പ്രപഞ്ചത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ അതീവ നിഗൂഢമാണ്. ചിലവ സാമാന്യബുദ്ധിക്ക് നിരക്കാത്തവ ആണ്. ചിലത് വിശ്വസിക്കാൻ നന്നേ ബുദ്ധിമുട്ടും. ഈ കാണുന്നവയെല്ലാം ഇന്നലെ ഒന്നുമുണ്ടായിരുന്നില്ല എന്ന് പറഞ്ഞാൽ സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. കാരണം അപ്പോഴും ഒരു കാരൃം ഉണ്ടായിരുന്നു.എന്താണെന്നറിയാമോ? ഒന്നുമുണ്ടായിരുന്നില്ല എന്നുള്ളത് തന്നെ.ശാസ്ത്രം അതിനെ Black mass എന്ന് നാമകരണം ചെയ്‌തിരിക്കൂന്നു. അങ്ങനെ ഒരു നാണയത്തിൻറെ ഇരുവശങ്ങൾ പോലെ തന്നെ ഒന്നുമില്ലായ്മയെയും എല്ലാം ഉള്ളതിനെയും ചേർത്താണ് പ്രപഞ്ചത്തിൻറെ ആകെ തുകയായി കാണുന്നത്. ഈ ഒന്നുമില്ലായ്മയും അതിൽനിന്ന് ഈ കാണുന്ന പ്രപഞ്ചം ഉണ്ടാകലും കൃത്യമായ ചാക്രിക അനുപാതത്തിൽ മാറിക്കൊണ്ടിരിക്കുന്നൂ. ഒരു കാലഘട്ടം ഇല്ലായ്മയുടെ ആണെങ്കിൽ ഇതിൽ മറ്റൊരു കാലം ഉള്ളതിന്റെ ആണ്. ഈ ചാക്രിക അനുപാതം എത്രയെന്ന്, ഈ പ്രപഞ്ചത്തിൻറെ അതിർത്തി, അല്ലെങ്കിൽ അതിൻറെ വിശാലത എത്ര എന്ന് മനുഷ്യൻ കണ്ടെത്തിയിട്ടില്ല. അനന്തതയിലേക്ക് എന്നുമാത്രം മനുഷ്യൻ നിർവചിച്ചു വച്ചിരിക്കുന്നു. അതായത് Infinite.എന്തായാലും ഈ സ്വഭാവം മാറി മറിഞ്ഞ് വരുന്നുണ്ട്.
മനുഷ്യായുസിന് ഗ്രഹിക്കാൻ
കഴിയുന്നതിലും അപ്പുറത്താണ് ആ സമയം.ഇനി ഇതും സത്യമാണോ എന്നറിയില്ല.90% വിമർശകരുടെയും
ചോദ്യങ്ങൾക്കും സംശയങ്ങൾക്കും തൃപ്തികരമായി വിശദീകരണം നൽകാൻ കഴിയുമ്പോൾ ആണ് ഒരു
നിഗമനം സിദ്ധാന്തമായി മാറുന്നത് ശാസ്ത്രം ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ നിഗമനം
ആണ് ഒട്ടുമിക്ക വിമർശകരും, ശാസ്ത്രജ്ഞരും സ്വീകരിച്ചു വെച്ചിരിക്കുന്നത്. നാളെ ഇതിലും
യോജിക്കുന്ന മറ്റൊരു നിഗമനം വന്നു കൂടായ്കയില്ല. ഭൂമിയിൽ പിറന്നു വീണ ആദിമ
സംസ്കാരങ്ങളുടെയും , ഭൂമിയിൽ തന്നെ കണ്ടെത്തിയ ചില ശേഷിപ്പുകളുടെയും പിൻബലത്തിൽ
മാത്രമാണ് ഈ നിഗമനങ്ങളോക്കെയും.
എന്നോ ഒരിക്കൽ ആദിയിൽ എന്ന് തുടങ്ങാം: Black ന്റെ വികസനം സമ്പൂർണ്ണതയിൽ എത്തിയ എന്നോ ആണ് മനുഷ്യരായ നമ്മുടെ ആ ആദി. ആ ആദിയാണ് ശാസ്ത്രം പറയുന്ന ആ പൊട്ടിത്തെറി നടന്നത്. ( The big Bang ) Black എല്ലാം കൂടി ഒരു പോയിന്റിൽ ഒത്തുകൂടിയ ഏതോ ഒരു ഒരു നിർണായക നിമിഷത്തിൽ ഉണ്ടായ ഒരു പൊട്ടിത്തെറി ഇപ്പോൾ ഉള്ളതിന്റെ എല്ലാം ആരംഭം കുറിച്ച് എവിടേയ്ക്കോ പൊയ്ക്കൊണ്ടിരിക്കുന്ന ആ ആദിയാണ് ഹിന്ദുയിസത്തിൽ പറയുന്ന ബ്രഹ്മസ്ഥാനം. അതിനെ കലാപരമായി അലങ്കാര ഭാഷയിൽ മനുഷ്യ രൂപം കൊടുത്ത് ബ്രഹ്മാവായി സങ്കൽപ്പിച്ചു .
