തലയിൽ നെറ്റിയുടെ മുൻപിൽ രണ്ട് പുരികങ്ങൾക്കിടയിലായി സന്നിവേശിപ്പിക്കുകയും ചെയ്തു . അവൻ പഞ്ചേന്ദ്രിയങ്ങൾ വഴി ഗ്രഹിക്കുന്ന എല്ലാം തന്നെ തന്നിലേക്കെത്തുന്ന ഒരു ട്രാൻസ്മിറ്റർ ആയി അവൻറെ തലച്ചോറിനെ upgrade ചെയ്തു. അത് homo erectus ( genetically പരിവർത്തനം ചെയ്യപ്പെട്ട) എന്ന ഒരു കുരങ്ങ് വിഭാഗമാണ്. ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമായ എല്ലാം എല്ലാം ഒരു ട്രാൻസ്മിറ്റർ എന്നപോലെ അവൻറെ തലച്ചോർ ട്രാൻസ്മിറ്റ് ചെയ്യുകയും അവ വെളിച്ചത്തിന്റെ ഭഗവാൻറെ ഓർമ്മയിൽ സേവ് ആകുകയും ചെയ്യും.

 

 

ഇന്നും മനുഷ്യൻറെ ഓർമ്മകൾ ശേഖരിച്ച് (Save) വക്കപ്പെടുന്നത് തലച്ചോറിൽ അല്ല.അവിടെ നിന്ന് ലഭിക്കുന്ന മറുപടികൾ decode ചെയ്യാനുള്ള സംവിധാനവും തലച്ചോറിൽ Set ചെയ്തു. അന്നുമുതൽ അവൻറെ തലച്ചോറ് ഒരു Modem  ആയിത്തീർന്നു. 



അവൻ ആണ് ആദ്യത്തെ മനുഷ്യൻ . താൻ ആർക്ക് വേണ്ടി ജോലി ചെയ്യുന്നൂവോ അതിനെ ആദിമ മനുഷ്യൻ ആരാധിച്ചൂ. ദൈവമെന്ന് വിളിച്ചു . അതോടൊപ്പം താൻ വേറൊരു ജീവി വിഭാഗമായതുകൊണ്ട് അവരെയും മറക്കുക വയ്യ. മനുഷ്യൻ തികച്ചും ധർമ്മസങ്കടത്തിൽ മുന്നോട്ടുപോയി. ഒരേ ശരീരത്തിൽ രണ്ട് ഏലിയൻ വിഭാഗങ്ങൾ വഹിക്കുന്ന വിഭാഗമായി മാറി മനുഷ്യൻ . അവനിൽ രണ്ടുതരം കോഡുകൾ പ്രവർത്തിച്ചു. Dark ആയ മൃഗത്തിന് ഒരു code .മറ്റൊന്ന് +ve ആയ അവൻറെ ആരാധനാ മൂർത്തിയുടെ കോഡ്. അവൻ ഒരേസമയം മൃഗത്തിന്റെയും മൃഗമല്ലാത്തതിന്റെയും ഗുണങ്ങൾ വഹിച്ചു.




 

ചിത്രകാരന്റെ ഭാവനയിൽ 




ശരീരം -ve ശക്തിയും തലയിൽ +ve ശക്തിയും ഇവ തമ്മിൽ ചേരാത്തതായതുകൊണ്ട് അവ തമ്മിലുള്ള പിടിവലിയും അവൻറെ ശരീരത്തിൽ നടന്നു. വടംവലികൾ സ്ഥിരമായി . ഇണ ചേരാനുള്ള അഭിവാഞ്ച അവനിൽ ഉൽക്കടമായി. അവൻറെ സ്വാഭാവികമായ ചേദനകൾ ഉപേക്ഷിക്കാനുള്ള കൽപ്പന ലഭിച്ചു.അവൻറെ ആരാധനാമൂർത്തിയെ മാത്രം ആരാധിക്കാനും , പരിപാലിക്കാനും ഏൽപ്പിച്ചിരുന്ന കടമകൾ മാത്രം ചെയ്യാൻ ഉള്ള ഉത്തരവുകൾ അവൻ പരിപാലിച്ചു പോന്നു. സ്വാഭാവികമായ ചേദനകൾ -ve ശക്തി ആയിരുന്നപ്പോൾ അവൻ ഉണ്ടായ കടമകൾ തിന്നുക, ഉറങ്ങുക, വംശവർദ്ധനവ് നടത്തുക. അവന് കൂടുതൽ കടമകൾ എത്തിച്ചേർന്നു. അവയിലൊന്നാണ് അവൻറെ ഉടമക്കായി പ്രവർത്തിക്കുക എന്നത്. ഭൂമിയിലെ മൂലകങ്ങളുടെ സ്ഥാനം കണ്ടെത്തി അറിയിക്കുക എന്നതായിരുന്നു ഉത്തരവാദിത്വങ്ങളിൽ ഏറ്റവും വലുത്. അതിൽ ഏറ്റവും ആവശ്യമുള്ള മൂലകം ആയിരുന്നു സ്വർണ്ണം. ഭൂമിയിലെ സ്വർണശേഖരം കണ്ടെത്തി സന്ദേശങ്ങൾ അയക്കുന്നത് അവൻറെ ജോലി ആയിരുന്നു.ശേഖരം കണ്ടെത്തി കഴിഞ്ഞാൽ അവൻറെ നാഥൻ ആകാശ പേടകത്തിൽ (പറക്കുംതളിക) കിങ്കരന്മാരെ അയച്ചു കൊടുത്ത് സ്വർണ്ണവും മറ്റു മൂലകങ്ങളും കടത്തിക്കൊണ്ട് പോവുക പതിവായി.



ജോലി തീർന്ന് വിശ്രമിക്കുമ്പോൾ അവൻ പഴയ ഓർമ്മകളിലേക്ക് പോകും.

 



ഭൂമി , താൻ ജീവിച്ച രീതി എല്ലാം അവനോർമ്മ വന്നു.അവൻ ചുറ്റും നോക്കി എല്ലാവരും സന്തോഷിക്കുന്നു അവൻ ഒട്ടും സന്തോഷം തോന്നിയില്ല. അവൻ തന്റെ നാഥനോട് അപേക്ഷിച്ചു .

 

     "നാഥാ എല്ലാവർക്കും ഇണയുണ്ട് എനിക്കാരുമില്ല. ഞാൻ തികച്ചും ഏകനാണ് എന്നെ സഹായിക്കൂ"

ഇണയെ കൊടുത്താൽ ഉണ്ടാകുന്നതെല്ലാം അറിയാവുന്ന വെളിച്ചത്തിന് നാഥൻ മൊഴിഞ്ഞു.ഇണയെ തരാം പക്ഷേ നീ അവരോട് ബന്ധപ്പെടരുത്. അന്നും ഇന്നും ലൈംഗികത വിലക്കപ്പെട്ട കനി ആയിത്തീർന്നൂ.

 



അവൻ സമ്മതിച്ചു. അങ്ങനെ മറ്റൊരു പെൺ കുരങ്ങിൽ മ്യൂറ്റേഷൻ നടത്തി  അവൻറെ ശരീരത്തിൻറെ ശക്തി ആയി സ്ത്രീയെ നിർമ്മിച്ചു.അവയിലും കോഡുകൾ പ്രവർത്തിച്ചു കൊണ്ടിരുന്നു. എന്ന് ചേരുന്നുവോ അന്ന് നിന്നിൽ നിന്നും സകല സൗഭാഗ്യങ്ങളും മറയും. അവന് കൽപ്പന കിട്ടി.

 


 


 

No comments:

Post a Comment