ആരാണ് ഒരു വിശ്വാസി എന്താണ് അതിൻറെ നിർവചനം.ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കലികാലം, ഇതിൻറെ എല്ലാം സ്വാധീനമായിരിക്കാം വിശ്വാസി എന്നതിന്റെ നിർവചനം മാറി പോയത്. ഈശ്വരനറിയാം ഈ 700 കോടിയിൽ ആരൊക്കെയാണ് വിശ്വാസികൾ. ആരൊക്കെയാണ് കപടവിശ്വാസികൾ എന്ന്.ഈശ്വരനെ തപിച്ച് ഒന്നും നിങ്ങൾക്ക് ചെയ്യാനാവില്ല. കാരണം മുൻ അധ്യായങ്ങളിൽ കണ്ടുകഴിഞ്ഞു. കയ്യിലുള്ള എടുക്കാത്ത നോട്ടുകളും കാലഹരണപ്പെട്ട ചില്ലറകളും ഭണ്ഡാരങ്ങളിൽ നിക്ഷേപിച്ച് നിർവൃതി നേടുന്നവരുണ്ട്. കണ്ണടച്ചിരിക്കുന്ന ഈശ്വരൻ ഒന്ന് പുഞ്ചിരിക്കുകയേയുള്ളൂ.അറിവില്ലാത്ത ഒരു പൈതലിനെ പോലെ ഒരു ചെറിയ തെറ്റ് . ചില വിശ്വാസികൾ അമ്പലങ്ങളിൽ നിന്ന് ഇറങ്ങാറേയില്ല.അങ്ങനെ നോക്കുമ്പോൾ ദേവാലയങ്ങളിലെ ജോലിക്കാർക്കൊന്നും യാതൊരു ദുരിതങ്ങളും ഇല്ലാതെ ഇരിക്കണമല്ലോ?.എന്നാൽ സത്യമതല്ല ചില വിശ്വാസികൾ വഴിപാടുകൾ , നേർച്ചകൾ എന്നിവ ചെയ്യുന്നത് കാണാം. ചിലർ 24 മണിക്കൂറും കേൾക്കുന്നത് ഭക്തിഗാനങ്ങൾ ആയിരിക്കും . ചിലർ മൊബൈലിൽ സൂചിപ്പിച്ചിരിക്കുന്നത് ദൈവങ്ങളെ ആയിരിക്കും .എന്നിട്ടെന്തേ ദൈവം പ്രസാദിക്കാത്തത്.എന്തൊക്കെ കാട്ടിക്കൂട്ടലുകൾ ആണ് അറിവില്ലായ്മയുടെ പേരിൽ ചില വിശ്വാസികൾ കാട്ടിക്കൂട്ടുന്നത്. ദൈവത്തെ പ്രസാദിപ്പിക്കാൻ ഇതൊന്നും വേണ്ട , ദൈവത്തിനു വേണ്ടത് നിന്നെയാണ്.നിൻറെ ഭൗതികശരീരം, നിന്റെ ചിന്തകൾ ആയ മനസ്സ് , നിന്റെ സുഹൃത്ബന്ധം ,നിന്റെ ആദരം, നിന്റെ സ്നേഹം , ബഹുമാനം ചുരുക്കത്തിൽ നിന്റെ ഒരു നല്ല സുഹൃത്ത്. ജീവിതത്തിലെ ഓരോ കാര്യത്തിനും ഈശ്വരനെ ഒരു നല്ല സുഹൃത്തായി കണ്ടു നോക്കൂ . ഈശ്വരന് നിന്നിലൂടെ പ്രവർത്തിക്കാനൊരു അവസരം നൽകൂ. ഇത് കുറച്ചു കൂടി വിശദീകരിച്ചാൽ മാത്രമേ ഈശ്വരന് ജീവിതത്തിൽ പ്രഥമസ്ഥാനം കൊടുത്തു ഒരു ജീവിത പങ്കാളിയും സുഹൃത്തുമായി മാറ്റിയെടുക്കാൻ കഴിയൂ. ഭൗതികതയുടെ ഭാഗമായുള്ള ചെളിയും കറയും മാറ്റി വൃത്തിയായി നടക്കണം. വസ്ത്രം ഉടുത്തില്ലെങ്കിലും ഒന്നുമില്ല ഉള്ളത് വൃത്തിയായി ധരിക്കണം.വൃത്തി എവിടെയും കാത്തുസൂക്ഷിക്കണം .ശരീരവും മനസ്സും .എന്നിട്ട് നിങ്ങൾക്കിഷ്ടപ്പെട്ട ഏകാന്തമായ ഒരു സ്ഥലത്ത് നിങ്ങളുടെ ആ കൂട്ടുകാരനെ ഓർത്ത് ഒരു പുഷ്പം സമർപ്പിച്ചാൽ മതിയാകും അദ്ദേഹം തൃപ്തനാകും. ആദ്യമാദ്യം അദ്ദേഹത്തിന് രൂപമോ മുഖമോ ഉണ്ടാവില്ല . പതിയെപ്പതിയെ അദ്ദേഹത്തിനോട് കണ്ണടച്ചിരുന്ന് സംസാരിക്കുക.