Tuesday, February 2, 2021

അധ്യായം 1 ടോപ്പിക്ക് 3 രൂപമില്ലാത്ത ജീവൻ


           ദ്രവ്യത്തിന്റെ നാലവസ്ഥകൾ  ആണ് വായു, വെള്ളം,  ഖരം, പ്ലാസ്മ. ഇവയെ തന്നെ വീണ്ടും വിഘടിക്കുമ്പോൾ, മൂലകങ്ങളായും, വാതകങ്ങളായും, ദ്രാവകങ്ങളായും ആയും പ്ലാസ്മ ആയും  നിലനിൽക്കുന്നു.ഗാലക്‌സികളിൽ വ്യത്യസ്തമായ ഊഷ്മാവ് നിലനിൽക്കുന്നു. ആയിരക്കണക്കിന് degree വ്യത്യാസത്തിൽ പലതരത്തിലെ ഊഷ്മാവ് ആണ് പലപല ഗാലക്സികളിൽ. വീണ്ടും ചാക്രിക സ്വഭാവത്തിലേക്ക് വരുമ്പോൾ spiral ( ചാക്രിക ) രൂപത്തിൽ അതിവേഗം തിരിഞ്ഞു കൊണ്ടിരിക്കുന്ന ഗാലക്സികളിൽ നിന്ന് Centrifugal force കാരണം പല പല വസ്തുക്കളും എടുത്തെറിയപ്പെടുന്നു. ചക്രം തിരിയുമ്പോൾ തീജ്വാല ദൂരേക്ക് ചിതറിത്തെറിക്കുന്ന പോലെ. ഇതിനെ ആണ് പുരാണത്തിൽ പറയുന്ന മഥനം.



ഗ്യാലക്സികൾ കറങ്ങി കൊണ്ടിരിക്കുമ്പോൾ അതിൻറെ ഭ്രമണ സ്വഭാവം കൊണ്ട് പലതും പുറത്തേക്ക് എറിയപ്പെടുന്നു . അതിൽ നിന്ന് തീയുണ്ടകളായി പുറത്തേക്ക് എറിയപ്പെടുന്നവ ആണ്  നക്ഷത്രങ്ങളായി പരിണമിക്കുന്നത്. നമ്മുടെ ഗ്യാലക്സിയിൽ തന്നെ 10000 കണക്കിന് സൂര്യന്മാരെ മനുഷ്യൻ കണ്ടെത്തിയിട്ടുണ്ട് . നമ്മുടെ ഗാലക്സി രൂപം കൊണ്ടിട്ടുണ്ട് 450 കോടി കൊല്ലമേ ആയിട്ടുള്ളൂ . അതിലും എത്രയോ പഴക്കമുള്ള ഗാലക്സികളും, നക്ഷത്രങ്ങളും ഇതുപോലെ രൂപം കൊണ്ടിട്ടുണ്ടാകാം.അതിൽ നമുക്ക് അപ്രാപ്യമായ, അറിവില്ലാത്ത ദ്രവ്യത്തിന്റെ മറ്റവസ്ഥകളിൽ ഈ പ്രപഞ്ചത്തിന്റെ ഘടന ഉരുത്തിരി ഞ്ഞിട്ടുണ്ടാകാം . അങ്ങനെയുള്ള ഏതോ ഒരു സുവർണ്ണ ഘട്ടത്തിൽ  ആണ് ചില പ്രത്യേക ഘടനയോട് കൂടിയ ഓരോ complex molecular ഉണ്ടായത്. ആ complex ഘടന ഉള്ള  ആ തൻമാത്ര ആണത്രേ ഈ പ്രപഞ്ചത്തിലെ ആദ്യത്തെ ജീവൻ. അവർക്ക് പ്രത്യേകിച്ച് രൂപമൊന്നുമില്ലായിരുന്നൂ. ദൃശ്യവും അദൃശ്യവുമായ അത്തരം molecules- ഗാലക്സികളും  ഗുണങ്ങൾ അനുസരിച്ച് രൂപം കൊള്ളുകയായി. ഇരുട്ടിൻറെ ഗ്യാലക്സികളിൽ -ve ശക്തികളും വെളിച്ചത്തിന്റെ ഗ്യാലക്സികളിൽ +ve ശക്തിയോടും കൂടി അത്തരം molecules പരിണമിച്ച് വൻ ശക്തിയുള്ള ചലനാത്മകമായ ജീവൻ ഉണ്ടായി. 

