ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച ആ പ്രപഞ്ചമാകുന്ന
മാസ് പിന്നീട് ഏതോ ഒരു മുഹൂർത്തത്തിൽ +ve തലത്തിൽ പ്രകാശത്തിന്റെ തലത്തിൽ
വികസിക്കാൻ തുടങ്ങി. കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞപോലെ ഒരു പടക്കം പൊട്ടുന്ന വേഗതയിൽ
ആണെങ്കിലും കൃത്യമായി പറഞ്ഞാൽ പ്രകാശവേഗം . പടക്കത്തിനോട് ഉപമിക്കുന്നതിലും നല്ലത്
ഒരു ചക്രത്തിനോട് ഉപമിക്കുന്നതാണ്. ചക്രത്തിലെ രൂപം അറിയാമല്ലോ
അതിന് തീ കൊടുത്താൽ എങ്ങനെ കത്തുമെന്നും ഏതു രൂപത്തിൽ ( Spiral Whirl pool) അതിന്റെ ജ്വാല പ്രവഹിക്കുമെന്നും നമുക്കറിയാം. ഈ ബ്രഹ്മാണ്ഡ
പ്രപഞ്ചം ഈ രൂപത്തിലാണ് വികസിച്ചു കൊണ്ടിരിക്കുന്നത്. അതിൻറെ തീഷ്ണതയിൽ ചുഴി
രൂപങ്ങളിൽ അതിൻറെ അലയൊലിയിൽ നിലക്കാത്ത ഊർജ്ജ പ്രവാഹത്തിലൂടെ വീണ്ടും കൊച്ചുകൊച്ചു
ഗാലക്സികൾ രൂപം കൊള്ളുകയായി. ഏകദേശം 1800 കോടി വർഷം മുൻപ് ആരംഭിച്ച ഈ ഊർജ്ജ
പ്രവാഹം ഇപ്പോഴും അന്യസൂതം തുടരുന്നു. അതിൻറെ കുത്തൊഴുക്കിൽ പെട്ട അലകൾ ചുഴികളായി
മാറി .
നമ്മുടെ ഗ്യാലക്സി ഏകദേശം 450 കോടി കൊല്ലം മുമ്പ് രൂപപ്പെട്ടതാണ്.
അതിന് പേർ Milky way ഗാലക്സി . നമ്മൾ അതിന് പാലാഴി എന്ന
പേരുമിട്ടു.(Milky Way).ഈ 1800 കോടി കൊല്ലമെന്നത് നമ്മുടെ ബുദ്ധിക്ക് കണക്കാക്കാൻ
കഴിയുന്നതിലുമെത്രയോ അപ്പുറമാണ്. കേവലം 80 വർഷം ആയുസ്സുള്ള മനുഷ്യനെ സംബന്ധിച്ച്
ഇത് എത്രയോ നീളമേറിയതാണ്.ഒത്തിരി ഗാലക്സികൾ ഇതിനിടയ്ക്ക് ജനിക്കുകയോ ചരമമടയുകയോ
ചെയ്തിട്ടുണ്ടാകും. സ്വയം ഉണ്ടാകുവാനും ലയിച്ച് ഇല്ലാതെ ആവാനും കഴിവുള്ളവയാണീ
ഗാലക്സികൾ. അവയിൽ തന്നെ ആയുസ്സ് തീരെ കുറഞ്ഞവയും നീണ്ട ആയുസുള്ളവയും ഉണ്ട്.
നേരത്തെ പറഞ്ഞ പോലെ ( ഗ്രാഫ് ശ്രദ്ധിക്കുക) +ve തലത്തിലും -ve തലത്തിലും ഗാലക്സികൾ രൂപംകൊള്ളുന്നു. രണ്ടിനും അതിന്റേതായ ഗുണങ്ങളുമുണ്ട്. -ve തലത്തിൽ രൂപംകൊള്ളുന്ന തമോഗൂണത്താലും (ഇരുട്ട്) +ve തലത്തിൽ രൂപംകൊള്ളുന്നവ രദോഗുണത്താലും രണ്ടിലും പെടാതെ neutral ആയി നിൽക്കുന്നവ സ്വാതിക ഗുണത്താലും സമ്പുഷ്ടമാണ്.തമോഗുണത്തിൽ ഉള്ളവർക്ക് ആസുരിക സ്വഭാവങ്ങളും സ്വാതിക ഗുണത്തിൽ ഉള്ളവർക്ക് ദൈവിക സ്വഭാവങ്ങളും രദോഗുണത്തിൽ ഉള്ളവർക്ക് മാനുഷിക ഭാവങ്ങളും ഉണ്ട്. എന്നാൽ നമ്മുടെ രീതിയിൽ പറഞ്ഞാൽ ആസുരിക ഭാവത്തിന് വാശി, വൈരാഗ്യം എന്നിവ ഏറി നിൽക്കും.
ദൈവിക ഗുണത്തിൽ കുശുമ്പ് , പിശുക്ക്, കുന്നായ്മ എന്നീ ഗുണങ്ങൾ ഏറി നിൽക്കും.
യഥാ ഗുണത്തിൽ പെടുന്നവർ മാനുഷികമായി പ്രവർത്തിക്കുന്നു.
സത്യത്തിലും നീതിയിലും ആ ഗുണം ഉറച്ചുനിൽക്കുന്നു. 27 ഗ്യാലക്സികളെ ഇതുവരെ
കണ്ടെത്തിയിട്ടുണ്ട്..ഇതും ഇതിലധികം ലക്ഷക്കണക്കിന് ഗാലക്സികൾ ഉണ്ടെന്നു
കരുതുന്നു. മനുഷ്യനെ കയ്യെത്തി പിടിക്കാനാവാത്തവ.
No comments:
Post a Comment