Saturday, February 6, 2021

അധ്യായം 2 ടോപ്പിക്ക് 7 ജന്മാന്തരങ്ങളും ആത്മാവിൻറെ യാത്രകളും

 

           നിങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പത്തിൽ പറയുകയാണെങ്കിൽ   ഓരോ ആത്മാവും അദ്ദേഹത്തിൻറെ ഒരു ഉച്ഛ്വാസമാണ് ആണ് .മാനുഷ്യ ലോകത്തിൽ അതിന് നമ്മുടെ ഒരു സെക്കൻഡ് മുതൽ 800 ,1000 വർഷം വരെ ദൈർഘ്യം കാണും. ഈ ആയിരം വർഷം ദൈർഘ്യം കൊടുത്തിരിക്കുന്നത് ഒരു ജന്മമായിട്ടല്ല. പല ജന്മം ആയിട്ടാണ് .ഈശ്വരൻ  ഏൽപ്പിച്ച കടമ കൃത്യമായി ചെയ്യാൻ ആയിട്ടാണ് ഭൂമിയിലേക്കയച്ചത്.അത് മറന്നു തോന്നിയപോലെ നടന്ന് കണ്ട പാപങ്ങളൊക്കെ ചെയ്തുകൂട്ടുന്ന മുറക്ക് ആണ് അടുത്ത ജന്മം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഈശ്വരന്റെ മക്കളായി ജനിക്കുന്ന നമ്മളോരോരുത്തരും ആ കടമകൾ മറന്ന് ഭൗതികലോകത്തെ പുണരുമ്പോൾ  ഈശ്വരൻ നെറ്റി ചുളിക്കുന്നുണ്ട് അസ്വസ്ഥനാകുന്നുണ്ട്. ഏത് ജന്മത്തിൽ ആണോ നിനക്ക് ഈശ്വരനു വേണ്ടി ജീവിക്കാൻ കഴിയുന്നത് ആ ജന്മത്തിൽ വച്ച് ഈശ്വരന്റെ ഉച്ഛ്വാസമായ നിൻറെ ആത്മാവിനെ ശ്വാസമായി സ്വശരീരത്തിലേക്ക് തിരികെ എടുക്കുന്നു. അതിനെ പരമപദം പൂകി എന്ന് പറയും. മുക്തി നേടി എന്നും പറയാം. ജ്ഞാനപ്പാന എന്ന ഭക്തി ഗീതത്തിൽ എഴുതിയിട്ടുണ്ട്. ഈച്ച ചത്തൊരു പൂച്ചയാകുന്നു, നൃപൻ ചത്തു കൃമിയായ് പിറക്കുന്നു , നരി ചത്തു നരനായ് പിറക്കുന്നു, നാരി ചത്ത് നോരിയായി പിറക്കുന്നു, ഗജം ചത്ത് അജമാകുന്നു, അമരന്മാർ മരങ്ങളാകുന്നു , അസുരന്മാർ സുരന്മാരായീടുന്നു, ചണ്ഡകർമ്മങ്ങൾ ചെയ്തവൻ ചാകുമ്പോൾ ചണ്ഡാല കുലത്തിങ്കൽ പിറക്കുന്നു. അല്ലെങ്കിൽ അങ്ങനെ ആയിത്തീരുന്നു.ഇതിൽ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ? എല്ലാത്തിന്റെയും ഒരു വശത്ത് ആസുരിക ഗുണമാണ്. ഒരു ജന്മത്തിലെ കയ്യിലിരിപ്പ് (പ്രവർത്തി) പോലെയിരിക്കും അടുത്ത ജന്മം വേണോ, അത് എന്തായിരിക്കണം എന്ന് തീരുമാനിക്കാൻ. ചിലർക്ക് അതേ ജന്മത്ത് തന്നെയാണ് പ്രതിഫലം പാടത്ത് പണിയും വരമ്പത്ത് കൂലിയും. അത്രയും കടുത്ത പാപം ചെയ്തവരെ മാത്രമേ അങ്ങനെ വിധിക്കാറുള്ളൂ ! ആ വിധിയെല്ലാം pre programmed ആണ് താനും. നൃപനും, ഗജനും, അസുരന്മാരും ചണ്ഡ കർമ്മം ചെയ്തവനും, നരിയേയും ഈച്ചയെയും, നാരിയെയും  കർമ്മബലം അനുസരിച്ച് മറുജന്മം  കൊടുക്കുക തന്നെ ചെയ്യും.