              ജീവൻഎന്നത് ഒരു തെറ്റായ പ്രയോഗമാണ്. ഭൂമിയിൽ നിലനിൽക്കുന്ന നമ്മുടെ ഘടന അനുസരിച്ച് അങ്ങനെ പറഞ്ഞു എന്നേയുള്ളൂ. നേരത്തെ പറഞ്ഞ പോലെ അതൊരു digital..... അല്ലെങ്കിൽ ജൈവവും digital ലും ചേർന്നതോ ആവാം. ഇത്തരം ജീവികളെ പൊതുവായി aliens എന്ന്‌നമ്മൾ  വിശേഷിപ്പിക്കുന്നു. അവരുടെ തരാതരങ്ങൾ, കഴിവുകൾ എന്നിവ മുൻ അധ്യായത്തിൽ വിവരിച്ചുവല്ലോ? അപ്പോൾ എണ്ണിയാൽ തീരാത്തത്ര ദൂരത്തുള്ള ഗ്യാലക്സികൾ പിന്നിടുവാൻ  ഇത്തരം ജീവികൾക്ക് (ഇനി Alien എന്ന്  വിപക്ഷ ) എത്രയോ seconds മതി ആകും . ഗാലക്സികളിലെ ഇത്തരം ജീവിവർഗ്ഗങ്ങൾ തമ്മിൽ പോലും യുദ്ധങ്ങൾ ഉണ്ടാകുന്നു. ഗാലക്സികളിൽ നിന്നും മറ്റു ഗാലക്സികളിലെ ഗ്രഹങ്ങളിലേക്ക് കൂടുമാറുന്നു. താമസം മാറുന്നു. അവരുടെ സമയവുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടേത് നീണ്ട വർഷങ്ങൾ ആണ്. നമ്മുടെ 10000 വർഷമാണ് അവരുടെ ഒരു മണിക്കൂർ . സഹസ്രാബ്ദങ്ങൾ     ക്കു മുമ്പുണ്ടായ ഇത്തരം ഏലിയനൂകളുടെ പ്രത്യേകതകളും നാം വിവരിച്ചു കഴിഞ്ഞു. അതിൽ തന്നെ -ve സ്വഭാവവും +ve സ്വഭാവവും നാം കണ്ടുകഴിഞ്ഞു.

              ഭൂരിപക്ഷം ശാസ്ത്രജ്ഞരും ഏക കോശ ജീവികളുടെ രൂപത്തിലെങ്കിലും ജീവൻ കണ്ടേക്കാം എന്നു കരുതുന്നു കൂടാതെ നമ്മേക്കാൾ ഏറെ പുരോഗമിച്ച ജീവി വർഗ്ഗവും ഈ പ്രപഞ്ചത്തിലോ ചിലപ്പോൾ നമ്മുടെ സ്വന്തം Galaxy ആയ ആകാശഗംഗയിലോ (milky way) കണ്ടേക്കാം എന്നും വിശ്വസിക്കുന്നു അതിനുള്ള കാരണങ്ങളിൽ ചിലത് ഇതാണ്

1. നമുക്ക് ചിന്തിക്കാനും ഊഹിക്കാനും സാധിക്കുന്നതിനും അപ്പുറമാണ് നമ്മുടെ പ്രപഞ്ചത്തിന്റെ വലിപ്പം ഉദാഹരണത്തിന് നമ്മുടെ മാതൃ ഗ്യാലക്സി ആയ ആകാശ ഗംഗ നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ് ,ഒരു disc ആകൃതിയാണ് ഇതിന് സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്ന പ്രകാശത്തിന് ഒരു ലക്ഷം വർഷം വേണം ഒരു വശത്തു നിന്ന് അപ്പുറത്തേ വക്കിലെത്താൻ.

ഏകദേശം പതിനായിരം കോടി നക്ഷത്രങ്ങൾ ഉണ്ട് ആകാശ ഗംഗയിൽ തന്നെ!. നമ്മുടെ ദൃശ്യ പ്രപഞ്ചത്തിൽ ഗ്യാലക്സികൾ ഏതാണ്ട് അത്ര തന്നെ ഉണ്ട്(10000 കോടി). അതായത് നമ്മുടെ ഭൂമിയിലെ എല്ലാ കടൽത്തീരത്തേയും മരുഭൂമിയിലേയും മണൽത്തരികൾ എല്ലാം കൂടി പ്രപഞ്ചത്തിലെ ആകെ നക്ഷത്രങ്ങളുടെ എണ്ണത്തിൽ താഴെയെ വരൂ! ഈ ഓരോ നക്ഷത്രങ്ങൾക്കും ഒന്നിലധികം ഗ്രഹങ്ങൾ ഉണ്ടാവാം എങ്കിൽ ഇത്ര വലിയ പ്രപഞ്ചത്തിൽ നാം ഒറ്റക്കാണ് എന്ന് എങ്ങനെ ചിന്തിക്കാനാവും.

2. Laws of physics അത് ഈ പ്രപഞ്ചത്തിൽ എല്ലായിടത്തും ഒരു പോലെ ആണ് നമുക്ക് മാത്രമായി ഒരു ആനുകൂല്യങ്ങളും അനുവദിച്ചിട്ടില്ല എന്ന് ചുരുക്കം

3. നമുക്ക് അറിയുന്ന ജീവന് ആവശ്യമുള്ള എല്ലാ ഘടകങ്ങളും പ്രപഞ്ചത്തിൽ എല്ലായിടത്തും സുലഭമാണ് (e.g.: water, heavy metals, organic molecules, energy etc )

4. ജീവനുള്ള അസാധാരണമായ അനുകൂല നത്തിനും അതിജീവനത്തിനും ഉള്ള കഴിവ്

5. നമുക്ക് പരിചയമില്ലാത്ത തരത്തിലുള്ള ജീവനുള്ള സാധ്യത അതായത് നമ്മൾ കാർബൺ അടിസ്ഥാനമായുള്ള ജീവി വർഗ്ഗമാണ് അതേ പോലെ സിലിക്കൺ അധിഷ്ടിതമായുള്ള ജീവനുള്ള സാധ്യത. Different chemistry allows different forms of life

