മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്ന ആത്മാവിന് പ്രീതികരമായ
പ്രവർത്തികൾ ശരീരത്തിനുടമ ആയ വ്യക്തി ചെയ്യുമ്പോൾ മാത്രമാണ് ആത്മാവിന്
പ്രവർത്തിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ആ ശരീരത്തിൽ ലഭിക്കുകയുള്ളൂ. അല്ലാത്ത
പ്രവർത്തികൾ ആ ശരീരത്തിൽ ഉണ്ടായാൽ ആത്മാവ് വിറ കൊള്ളുകയും അത് ചുരുങ്ങി ചുരുങ്ങി
വെറും ഒരു ബിന്ദുവായി മാറുകയും ചെയ്യും.അതിന് പ്രീതികരമായ പ്രവർത്തികൾ ചെയ്യുമ്പോൾ
അത് സ്വയം ജ്വലിച്ച് ജ്വലിച്ച് ആദ്യം നമ്മുടെ ശരീരത്തിൽ മുഴുവൻ വ്യാപിക്കുകയും
പിന്നീടും ജ്വലിച്ചാൽ ശരീരത്തിന് ചുറ്റും ഒരു ജ്വാലയായി നിലനിൽക്കുകയും പിന്നീട് അതിൻറെ
സ്വാധീനം പോലും ചുറ്റുപാടും ലഭിക്കുകയും ചെയ്യും. ആത്മാവിന് പ്രീതികരമായ ചില
ലളിതമായ പ്രവർത്തികൾ ആവാം . നല്ല (സാത്വികം) സംഗീതം കേൾക്കുക, നല്ല കാഴ്ചകൾ കാണുക, നല്ല മണങ്ങൾ
ശ്വസിക്കുക, നല്ല ഭക്ഷണം കഴിക്കുക എല്ലാം സ്വാത്വികം ആയിരിക്കണമെന്ന് മാത്രം
.ആത്മാവിൻറെ പ്രവർത്തനം ഏറ്റവും കൂടുതൽ ഉള്ളവരും ആയിട്ട് ഏറ്റുമുട്ടാൻ
ഒരുമാതിരിപ്പെട്ട ആരും തയ്യാറാവുകയില്ല ,അതിൽ നിന്നുള്ള പ്രഭ
താങ്ങാനാവാതെ പലരും കൈകൊണ്ട് മുഖം പൊത്തുന്നത് കാണാം.കാരണം ആത്മാവിന്റെ ശാക്തീകരണം
ലഭിക്കുന്നത് കാലികമായി നോക്കുമ്പോൾ 10000 ത്തിൽ ഒരാൾക്ക് മാത്രമായിരിക്കും. സാത്വികമായ ഗുണം
മാത്രമേ ആത്മാവ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നതിന് ഗുണകരമാവുകയുള്ളൂ.
അല്ലാത്തവ എല്ലാം അത് വെറും കരിക്കട്ട ആയി മാറുന്നതിന് കാരണമാകും.സാത്വികമല്ലാത്തതെല്ലാം
രജോ ഗുണവും,തമോ ഗുണവും, ആസുരിക ഗുണവുമുള്ളവ ആണ്.അവ ആത്മാവിന്റെ നിറം കെടുത്തുകയും നമ്മിൽ
പ്രവർത്തിക്കുന്ന ആത്മാവിനെ ഇടിച്ചു താഴ്ത്തി അതിനെ പ്രവർത്തിക്കാനുള്ള സാഹചര്യം
നഷ്ടപ്പെടുത്തി,തിക്കി തിക്കി തിങ്ങി ഞെരുങ്ങി ബുദ്ധിമുട്ടനുഭവിക്കുന്ന നിലയിൽ
എത്തിക്കുന്നു. ആധ്യാത്മിക ആചാര്യന്മാർ ഇതിനെ പാപം ചെയ്യുക എന്ന് പറയും. പാപത്തിൻറെ
നിർവചനത്തിൽ പെടുന്നത് എന്തൊക്കെ ആണെന്ന് ആർക്കും അറിയാത്ത അവസ്ഥ ആണ്. തനിക്ക്
പ്രിയകരമായതെല്ലാം ചെയ്യുക എന്നത് ആണ് ഒട്ടുമിക്ക ആളുകളും ചെയ്യുന്നത്. നിങ്ങൾക്ക്
ഹിതകരമായതെല്ലാം മറ്റുള്ളവർക്ക് ഹിതകരമായിരിക്കണമെന്ന് നിർബന്ധമുണ്ടോ ?. ഒരിക്കലുമില്ല എന്നാൽ എല്ലാവർക്കും ഹിതകരമായ
ഒരു കാര്യങ്ങൾ എല്ലാവരും ചെയ്തിരുന്ന ഒരു
കാലമുണ്ടായിരുന്നൂ. അതാണ് സത്യകാലം. എന്നാൽ തന്റെ ആത്മാവിന് ഹിതകരമാണോ എന്ന് ആരും
നോക്കാറില്ല , ഒരു പരിധിവരെ പറഞ്ഞാൽ ഒരു പ്രവൃത്തി ചെയ്യുന്നതിനു മുമ്പ് അത് തന്റെ മനസ്സാക്ഷിക്ക്
നിരക്കുന്നതാണോ എന്ന് പോലും ആരും തിരക്കാറില്ല. കുറഞ്ഞ പക്ഷം അങ്ങനെ എങ്കിലും
ചിന്തിച്ചാൽ ഒരാൾ ഈ കാലത്ത് ചെയ്യുന്ന അധികം കാര്യങ്ങളും മനസാക്ഷിക്ക്
നിരക്കാത്തതാണെന്ന് കണ്ടെത്താം. അതെല്ലാം നിങ്ങളുടെ ആത്മാവിന്റെ സ്വാധീനം
കുറയ്ക്കുകയും ( ആചാരൻമാർ അതിനെ ദൈവത്തിന്റെ സ്വാധീനം അല്ലെങ്കിൽ ദൈവാധീനം എന്നു
പറയും). ദുഷ്ട ശക്തികളുടെ പ്രവർത്തനങ്ങൾക്ക് നിങ്ങളുടെ ശരീരവും ജീവിതവും വിളനിലം
ആവുകയും ചെയ്യും.അങ്ങനെ ദുഷ്ട ശക്തികൾ (evil force) ആധിപത്യം
ഏറ്റെടുത്ത ജീവിതത്തിൽ ആണ് മന:സമാധാനം,ശാന്തി എന്നിവ നഷ്ടപ്പെടുന്നത്. ഒരു
ദിവസം പോലും മന:സമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയുകയില്ല.ദുഷ്ടശക്തികൾ നിങ്ങളുടെ
ശരീരത്തെ ഉപയോഗിക്കാൻ തുടങ്ങുമ്പോഴാണ് അപകടങ്ങൾ,രോഗങ്ങൾ, മുറിവ്, ചതവ്,തട്ട് , മുട്ട് എന്നിവ
സംഭവിക്കുന്നത്.വേദന ഇല്ലാതെ ഒരു നിമിഷം പോലും നിങ്ങളുടെ ജീവതത്തിൽ ഉണ്ടാവുകയില്ല.
അതിന് പരിഹാരമാണ് ദൈവാധീനം വർധിപ്പിക്കുന്ന പ്രവർത്തികളും, ചിന്തകളും
വർധിപ്പിക്കുക എന്നത്.
No comments:
Post a Comment