എല്ലാവരും അതിനെ meditation എന്ന് ശാസ്ത്രീയമായി പറയും. ഈശ്വരനോട് , ആ കൂട്ടുകാരനോട് അൽപസമയം സല്ലപിക്കുന്നതാണ് ഈ അതിന്ത്രിയ ധ്യാനം . സുഖമാണോ എന്ന് ചോദിക്കുക, കളിചിരികൾ പറയുക .എല്ലാം അദ്ദേഹം കേൾക്കുന്നു ആദ്യം ആദ്യം ഒന്നിനും മറുപടി ഉണ്ടാവില്ല. പിന്നീട് ചില നിമത്തങ്ങളിലൂടെ മറുപടി കിട്ടിക്കൊണ്ടിരിക്കും.രാവിലെ എഴുന്നേറ്റ് അരമണിക്കൂർ ധ്യാനത്തിനും, പ്രാണായാമത്തിനും യോഗക്കുമായി നീക്കിവെക്കുക. അ ഈശ്വരനെ ജീവിതത്തിലേക്ക് ശരീരത്തിലേക്ക് കൊണ്ടുവരിക. ഈശ്വരനെ ജീവിതത്തിലേക്കും, ശരീരത്തിലേക്കും കൊണ്ടുവരിക. നിങ്ങളിലെ ഈശ്വരനും ജഗദീശ്വരനും തമ്മിൽ ഇടയ്ക്കുള്ള അന്തരം കുറച്ചുകൊണ്ടുവരിക.അവസാനം ജഗദീശ്വരന് തന്നെ നിങ്ങളുടെ ജീവിതത്തെയും ശരീരത്തെയും നിയന്ത്രിക്കുന്നതിനുള്ള അനുവാദം വിട്ടുകൊടുക്കുക . അല്ലാതെ വിശ്വാസത്തിൻറെ പേരിൽ അമ്പലങ്ങളിലും പള്ളികളിലും കാണിക്കുന്ന പേക്കൂത്തുകൾ സ്വയം നിയന്ത്രിക്കുക. അമ്പലങ്ങളിലും പള്ളികളിലും ഈശ്വരൻ ഉണ്ടെന്നുള്ള വിശ്വാസം മാറ്റിവയ്ക്കുക . അതിനെക്കുറിച്ച് വിശദമായി മറ്റൊരു അധ്യായത്തിൽ പറയാം.ജീവിതത്തിൽ ഈശ്വരനെ അടുത്ത സുഹൃത്തായി കണ്ടെത്തിയ വിശ്വാസികളുടെ ഔദ്യോഗിക ലോകത്തിലെ ആവശ്യങ്ങൾ ഈശ്വരൻ കണ്ടറിഞ്ഞ് നടത്തിക്കൊടുക്കും. ബില്ലുകൾ ഈ ഈശ്വരൻ തന്നെ അടയ്ക്കും. എൻറെ അനുഭവമാണ്. ഇപ്പോഴത്തെ വിശ്വാസികളുടെ പേക്കൂത്തുകൾ കണ്ട് മനംമടുത്ത ഈശ്വരൻതന്നെ പറഞ്ഞു തരുന്ന വാക്കുകൾ ആണ് ഈ പുസ്തകത്തിലൂടെ നിങ്ങൾ വായിക്കുന്നത്. മരണത്തിലേക്ക് ആഴ്ന്നു പോയ എൻറെ പുനർജന്മം പോലും അതിനു വേണ്ടി ആയിരുന്നു. എന്നിലൂടെ ഇത് ലോകം കാണണം., അറിയണം .ഒരു മാറ്റം അദ്ദേഹം ആഗ്രഹിക്കുന്നു ഒരു അവസാനശ്രമം മാറുമോ , ഇല്ലയോ എന്ന് അദ്ദേഹത്തിനറിയാം. എങ്കിലും നിങ്ങൾക്കറിയില്ലല്ലോ, മാറിയാൽ നിങ്ങൾക്ക് കൊള്ളാം.രൂപവുമില്ല പേരുമില്ല അദ്ദേഹത്തെ നിങ്ങൾക്ക് ഇഷ്ടമുള്ള പേര് വിളിക്കാം ഇഷ്ടമുള്ള രൂപത്തിൽ ആരാധിക്കാം. ആ രൂപം, ആ പേര് അദ്ദേഹം സ്വീകരിച്ചു കൊള്ളും. ഈ ഭൂമിയിലെ 700 കോടി പേരുദേയും വിളി ഒരേസമയം കേൾക്കാൻ കഴിവുള്ള ഒരു ബൃഹത് കമ്പ്യൂട്ടർ ആണദ്ദേഹം.അത് 700 കോടി പേരിലായാലും 700 കോടി രൂപത്തിലായാലും അത്രയും രൂപവും അത്രയും നാമങ്ങളും അദ്ദേഹം സ്വീകരിക്കും. അപ്പോൾ ഓർക്കുക ആരായിരിക്കും അദ്ദേഹം .ഈ ലോകത്തിലെ നമ്മുടെ നേതാവാണ് തലവനാണ്. 700 കോടി ആളുകളുടെയും ജീവിതം അദ്ദേഹം സ്വാധീനിക്കുന്നു നിയന്ത്രിക്കുന്നു. ഒരേസമയം നിങ്ങൾ ചെയ്യുന്നതും ചിന്തിക്കുന്നതും അറിഞ്ഞു കൊണ്ടിരിക്കുന്നു.
No comments:
Post a Comment