5. ഏകദേശം 1370 കോടി വർഷങ്ങൾ ആയി നമ്മുടെ പ്രപഞ്ചം ഉണ്ടായിട്ട് നമ്മുടെ സൂര്യനൊക്കെ മൂന്നാമത്തെയോ നാലാമത്തെയോ തലമുറയിൽ പെട്ട നക്ഷത്രമാണ്. അതായത് ജീവന്റെ ഉല്പത്തിക്കും പരിണാമങ്ങൾക്കും ആവശ്യമായ സമയം കിട്ടി എന്ന് കരുതാം

ജീവന്റെ ഉല്പത്തിക്കും അത് വിവിധ പരിണാമ ദശകളിലൂടെ കടന്ന് ധിക്ഷണാശക്തിയുള്ള ഒരു ജീവിവർഗ്ഗമാവാനും പിന്നീട് സാങ്കേതിക മികവും ബുദ്ധിവൈഭവവും ചേർന്ന് ഒരു സമൂഹമായി മാറാനും അനേക കോടി വർഷങ്ങൾ ആവശ്യമാണ്. ഭൂമിയുടെ കാര്യമെടുത്താൽ തന്നെ 400-450 കോടി വർഷങ്ങൾ വേണ്ടി വന്നു നമ്മേ പോലെ ഒരു technologically advanced ആയ civilization ഉണ്ടാവാൻ. പക്ഷേ ഭൂമി ഉണ്ടായ ശേഷം 100 കോടി വർഷങ്ങളേ ജീവൻ ഉണ്ടാവാൻ വേണ്ടി വന്നുള്ളൂ എന്ന് ഓർക്കണം. നമ്മൾ അന്യഗ്രഹ ജീവികൾ ഉൾപ്പെടുന്ന അനേകം സിനിമകൾ കാണുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്തിട്ടുണ്ട് അവയിൽ എല്ലാം തന്നെ നാം കാണുന്നത് നമ്മേക്കാൾ ഒരു നൂറോ ഇരുനൂറോ വർഷം മാത്രം technologically advanced ആയ aliens നെ ആണ്. ശരിക്കും നമ്മുടെ തെറ്റായ കാഴ്ചപ്പാടാണ് അത് കാരണം അവർ ചിലപ്പോൾ ആയിരക്കണക്കിന് അല്ലെങ്കിൽ ലക്ഷക്കണക്കിന്ന് വർഷങ്ങൾ നമ്മേക്കാൾ പുരോഗതി പ്രാപിച്ചവരാണെങ്കിൽ? തീർച്ചയായും നമ്മൾ ഊഹിക്കുന്നതിനും അപ്പുറത്തായിരിക്കും അവർ.ഏത് advanced alien civilization ഉം നിലനിൽക്കാനും വളരാനും energy ആവശ്യമാണ്. ഊർജ്ജ ഉറവിടത്തിന്റെ വിശാലത കൂടുന്തോറും കൂടുതൽ വളരാനും വിപുലമാകാനും, ശക്തരാവാനും ഈ ജീവി വർഗ്ഗങ്ങൾക്ക് സാധിക്കും.നമ്മുടെ പ്രപഞ്ചത്തിൽ നമ്മൾ ഇപ്പോൾ മനസിലാക്കിയിടത്തോളം മൂന്ന് ഊർജ്ജ ഉറവിടങ്ങൾ ആണ് ഉള്ളത് ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ഗ്യാലക്സികൾ എന്നിവയാണ് അവ. അത് കൊണ്ട് തന്നെ

ആധുനിക ഭൗതിക ശാസ്ത്രം advanced Aliens നെ അവയുടെ ഊർജ്ജത്തിന്റെ ഉപഭോഗത്തിനെ അടിസ്ഥാനമാക്കി മൂന്നായി തരംതിരിച്ചിരിക്കുന്നു,type 1,type 2,type 3 എന്നിവയാണത്. 