അതെല്ലാം ക്രമമനുസരിച്ച് കൃമിയായും, അജയമായും, മരമായും, സുരന്മാരായുംചണ്ഡാലനായും, മനുഷ്യനായും പൂച്ചയായും ഓരിയായും  ജനിപ്പിക്കുന്നു. എന്ന് പറഞ്ഞാൽ ഇത്തരക്കാരുടെ ജന്മം ആകും കിട്ടുക. മരമായി ജനിപ്പിക്കും എന്ന് പറഞ്ഞാൽ Tree അല്ല. ഒരു അനങ്ങാപ്പാറ Comma stale എന്നൊക്കെ പറയില്ലേ അത്. പൂച്ചയുടെ ജന്മം, കൃമിയുടെ ജന്മം.  അജം (ആട്) അതിൻറെ ജന്മം എന്നൊക്കെ പറയുമ്പോൾ ആ Shape അല്ല ഓർക്കേണ്ടത്. വസ്തുവിൻറെ ആ ജീവിയുടെ ശൈലിയിൽ മനുഷ്യരൂപം എടുക്കേണ്ടിവരും എന്ന് വിശദീകരണം. കൃമിയായി എന്ന് വെച്ചാൽ കാണുന്നവർക്കൊക്കെ അറപ്പ് തോന്നുന്ന രൂപത്തോടെ ഉള്ള മനുഷ്യരെ കണ്ടിട്ടില്ലേ.. അങ്ങനെ ആക്കി ജനിപ്പിക്കുമെന്നർത്ഥം. അല്ലാതെ നേരെ തിരിച്ച് ഒരിക്കലും ആകുന്നില്ല .അതായത് സ്വാതികകർമ്മങ്ങൾ ചെയ്ത് പുണ്യം ചെയ്ത് ജീവിക്കുന്നവർക്ക് മറ്റൊരു ജന്മം എടുക്കേണ്ടി വരില്ല.വളരെ വേഗം തന്നെ പരമപദം പ്രാപിക്കാൻ കഴിയും. അതുകൊണ്ടാണ് വളരെ ചെറുപ്പത്തിൽ തന്നെ ചില ജന്മങ്ങൾ ദേഹത്യാഗം ചെയ്യുന്നത്.മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നത്  കേട്ടിട്ടില്ലേ നല്ല മനുഷ്യരെ ഈശ്വരൻ നേരത്തെ വിളിക്കുമെന്ന്. ഇത്രേയുള്ളൂ കാര്യം. ഓരോ ജന്മവും നിനക്ക് തരുന്നത് ആ കടമ ചെയ്യാനാണ്. ഈശ്വരന്റെ ഉച്ഛ്വാസവായു ആയി നീ ഭൂമിയിൽ പിറവിയെടുക്കുമ്പോൾ നീ നിൻറെ തോന്നിയവാസം നടന്ന് ഓരോ പ്രവർത്തികൾ ചെയ്തു ദൈവദോഷം വരുത്തിവെച്ച് കഷ്ടകാലം വരുത്തി വെക്കുന്നു. ചിലർ പറയുന്നത് കേട്ടിട്ടില്ലേ.അവനവൻ ചെയ്യുന്ന പ്രവർത്തിക്ക് അവനവന് കിട്ടുമെന്ന്.കഷ്ടകാലത്തിലും രോഗപീഡയിലും നേരത്തെ പറഞ്ഞ രൂപങ്ങളിലും നിങ്ങൾ ജീവിക്കുമെങ്കിൽ ഓർക്കുക പാപം ചെയ്ത ആത്മാവ്, ശാപം കിട്ടിയ ആത്മാവ് ആണ് നിങ്ങളുടേതെന്ന്. സത്യത്തിൽ ഈശ്വരൻ ആരെയും ശപിക്കുന്നില്ല. നിങ്ങളുടെ പ്രവർത്തികൾ നിങ്ങളെ ഈശ്വരനിൽ നിന്നകറ്റുമ്പോൾ അത് പാപമായും കൊടുംക്രൂരതകൾ ശാപമായി മാറുന്നു എന്നെ ഉള്ളൂ. ഇതെല്ലാം മുൻപേ (pre programmed) എഴുതപ്പെട്ടിട്ടുള്ളതാണ്. നിങ്ങളൊരു മയക്കുമരുന്ന് കച്ചവടക്കാരൻ ആണെങ്കിൽ അത് മൂലം ഒരുപാട് പേർ നശിക്കാനും ഇടയായെങ്കിൽ നിങ്ങളെ അടുത്ത ജന്മം മയക്കുമരുന്നുപയോഗിച്ച് നശിക്കുന്ന ഒരു കുട്ടിയുടെ അച്ഛനായി ജനിപ്പിക്കും  ഇത്രയേ ഉള്ളൂ. അപ്പോൾ കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ മൂലം മറ്റുള്ളവർ അനുഭവിക്കാനിട ആയതൊക്കേ അടുത്ത ജന്മത്തിൽ നിങ്ങൾ അറിയും. നിങ്ങൾക്ക് മുക്തിപദം നേടുവാനുമാകില്ല . അപ്പോൾ അവിശ്വാസികൾ ശുണ്ഠിയായി ചോദിക്കും .