Thursday, February 4, 2021

അധ്യായം 1 ടോപ്പിക്ക് 6 - ദൈവങ്ങൾ അവതരിക്കുന്നു.

 

             രണ്ടു രാജാക്കൻമാരും രണ്ട് ഗാലക്സികളുടെ അധിപന്മാർ ആയിരുന്നു. അവരുടെ രീതികൾ ഒരുപാട് വ്യത്യാസമുണ്ട്. ഒന്ന് ഇരുട്ടിന്റെയും മറ്റൊന്ന് വെളിച്ചത്തിന്റെയും. -ve, +ve ശക്തികൾ, ഇതിൽ ഒന്നിന് ദൈവികതയും മറ്റൊന്നിന് പൈശാചികതയും. മ്യൂട്ടേഷൻ എന്നത് നമ്മൾ "മായ" എന്നു വിളിച്ചു വരുന്നു. താൻ ആരാണെന്നോ എവിടെ നിന്ന് വന്നു എന്നോ എന്നുള്ള കാര്യങ്ങൾ

മ്യൂറ്റേഷൻ ചെയ്യുമ്പോൾ മായ്ച്ച് കളയാൻ  മറന്നില്ല. അതോടെ മനുഷ്യനെ ഒരു പോസിറ്റീവ് ശക്തിയുടെ ഭാഗമായി മാറ്റാൻ അവർ ശ്രമിച്ചു . ഇരുട്ടിൻറെ ശക്തികളും പട്ടാളക്കാരും തൻറെ നിർമ്മിതിയായ മനുഷ്യനെ സ്പർശിക്കാതെ ഇരിക്കാനും നശിപ്പിക്കാതെ ഇരിക്കാനും  അവർക്ക്‌ ചുറ്റും ഒരു രക്ഷ നിർമ്മിച്ചു .

 


ഈ രക്ഷ എന്ന് ഇല്ലാതെ ആകുന്നുവോ അന്ന് അവനെ പൈശാചിക ശക്തികൾ കൊണ്ടുപോകുമെന്നും തങ്ങളുടെ ലോകത്തേക്കുള്ള പ്രവേശനം  നിഷേധിക്കുമെന്നും അവനു സന്ദേശം ലഭിച്ചു.പൈശാചിക ശക്തികൾ കൊണ്ടുപോകാതെ ഇരുന്നാൽ മാത്രമേ തങ്ങളുടെ മായാ ചൈതന്യത്തെ തിരികെ തങ്ങളുടെ നാട്ടിലേക്ക് , എന്നിലേക്ക് പ്രവേശിക്കൂ എന്ന് പറഞ്ഞു . ലൈംഗികത മനുഷ്യന് നിഷിദ്ധമാണെന്നും തന്റെ രക്ഷയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും അവനറിഞ്ഞു. താൻ ആകെ പെട്ടു എന്ന് മനസ്സിലായി താൻ നെഗറ്റീവുമല്ല പോസിറ്റീവുമല്ല. താൻ രണ്ടുപേർക്കും ഒരേ സമയം ശത്രുവുമാണ് മിത്രവുമാണ്. 



ഇരുട്ടിൻറെ  ശരീരവും വെളിച്ചത്തിന്റെ ചൈതന്യവും ഇവരണ്ടും ചേരുകയുമില്ല. അവന് രണ്ട് രാജാക്കന്മാരെയും നിരാകരിക്കാൻ വയ്യ. തൻറെ തലയിൽ നിലനിൽക്കുന്ന ചൈതന്യത്തിലെ ആ മായ നിലനിൽക്കണം. അതേസമയം ഇരുട്ടിന്റെ സഞ്ചാരികളായ പട്ടാളക്കാരുടെ ആക്രമണത്തിൽനിന്നും രക്ഷയും വേണം. അടിമയായി പണിയെടുക്കുകയും വേണം. ഇതിനിടക്ക് അവന്റെ സഹായത്തോടെ പുറത്തു നിന്ന് വന്നവർ  കുറെയേറെ മൂലകങ്ങൾ ഭൂമിയിൽനിന്ന് കടത്തിക്കൊണ്ടുപോയി .അവയിൽ ഏറിയ പങ്കും സ്വർണമായിരുന്നു. വർഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ശരീരത്തിൻറെ വിളി അവന്  സഹിക്കാത്ത ഒരു ദിവസം  തന്റെ തൻറെ ഇണയുടെ വിളിക്ക് മുമ്പിൽ വീണുപോയി. അവൻ ഇണയോട് ചേർന്നു.

 

No comments:

Post a Comment