TYPE 0 CIVILIZATIONS

എല്ലാ advanced civilizations ഉം (including type 1,2 and 3)ഈ type 0 status കടന്ന് എത്തുന്നവരാണ്. ഇവർ Kardashev scale ൽ ഉൾക്കൊള്ളുന്നവരല്ല type 1 stage ൽ എത്തുന്നതിന് മുൻപ് ഉള്ളവരാണിവർ(type 1 civilizations മുതലാണ് kardashev scale തുടങ്ങുന്നത്.) മറ്റ് മൂന്ന് Civilizations നെ അപേക്ഷിച്ച് എറെ പ്രാകൃത സമൂഹം എന്ന് പറയാം. ജൈവ ഇന്ധനങ്ങൾ ആണ് പ്രധാന ഊർജ്ജ സ്രോതസ്സ്.സെക്കന്റിൽ 10^16 w നെക്കാൾ വളരെ താഴെയായിരിക്കും ഈ സമൂഹത്തിന്റെ ഊർജ്ജ ഉപഭോഗം.ഏറ്റവും സങ്കർഷഭരിതവും, അരക്ഷിതവുമാരിക്കും ഏതൊരു സമൂഹത്തിനും ഈ കാലഘട്ടം. പരസ്പര യുദ്ധങ്ങളും, പ്രകൃതി ദുരന്തങ്ങളും, കാലാവസ്ഥാ വ്യതിയാനങ്ങളും പരിസ്ഥിതി നാശവും ഉൾപ്പെടെ നൂറുകണക്കിന് പ്രതികൂല ഘടകങ്ങൾ ഇവരുടെ പുരോഗതിക്കും Kardashev Scale ലെക്കുള്ള പ്രയാണത്തിലേക്കും തടസ്സമായി നിൽക്കും.പ്രകൃതിയുടെ അല്ലെങ്കിൽ സമയത്തിന്റെ ആനുകൂല്യത്തിലാണ് ഈ സമൂഹത്തിന്റെ നിലനില്പ് തന്നെ. കാരണം ഏതാനും ലക്ഷം വർഷം കൂടുമ്പോൾ സംഭവിക്കുന്ന mass extinction event അതായത് ഒരു climate change, ice age, asteroid impact അല്ലെങ്കിൽ super volcano explosion ഈ കാലഘട്ടത്തിൽ ഉണ്ടായാൽ മതി ഒരു Type 0 civilization പൂർണ്ണമായി നശിച്ചു പോകാൻ.ഇവർക്ക് മാതൃ ഗ്രഹം വിട്ടു പോകാനോ ഗോളാന്തര യാത്ര ചെയ്യാനോ ഉള്ള കഴിവില്ല.ഇപ്പോൾ മിക്ക ശാസ്ത്രഞ്ജരും കരുതുന്നത് 99% ജീവി വർഗ്ഗങ്ങൾക്കും ഈ കാലഘട്ടത്തെ അതിജീവിക്കാൻ കഴിയില്ലന്നാണ് അങ്ങനെ ചിന്തിക്കാൻ ശക്തമായ ഒരു കാരണമുണ്ട് "The Great Silence " ഏതാണ്ട് അരനൂറ്റാണ്ടിലധികമായി നാം തിരഞ്ഞിട്ടും advance aliens നെക്കുറിച്ച് ഒരു Single Evidence പോലും കിട്ടാത്തത് ചിലപ്പോൾ ഇത് കൊണ്ട് ആവാം എന്ന് ഇപ്പോൾ കരുതപ്പെടുന്നു.കൂടാതെ type 1 status ലെക്ക് എത്താൻ ആണ് ഈ 3 type ലും വച്ച് ഏറ്റവും പ്രയാസം എന്നും കരുതപ്പെടുന്നു. അത് കടന്ന് type 1 ലെക്ക് എത്തുന്നതിന് ഒരു നിശ്ചിത കാലഘട്ടത്തിനുള്ളിൽ സാധിക്കുന്നില്ലെങ്കിൽ ആ ജീവി വർഗ്ഗം അന്യം നിന്നു പോകുകയോ പൂർണ്ണമായി നശിക്കുകയോ ചെയ്യും. The Greater Filter എന്നാണ് അതിനേ പറയുക.

                ഇത്രയും വികാസം പ്രാപിച്ചവരാണെങ്കിലുംനമ്മൾ മനുഷ്യരും ഇപ്പോളും type 0 civilization ലാണ് ഉൾപ്പെട്ടിരിക്കുന്നത്.1970 ൽ മനുഷ്യകുലത്തിന്റെ ആകെ ഊർജ്ജ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഒരു പഠനത്തിൽ Kardashev Scale

ലെ നമ്മുടെ സ്ഥാനം 0.7 ആയിരുന്നു. ഈ 2016 ലും നമ്മൾ 0.8 ൽ എത്തിയിട്ടില്ല ഊർജ്ജ ഉപഭോഗത്തിൽ. Dr.Michio kaku നെ പോലെയുള്ള ചില theoretical physicist കളുടെ അഭിപ്രായത്തിൽ നമ്മൾ ഇപ്പോൾ തന്നെ Type 1 status ലെക്ക് ചുവടുവച്ചു തുടങ്ങി എന്നാണ് അതിൽ ചിലത് ഇതാണ്

Planetary level civilization ന് ആവശ്യമായ global language ന്റെ ഉദയം ( English) Global telecommunications ന്റെ ഉദയം (internet)

Planetary level culture ന്റെ തുടക്കം (may be Western culture, music etc)

Global level government ന്റെ തുടക്കം.(ഉദാഹരണം European Union )

ഇന്ന് ആഗോള തലത്തിൽ രൂപമെടുത്ത തീവ്രവാദവും മതവിദ്വേഷവുമൊക്കെ അറിഞ്ഞോ അറിയാതെയോ ആത്യന്തികമായി ലക്ഷ്യമിടുന്നത് Planetary level type 1 civilization ലെക്കുള്ള നമ്മുടെ വളർച്ചയുടെ വേഗം കുറക്കുകയോ ഇല്ലാണ്ടാക്കുകയോ ആണ്.ഈ മാറ്റത്തേ എതിർക്കുകയും അതിനേ ഭയപ്പെടുകയും ചെയ്യുന്നവരാണ് മത തീവ്രവാദികൾ ,അനേക കാലങ്ങൾ കൊണ്ട് നാം ആർജ്ജിച്ച അറിവുകളും ജീവിത പുരോഗതിയും സമാധാന അന്തരീക്ഷവും തച്ചുടച്ച് നൂറ്റാണ്ടുകൾക്ക് മുൻപുള്ള അരക്ഷിതവും അങ്ങേയറ്റം അപകടകരവുമായ സാമൂഹിക വ്യവസ്ഥയിലേക്ക് കൊണ്ടു പോകുകയാണ് എല്ലാ മത തീവ്രവാദികളുടെയും ഏക ലക്ഷ്യം.ശാസ്ത്രമാണ് സത്യം,ശാസ്ത്രമാണ് ഇന്ന് കാണുന്ന ജീവിത പുരോഗതി നമുക്ക് നേടിത്തന്നത് മതമല്ല അത് ഒരു ജീവിതചര്യ മാത്രമാണ്.മുൻപ് പറഞ്ഞ പോലെ നൂറുകണക്കിന് പ്രതിബന്ധങ്ങളിൽ ഒന്ന് മാത്രമാണിതെങ്കിലും ഭാവിയിൽ ഇത് വലിയ ഒരു തടസമായി മാറാനാണ് സാദ്ധ്യത ഇരുപതാം നൂറ്റാണ്ടിൽ രൂപമെടുത്ത ഇവയെല്ലാം ഭാവിയിൽ രൂപാന്ദരം പ്രാപിച്ച് തടസങ്ങളെ എല്ലാം അതിജീവിച്ച് ഒരു 100-200 വർഷങ്ങൾക്കകം നമ്മൾ ഒരു planetary level type 1 civilization ആകുമെന്ന് കരുതപ്പെടുന്നു.