നിങ്ങളെ ഒരു മയക്കുമരുന്ന് കച്ചവടക്കാരൻ ആക്കി ജനിപ്പിക്കാതെ ഇരുന്നാൽ പോരെ എന്ന്......!!!. ചോദ്യകർത്താവിന്റെ മുൻപിൽ അയാളുടെ ആ ജന്മം മാത്രമേ ഉള്ളൂ. എന്നാൽ ഈശ്വരന്റെ കമ്പ്യൂട്ടറിൽ അയാളുടെ കഴിഞ്ഞ ജന്മങ്ങൾ മുഴുവൻ കിടക്കുകയാണ്.അയാളുടെ മാത്രമല്ല 700 കോടി ജനങ്ങളുടെ മുഴുവൻ വിവരങ്ങൾ, അവരുടെ പ്രവർത്തികൾ എല്ലാം അനുനിമിഷം ഗ്രഹിച്ചു കൊണ്ടിരിക്കുന്നു അദ്ദേഹം.ആ കൂട്ടത്തിൽ കൂട്ടം തെറ്റിപ്പോയ കുഞ്ഞാട് പോലെ ഒരുത്തൻ  കഞ്ചാവ് കച്ചവടം നടത്തുമെന്ന് അദ്ദേഹത്തിനറിയാം . പറഞ്ഞ പ്രവർത്തികൾ ചെയ്യാതെ ( എല്ലാ മനുഷ്യരെയും ഈശ്വരസേവക്ക് pre programmed ആയാണ് ഭൂമിയിൽ പിറക്കുന്നത് അത് മറന്നിട്ട് സ്വന്തം ഇഷ്ടത്താൽ തോന്നിയ വാസം ചെയ്യുന്നതിന് കുറ്റക്കാരൻ ഈശ്വരനല്ല) കഞ്ചാവ് കച്ചവടം ചെയ്യുന്ന അവനെയാണ് ഈശ്വരൻ കഴിഞ്ഞ ജന്മത്തിൽ കഞ്ചാവ് കച്ചവടം നടത്തിയവരെ മക്കൾ ആയി ജനിപ്പിക്കുന്നത്. എല്ലാ മനുഷ്യരും pre programmed ആണെങ്കിലും ഭൗതിക ലോകത്തിലെ സുഖലോലുപതയുടെ വിളിയിൽ അതിലേക്ക് വഴുതി വീഴുന്ന മനുഷ്യൻ ദൈവത്തിന്റെ ശാപത്തിന് ഇടയാകുന്നു ശാപം എന്തെന്ന് മുൻപ് പറഞ്ഞു.എല്ലാ മനുഷ്യരും pre programmed ആണെങ്കിലും ഭൗതികതയിലൂന്നിയ മനുഷ്യമനസ് ഈശ്വരനെ മറന്നു ജീവിക്കാൻ പ്രേരിപ്പിക്കുന്നു, വിളിക്കുന്നു.  മനുഷ്യമനസ്സ് തികച്ചും ഭൗതിക സൃഷ്ടിയാണ്. അങ്ങനെ നിന്നിലൂടെ ഈ ലോകത്തെ നോക്കി കാണേണ്ട ഈശ്വരനും ഈ ലോകത്തിനുമിടയ്ക്ക് നിൻറെ മനസ്സ് ഇടം പിടിക്കുന്നു.അങ്ങനെ ഈശ്വരന്റെയും ഭൗതികതയുടെയും ഇടയ്ക്ക് മനസ്സ് സ്ഥാനം പിടിക്കുന്നു. ഭൗതികതയുടെ വിളിയുടെ പ്രലോഭനത്തിൽ ഈശ്വരനെ മറന്നു നീ സുഖത്തിൻറെ പുറകെ പായുന്നു.അവിടെ ഈശ്വരനായി പിറന്ന ആത്മാവായ ഈശ്വരൻ ചുരുങ്ങി തിങ്ങി,തിങ്ങി ഒരു ബിന്ദുവായി വിറങ്ങലിച്ച് ഇരിക്കുന്നു.ഏറ്റവും വലിയ പാപമായ ലൈംഗികത ചെയ്യുന്ന നേരത്ത് ആത്മാവ് നിന്നെ വിട്ട് പുറത്തു നിൽക്കുന്നു, കുറച്ചു നേരത്തേക്കെങ്കിലും.അതോടെ പൈശാചിക ലോകമാകുന്ന ഇന്ന് ചെളിക്കുണ്ടിലേക്ക് നീ  എടുത്തെറിയപ്പെടുന്നു. ഒരു ബിന്ദു ആയെങ്കിലും നിന്നിൽ തുടരുന്ന ആത്മാവിനെയും Black force  ആക്രമിച്ചു കീഴടക്കി കരിക്കട്ട ആക്കി മാറ്റുന്നു. അങ്ങനെ സംഭവിക്കുന്നതിന്റെ അവസ്ഥ: തുലാം കഷ്ടമെന്നല്ലാതെ എന്ത് പറയാൻ: നിന്നെ കാത്തിരിക്കുന്നത്  ദുർമരണം, കടുത്ത രോഗം, മാനസികരോഗം, എന്തായാലും നിൻറെ ആത്മാവിനെ നഷ്ടപ്പെടും.ഈ ലോകം മുഴുവനും നേടിയാലും ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ നിനക്ക് എന്തു പ്രയോജനം.

 

No comments:

Post a Comment