അതുകൊണ്ട് സകലതും സൃഷ്ടിച്ചത്
ബ്രഹ്മാവ് ആണെന്ന വിശ്വാസം പരബ്രഹ്മം. സർവ്വവും ബ്രഹ്മമാണെന്നും ബ്രഹ്മത്തിന്റെ
ഭാഗമാണെന്നും പറയുന്നതിന്റെ പൊരുൾ ഇതാണ്.ഞാനും നീയുമൊന്നാണ് അതുകൊണ്ട് നീ ആരെ
അന്വേഷിച്ചു നടക്കുന്നുവോ അത് നിന്നെ തന്നെ ആണ്. തത്വമസി എന്നതിൻറെ അർത്ഥം അതാണ് .
എന്നിലും നിന്നിലും കുടികൊള്ളുന്നത് ഒരേ ചൈതന്യത്തിന്റെ അംശങ്ങളാണ്. അതുകൊണ്ട് നീ ആരെ തേടുന്നുവോ അതിനെ കണ്ടെത്താൻ നീ നിന്നെത്തന്നെ അറിയുക.പുറം കണ്ണടച്ച് അകം കണ്ണുതുറക്കാൻ കഴിഞ്ഞാൽ നീ തേടുന്ന ആളെ ദർശിക്കാനാകും. ഈ സത്യം കണ്ടെത്തിയത് ഋഷിശ്വരൻമാരാണ്. ആദിമുതൽ മുതൽ നിങ്ങൾ വരെ ഈ പ്രപഞ്ച വൃക്ഷത്തിൻറെ ഭാഗമാണ് എന്നവർ കണ്ടെത്തി. ഋഷിശ്വരൻമാർ എന്നു പറഞ്ഞാൽ ആദ്യകാല ശാസ്ത്രകാരന്മാർ: അതെല്ലാം നേരിട്ട് കണ്ടവരായതുകൊണ്ട് അവരുടെ പിൻതലമുറക്കാർ അതെല്ലാം വിശ്വസിച്ചു പിന്തുടർന്നു. ഈ കാണുന്നതെല്ലാം ഉണ്ടായത് ഒരു ബ്രഹ്മ മുഹൂർത്തത്തിൽ നിന്നാണ് .അഹം ബ്രഹ്മാസ്മി. ഞാനും നീയുമെല്ലാം ആ ഒരു ചൈതന്യത്തിൽ നിന്നുണ്ടായത് കൊണ്ടും ആണ് ഞാൻ ബ്രഹ്മമാണ്,നീയും ബ്രഹ്മമാണ് എന്ന പൗരാണിക ഋഷിശ്വരൻമാർ സങ്കൽപ്പിച്ചു പോയത്.ഭഗവത് ഗീത സന്ദേശം പോലും അതാണ് .ആ സന്ദേശം കലാകാരന്റെ ഭാവനയിൽ
ഏകദേശം 450 കോടി കൊല്ലം മുമ്പാണ് ബ്രഹ്മം പൊട്ടി പുറപ്പെട്ട് ഓരോ സൃഷ്ടികൾ ഉണ്ടായത്.അങ്ങനെ ബ്രഹ്മാവ്
പ്രപഞ്ച സൃഷ്ടയുടെ നാഥനായി.450
കോടി കൊല്ലം കഴിഞ്ഞും ഇനിയും
മുന്നോട്ട് പോയക്കൊണ്ടിരിക്കുന്നൂ.അങ്ങനെയുള്ള ഈ 450 കോടി കൊല്ലത്തെ ആകെത്തുക ആയി എടുത്ത്
നമുക്ക് കാണാവുന്ന രൂപത്തിൽ +ve
തലത്തിൽ സൃഷ്ടികൾ നടന്നു
കൊണ്ടിരിക്കുന്നത് കൊണ്ട് ഇതിനെ ബ്രഹ്മാവിന്റെ ഒരു പകൽ ആയി സങ്കൽപ്പിച്ചു പോരുന്നു.അതിനെ ഒരു മന്വന്തരമായും കണക്കാക്കുന്നു.ഈ പകൽ ഏതോ രാത്രിയിൽ നിന്ന്
തുടങ്ങിയതാണ്.അതിന്റെ നീളമോ,ഈ മുന്നോട്ട് പോകുന്ന പകൽ ഇനി എത്ര ഉണ്ടെന്നോ, എത്ര രാത്രി പകലുകൾ
കഴിഞ്ഞു എന്നോ അനന്തവും അജഞാതവുമാണ്. യഥാർത്ഥത്തിൽ അവിടെ ബ്രഹ്മാവിന്റെ രൂപത്തിൽ
ഒരാൾ ഇരുന്ന് കൊശവൻ കലം ഉണ്ടാക്കുന്നതു പോലെ ഓരോന്ന് ഉണ്ടാക്കി ക്കൊണ്ടിരിക്കുന്നില്ല.
ബ്രഹ്മ സ്ഥാനത്തിനു മനുഷ്യരൂപം കൊടുത്ത് ബ്രഹ്മാവായി മനുഷ്യരൂപം കൊടുത്ത്
സങ്കൽപ്പിച്ചതെല്ലാം കവിഭാവനകൾ മാത്രമാണ്.ഇതെല്ലാം സ്വാഭാവികമായ പ്രപഞ്ചത്തിന്റെ
വിസ്മയിപ്പിക്കുന്ന സ്വഭാവ വിശേഷങ്ങൾ മാത്രം. ഇനി അങ്ങോട്ട് പോലും എല്ലാം വിസ്മയ
ഭാവങ്ങൾ തന്നെ .അണിയാൻ കാത്തിരുന്നോളൂ.
No comments:
Post a Comment