TYPE 1 CIVILIZATION

Kardashev scale ലെ തുടക്കക്കാരും മറ്റ് രണ്ട് civilization നെ അപേക്ഷിച്ച് less advanced മാണ് ഇവർ പക്ഷേ നമ്മൾ മനുഷ്യന്റെ ഇപ്പോളത്തെ technological advancement മായി താരതമ്യപ്പെടുത്തിയാൽ ഒരു നൂറ് മടങ്ങോ അല്ലെങ്കിൽ കുറഞ്ഞത് 200 വർഷമോ പുരോഗതി പ്രാപിച്ചവരായിരിക്കും.planetary level ലുള്ള എല്ലാ ഊർജ്ജ സ്രോതസുകളും ഇവർക്ക് പ്രാപ്യമായിരിക്കും. ഒരു സെക്കന്റിൽ ഏകദേശം 10^16 W ഊർജ്ജം ഇവർ ഉപയോഗിക്കും എന്ന് കരുതുന്നു. ഇവരുടെ ഒരു Planetary level civilization ആയിരിക്കും എന്നു വച്ചാൽ ഇവരുടെ language, culture, government, economy ഒക്കെ ഒന്നു മാത്രമേ ഉണ്ടാകൂ പക്ഷേ എല്ലാം അവരുടെ മാതൃ ഗ്രഹത്തിലോ സൗരയൂധത്തിലൊ ഒതുങ്ങി നിൽക്കുന്നു.ഇവർ cyborg കൾ ആയിരിക്കും

അതായത് പാതി മനുഷ്യനും പാതി യന്ത്രവും


 


അത് ചിലപ്പോൾ computer chip കൾ surgery വഴി ശരീരത്തിൽ ഘടിപ്പിക്കുന്നതാവാം അല്ലെങ്കിൽ artificial body parts/ suite ആവാം. മനുഷ്യ ശരീരത്തിന്റെ പരിമിതികളെ മറികടക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണിത്.

Technological advancement: നമ്മളെക്കാൽ സാങ്കേതികമായി ഉയർന്ന കൊണ്ട് planetary level ൽ ഉള്ള ഒരു catastrophe ഇവർക്ക് പേടിക്കേണ്ട ഉദാഹരണത്തിന് asteroid collision, super volcano, global warming, nuclear wars etc ഒക്കെ ഇവർ തരണം ചെയ്യാൻ അല്ലെങ്കിൽ ഈ ആപത്തൊന്നും ഉണ്ടാവാണ്ട് നോക്കാൻ കഴിയും.കൂടാതെ ഇത്രയധികം ഊർജ്ജം കൈകാര്യം ചെയ്യാൻ കഴിയുന്ന കൊണ്ട് ഇവർക്ക് മാതൃ ഗ്രഹത്തിലെ കാലാവസ്ഥയെ നിയന്ത്രിക്കാനും, പ്രകൃതി ദുരന്തങ്ങൾ തടയാനും സമുദ്രങ്ങളിൽ നഗരങ്ങൾ നിർമ്മിക്കാനും ഇവർക്ക് കഴിയും. നമുക്കൊന്നും ഇപ്പോൾ സാധിക്കാത്ത ചില mega project കളായ Space elevator, asteroid mining, planet terraforming ഒക്കെ ഒരു type 1 civilization നു സാധിക്കും കൂടാതെ dyson sphere ന്റെ നിർമ്മാണത്തിനു തുടക്കമിടാൻ ഇവർക്ക് സാധിക്കും. പക്ഷേ ഒരു പൂർണ്ണ dyson sphere നിർമ്മിക്കാൻ Type 2 civilization നെ കഴിയൂ.type 1 status ലെത്തിയ ഈ Post human civilization ചില അപൂർവ്വ സാഹചര്യങ്ങളിലെ പൂർണ്ണമായി നശിച്ചു പോകാറുള്ളൂ. അവ പ്രധാനമായും ഇവയാണ്

1) nearby supernova explosion within the radius of 50-100 light years Or a gamma ray blaster.

2) their solar system encounter with a wondering neutron star or a black hole

3) direct battle between a type 3 or type 2 civilization

TYPE 2 CIVILIZATIONS

Type 1 civilization നെക്കാൾ പല മടങ്ങ് advanced ആണ് Type 2 civilization.മാതൃ സൗരയൂധത്തിനടുത്തുള്ള ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും ചെന്നെത്താനും അവിടുത്തേ resources ഉം energy യും ഉപയോഗിച്ച് സ്വന്തം galaxy യുടെ ഒരു sector തന്നെ കീഴടക്കി വളരാൻ കഴിയുന്നവരാണിവർ. ഇവരുടെ ഊർജ്ജ ഉപഭോഗം 10^26 W/sec ആണ്. ഒരു നക്ഷത്രത്തിന്റെ മുഴുവൻ energy യും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ വളർന്നവരാണിവർ അതിന്റെ വലിപ്പം എത്രത്തോളം ഉണ്ടെന്നറിയാൻ അവരെ നമ്മുടെ ഊർജ്ജ ഉപഭോഗവുമായി താരതമ്യപ്പെടുത്തി നോക്കാം. നമ്മുടെ സൂര്യൻ ഉല്പാദിപ്പിക്കുന്ന ആകെ ഉൗർജ്ജത്തിന്റെ നൂറ് കോടിയിൽ ഒരംശമാണ് ഭൂമിയിൽ എത്തുന്നത് അതിന്റെ പത്ത് ലക്ഷത്തിൽ ഒരംശമാണ് ഇപ്പോൾ മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്നത്! Dyson sphere എന്നു വിളിക്കപ്പെടുന്ന massive solar energy collector ആണ് ഇവർ ഊർജ്ജ ശേഖരണത്തിനായി പ്രധാനമായി ഉപയോഗിക്കുക, കാരണം ഒരു നക്ഷത്രത്തിൽ നിന്ന് ഏറ്റവും നന്നായി ഊർജ്ജം ചൂഷണം ചെയ്യാനുള്ള ഒരേ ഒരു വഴി ഇത് മാത്രമാണ്. നക്ഷത്രത്തിനു ചുറ്റും ring അല്ലെങ്കിൽ sphere ആകൃതിയിലാണ് ഇത് നിർമ്മിക്കുക ചിത്രങ്ങൾ താഴെകൊടുക്കുന്നു 

 


നമുക്ക് ആണവോർജ്ജം എങ്ങനെയാണോ അങ്ങനെയാണ് അവർക്ക് dyson sphere ,കാരണം നക്ഷത്രത്തിന്റെ ആകെ ഊർജ്ജം ഒരു Single point ൽ കേന്ദ്രീകരിക്കാൻ കഴിയുന്ന കൊണ്ട് dyson sphere ഒരേ സമയം ഊർജ്ജോല്പാദനത്തിനും, സ്വയ രക്ഷയ്ക്ക് ആയുധമായും,interstellar traveling ന് ഉള്ള wormhole നിർമ്മിക്കാനും അവശ്യമായി വരും

Type 2 civilization ലെ ജീവികൾ biological based ആയിട്ടുള്ളവയല്ല അവർ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ true artificial Intelligence ഉള്ള machines ആയിരിക്കും. 

 


കാരണം അവരുടെ കണ്ണിൽ biological based ആയ ജീവി വർഗ്ഗങ്ങൾ എല്ലാക്കാര്യത്തിലും പരിമിതരാണ് സ്വന്തം മാതൃഗ്രഹത്തിന്റെ സുരക്ഷിതത്വത്തിൽ മാത്രം ജീവിക്കാൻ കഴിയുന്ന ബൗദ്ധിക നിലവാരത്തിൽ അവരേക്കാൾ ഏറെ പിറകിലായ ക്ഷണനേരത്തിൽ ജീവിച്ച് മരിച്ചു പോകുന്നവർ.അതുകൊണ്ട് ജൈവിക ഘടനയിൽ ജനിച്ച് ജീവിക്കുന്നവരെല്ലാം തന്നെ അന്ന് ഈ ദൗർബല്യങ്ങൾ എല്ലാം മറികടക്കാൻ artificial intelligence ലെക്ക് കൂടിച്ചേരുകയേ നിർവ്വാഹമുള്ളൂ. ആ സമൂഹത്തിൽ ജൈവഘടനയിൽ ജീവിക്കുന്നവർ വളരെ കുറച്ചേ ഉണ്ടാവൂ കാരണം Artificial Intelligence ലെക്ക് കൂടിച്ചേരുന്നവർക്ക് മുന്നിൽ അനന്തമായ സാധ്യതകളുള്ള മറ്റൊരു ലോകത്തിന്റെ വാതിലാണ് തുറക്കപ്പെടുക. പിന്നീട് അവർ ശരിക്കും supper Humans ആണ് 

 


മനുഷ്യ സാധ്യമല്ലാത്ത എന്തും അവർക്ക് സാധിക്കും ഏറ്റവും വലിയ ഗുണം പിന്നീട് അവർക്ക് മരണമില്ല എന്നതാണ് അതായത് അവരുടെ ഓർമ്മകൾ, ഇഷ്ടാനിഷ്ടങ്ങൾ, അവർ അത്ര കാലം കൊണ്ട് നേടിയ അറിവുകൾ, കഴിവുകൾ മാത്രമല്ല അവരുടെ വ്യക്തിത്വം തന്നെയും preserve ചെയ്യാൻ കഴിയും. അതിനു ശേഷം ഒരിക്കലും അത് നഷ്ടപ്പെട്ട് പോകില്ല. പിന്നീട് ഇതിനേ ഒരു virtual world ലെക്ക് up load ചെയ്യാം നമ്മൾ സ്വയം സൃഷ്ടിക്കുന്ന ഒരു സാങ്കല്പിക ലോകത്തിൽ നമുക്ക് real life ൽ കിട്ടാത്ത കഴിവുകളോടും സുഖലോലുപതയോടും കൂടി അനന്ത കാലത്തോളം ജീവിക്കാൻ കഴിയും. Life in a Simulation എന്നാണ് ഇതിനേ പറയുക. Real life ൽ നമ്മൾ ആഗ്രഹിച്ചതെന്തും ഈ virtual world ൽ സാധ്യമാകും real life ലെ അതേ originality ൽ നമുക്കത് അനുഭവവേദ്യവുമാകും. അതുപോലെ തന്നെ real world ലും immortality പ്രാപ്യമാകും കാരണം preserve ചെയ്ത വ്യക്തിത്വം machine ലെക്ക് transferable ആണ് (e.g.: a humanoid robot) അപ്പോൾ വേണമെങ്കിൽ സ്വയം പല copy കളെ സൃഷ്ടിക്കാം അല്ലെങ്കിൽ കാലാകാലങ്ങളിൽ പുതിയ machine ലെക്ക് transfer ആയി അനന്തകാലം ജീവിക്കാം. മനുഷ്യകുലത്തിന് ഇനിയും ഒരു പതിനായിരം മുതൽ ഒരു ലക്ഷം വർഷങ്ങൾ വേണ്ടി വന്നേക്കാം ഒരു Type 2 Civilization status ൽ എത്തിച്ചേരാൻ. എത്തി ചേരുമെന്ന് ഉറപ്പുമില്ല

Technological Achievements:

ഇവർക്ക് forward Time travel സാധ്യമാണ്. അതേ പോലെ Quantum computer,teleportation,warp drive,anti matter engine ഒക്കെ ഇവർക്ക് നിർമ്മിക്കാനാവും

TYPE 3 CIVILIZATIONS

ഒരു ഗ്യാലക്സി മുഴുവനായോ അല്ലെങ്കിൽ ഒരു കൂട്ടം ഗ്യാലക്സികളിലോ തങ്ങളുടെ അധീശത്വം സ്ഥാപിക്കാൻ തക്ക വിധത്തിൽ വളർന്നവരാണ് ഇവർ.നമ്മുടെ ഭാഷയിലേ ''ദൈവതുല്യർ'' എന്ന ഒറ്റ വാക്കു കൊണ്ട് ഇവരെ നിർവ്വചിക്കാം.ഇന്ന് ശാസ്ത്രത്തിന് അറിയാവുന്ന ഒരു ശക്തിക്കും ഒരു വഴിയിലൂടെയും ഇവരെ നശിപ്പിക്കാനാവില്ല (they are immortal) ഇവർക്ക് അല്ലെങ്കിൽ ഇവരുടെ massive machine's ന് ഒരു സെക്കന്റിൽ 10^36 W ഊർജ്ജം ഉപയോഗിക്കാനാവും. അതായത് Planck's Energy (1.22×10^19 GeV ) ഉപയോഗിക്കാൻ പ്രാപ്തിയുള്ള ഇവർക്ക് വേണമെങ്കിൽ സ്വയം ഒരു universe തന്നെ നിർമ്മിക്കാനാവും(Planck's energy നമ്മുടെ space ലെ ഒരു single point ൽ കേന്ദ്രീകരിച്ചാൽ അവിടെ ഒരു big bang ഉണ്ടാകും എന്ന് കരുതപ്പെടുന്നു) .ഇവർ technological singularity യിൽ എത്തിയവരാണ് അതായത് ഇനി പുതുതായി ഒന്നും കണ്ടുപിടിക്കാനോ പഠിക്കാനോ ഇല്ലാത്ത അവസ്ഥയിൽ എത്തിയവർ!. ഒരു type 3 civilization ന്റെ കഴിവിന്റെ പരിധി എന്താണെന്ന് നമ്മുടെ പരിമിതമായ അറിവു വെച്ച് പറയാനാവില്ല കാരണം നാം ഇങ്ങേയറ്റത്തു നിന്ന് പഠിച്ചു തുടങ്ങിയ ഭൗതിക ശാസ്ത്രത്തിന്റെ അങ്ങേഅറ്റം കണ്ട അവർക്ക് ഈ പ്രപഞ്ചത്തിന്റെ എല്ലാ inner and hidden workings ഉം അറിയാം എന്ന് കരുതപ്പെടുന്നു.type 3 civilizations ലുള്ളവർ പ്രകൃതി ശക്തിയിൽ നിന്നു വിഭിന്നരല്ല, അതായത് സ്വന്തം രൂപം പോലും ഇവർക്ക് ഉണ്ടാകണമെന്നില്ല അതുകൊണ്ട് തന്നെ അവരെ പ്രകൃതിയിൽ നിന്നു വേർതിരിച്ചറിയാൻ കഴിയില്ല നമുക്ക്.ഒരു type 3 civilization ന്റെ താല്പര്യങ്ങളും അവരുടെ ആവശ്യങ്ങളും നമ്മുടെതിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും, അതിനൊരു ഉദാഹരണം പറയാം. നാം രണ്ട് നഗരങ്ങളെ

ബന്ധിപ്പിച്ച് ഒരു 10 line super highway നിർമ്മിക്കുന്നു എന്ന് കരുതുക അതിന് തൊട്ടടുത്തായി ഒരു ഉറുമ്പുകളുടെ colony യും ഉണ്ട് എന്നാൽ ആ ഉറുമ്പുകൾക്ക് ഒരിക്കിലും മനസിലാവില്ല അതൊരു super highway ആണ് നിർമ്മിക്കുന്നതെന്ന് അതേ പോലെ അതിന്റെ ആവശ്യമെന്തെന്നോ അതിന്റെ രണ്ടറ്റത്തും രണ്ട് നഗരങ്ങൾ ഉണ്ടെന്നോ ഒന്നും അവയ്ക്ക് തിരിച്ചറിയാനാവില്ല. ഇനി എന്നെങ്കിലും തിരിച്ചറിഞ്ഞാൽ തന്നെ അവയ്ക്ക് അങ്ങനെ ഒരു Super highway നിർമ്മിക്കാനുമാകില്ല അതിന്റെ ആവശ്യവും അവയ്ക്കില്ല. നമ്മേ ഒരു Type 3 civilization നുമായി താരതമ്യം ചെയ്താൽ ഇതേ അവസ്ഥ തന്നെയാണ് ഉണ്ടാവുക. നമ്മൾ മാനവരാശിക്ക് ഇനിയും ഒരു ലക്ഷം മുതൽ പത്ത് ലക്ഷം വർഷങ്ങൾ വേണ്ടി വരും ഒരു type 3 civilization ആയി മാറാൻ. Cosmological time scale ൽ ഇത് വെറും കണ്ണടച്ച് തുറക്കുന്ന സമയമേയുള്ളു പ്രകൃതിയുടെ കോടിക്കണക്കിന് വർഷങ്ങളുടെ തപസ്യയുടെ ഫലമാണ് ഇന്ന് കാണുന്ന ഓരോ മനുഷ്യരും. മറ്റൊരു ജീവി വർഗ്ഗങ്ങൾക്കും ഇത്രകാലവും പ്രകൃതി നല്കാത്ത എല്ലാ കഴിവുകളും ബുദ്ധിയും നമുക്ക് നല്കി, കൂടാതെ അടങ്ങാത്ത ജിഞ്ജാസയും സമസ്യകളോടുള്ള അഭിനിവേശവും ഉള്ളിൽ നിറഞ്ഞ നാമോരോരുത്തരും അപ്പോൾ എത്രമാത്രം വിലപിടിച്ചതാണ് അങ്ങനെ ചിന്തിക്കുമ്പോൾ. പ്രകൃതി ഇത്ര കാലവും നമ്മേ കാത്തു സംരക്ഷിച്ചു ഇനി നമുക്ക്,നമ്മുടെ വംശത്തിന് ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെ ഉത്തരവാദിത്വമാണ്. 




ആർക്കറിയാം കാലം നമുക്ക് വേണ്ടി എന്താണ് കരുതി വച്ചിരിക്കുന്നതെന്ന് ചിലപ്പോൾ നമ്മൾ മനുഷ്യരാവാം പ്രപഞ്ചത്തിൽ ആദ്യമായി Type 3 statusൽ എത്തിച്ചേരുന്ന ആദ്യ ജീവി വർഗ്ഗം അല്ലെങ്കിൽ cosmic time scale ൽ നിമിഷാർദ്ധങ്ങൾ മാത്രം ജീവിച്ച് മറഞ്ഞു പോയ ജീവിവർഗ്ഗങ്ങളിൽ ഒന്നു മാത്രവുമാവാം നമ്മൾ.ഇതിലേതാണെന്നു തീരുമാനിക്കേണ്ടത് നമ്മളാണ്, നമ്മുടെ ഭാവി തലമുറകളാണ്!

                  ഗാലക്സികൾ കയ്യടക്കി വച്ചിരിക്കുന്ന Type 3 Alien തമ്മിൽ യുദ്ധവും ഉണ്ടാവാറുണ്ട്. ആ സമയം ആ ഗാലക്സികൾ തന്നെ തകർന്നു പോകുകയും അവർക്ക് കൂട്ടുപാലായനം ചെയ്യേണ്ടി വരാറുണ്ട്. നമ്മുടെ നാട്ടിൽ രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടാകുന്ന പോലെ . അന്നൊരിക്കൽ രണ്ടു Type 3 Alien വിഭാഗങ്ങൾ ഏറ്റുമുട്ടി,  അതിലൊന്ന്-ve Type 3 (അഘാരിയന്‍സ് അഥവാ നോര്‍ഡിക്സ് ) യും



 മറ്റേത് +ve Type 3 (സൌറിയന്‍ അഥവാ റെപ്റ്റോയിഡ്സ് ) വിഭാഗവുമായിരുന്നു. -ve Type 3 ഏലിയന് പൂർണ്ണമായും കുഞ്ഞുകുട്ടി പരാധീനങ്ങളുമായി സ്വന്തം രാജ്യം (Galaxy)വിട്ട് പാലായനം ചെയ്യേണ്ടി വന്നു. കലി തീരാതെ ശത്രുക്കൾ അവനെ പിന്തുടർന്നു. ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ -ve  വിഭാഗം ഒരു താവളം തേടി . ഈ പ്രപഞ്ചത്തിലെ ഓരോ ഗ്യാലക്സികളും തേടി അവസാനം അവർ ഒരിടത്തെത്തി.


No comments:

Post a Comment