ഇണയോട് ചേർന്ന നിമിഷം അവൻറെ രക്ഷ
പിൻവലിക്കപ്പെട്ടു. അവൻറെ നാഥൻ അവനിൽ നിന്ന് മറഞ്ഞു. അവൻ സ്വർഗ്ഗത്തിന്റെ രാജ്യമായ പറുദീസയിൽ
നിന്ന് പുറത്താക്കപ്പെട്ടു. മരണം തങ്ങളുടെ നേർക്ക് പാഞ്ഞടുക്കൂന്നത് അവർ
രണ്ടുപേരും കണ്ടു.ഇരുട്ടിന്റെ
ദേവന്റെ കിങ്കരന്മാർ, പട്ടാളക്കാർ അവർ
നോക്കി ഇരിക്കുക ആയിരുന്നു, തൻറെ ശത്രു ആയ ഇരുവരുടേയും തലയിൽ ഇരിക്കുന്ന ചൈതന്യത്തെ
വകവരുത്താൻ. ആദിമ മനുഷ്യനും അവൻറെ ഇണക്കും തങ്ങളുടെ മരണമടുത്തു എന്ന് ബോധ്യമായി.
ആകാശത്തേക്ക് നോക്കി കരഞ്ഞു ഉറക്കെ വിളിച്ചു
""നാഥാ, നാരായണാ, ഭഗവാനേ ഞങ്ങളോട് പൊറുക്കണെ. നിവൃത്തിയില്ലാതെ ശരീരത്തിൻറെ എൻറെ
വെളിയിൽ വീണുപോയ ഞങ്ങളെ രക്ഷിക്കണേ"
ഉടനെ വെളിച്ചത്തിന്റെ നാഥൻ നാരായണൻ അവരുടെ മുമ്പിൽ
പ്രത്യക്ഷപ്പെട്ടു അവരോടരുൾ ചെയ്തു.
" നിങ്ങൾ തെറ്റ് ചെയ്തു, എൻറെ ഉപാധികൾ കാറ്റിൽ പറത്തി ഇനി
നിങ്ങൾ ഇരുട്ടിൻറെ ഭഗവാനിൽ അഭയം തേടുക അദ്ദേഹം നിങ്ങൾക്ക് ആവശ്യമായ രക്ഷ
നൽകട്ടെ."
നാരായണൻ മറഞ്ഞു പശ്ചാത്താപ വിവശരായ
അവർ കൈലാസത്തിലേക്ക് തിരിഞ്ഞു,
തങ്ങളുടെ
നേതാവിനെ തൊഴുതു പ്രാർത്ഥിച്ചു.
" കൈലാസനാഥാ, ശിവനേ ഞങ്ങൾ എന്തു ചെയ്യണം എല്ലാവരും ഞങ്ങളെ കൈവിട്ടല്ലോ? ഞങ്ങൾ ഇനി എങ്ങോട്ട് പോകും. അങ്ങയുടെ രാജ്യത്ത് ഞങ്ങളെ കഴിയാൻ അനുവദിക്കൂ. ഈ ഇരുട്ടിൻറെ ശക്തികളെ പിൻവലിക്കൂ. ഞങ്ങളെ കൊല്ലരുതേ, ഞങ്ങൾ അറിഞ്ഞു കൊണ്ടല്ല ഞങ്ങൾ ബലിയാടായി പോയതാണ്. ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് അങ്ങ് ഞങ്ങളെ ബലി കഴിച്ച് നാരായണന് കൊടുത്തത് അതുകൊണ്ട് ഞങ്ങളെ രക്ഷിക്കണേ"
ഭഗവാൻ ശിവൻ കൈലാസ നാഥനായ അവരുടെ രാജൻ
അവരുടെ മുമ്പിൽ എഴുന്നുള്ളി,
അവരെ അനുഗ്രഹിച്ചു
.
“നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ വംശത്തിൽ പെട്ടവരാണെങ്കിലും ചാരൻമാരാണ് ആയതുകൊണ്ട് നിങ്ങൾ വംശം നില നിർത്തിക്കൊള്ളുക. എങ്കിലും എൻറെ പട്ടാളം നിങ്ങൾക്ക് ചുറ്റുമുണ്ട്.എപ്പോഴാണോ നിങ്ങളുടെ രക്ഷ കുറയുന്നത് ആ സമയം നിങ്ങളിലെ ചാരനെ എൻറെ കിങ്കരന്മാർ തട്ടിയെടുത്ത് ഞങ്ങളിലോരാൾ ആക്കും. . രക്ഷ നേടാൻ നിങ്ങൾ നാരായണനെ ഭജിക്കുക. “
പരമശിവൻ മറഞ്ഞു.
ഒരേസമയം നരനായും നാരായണനായും
ജീവിക്കേണ്ടിവന്ന മനുഷ്യനിൽ ഒരേസമയം ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും ഗുണങ്ങൾ
കുടികൊള്ളുന്നു. എന്നാൽ ഏതെങ്കിലും ഒരു രാജ്യത്ത് ജീവിക്കാൻ നിർവാഹം ഇല്ല താനും രണ്ടുപേരും തങ്ങളിൽ
പെട്ടവർ അല്ലാത്തതുകൊണ്ട് തങ്ങളുടെ രാജ്യത്ത് പ്രവേശിപ്പിക്കുകയില്ല നാരായണ
ലോകത്ത് കടക്കാൻ ഇരുട്ടിൻറെ ശക്തികളെ ഉപേക്ഷിക്കണം ഇരുട്ടിൻറെ ലോകത്ത് പൈശാചിക ലോകത്ത്
അത് പ്രവേശിക്കാൻ എളുപ്പമാണ്. ഇരുട്ടിൻറെ ദേവന് ഇഷ്ടമായ പ്രവർത്തികൾ ചെയ്താൽ മതി, ഉടനെ പട്ടാളക്കാരെ
അയക്കുന്നു നിങ്ങളിൽ കുടികൊള്ളുന്ന ചൈതന്യത്തെ പിടിച്ചുകെട്ടി അന്ധകാരത്തിൽ
എത്തിക്കും നാരായണ ലോകം പൂകാൻ നാരായണനെ ഭജിക്കുക . ശരീരം വെടിയുമ്പോൾ അത് പാതാള ലോകത്തിൽ
ലയിക്കുകയും ആത്മാവായ നാരായണ ചൈതന്യം നാക ലോകത്തെത്തി വിഷ്ണുപദം പൂകുകയും ചെയ്യും.
ഇണചേർന്ന മനുഷ്യൻ പാപി ആയി മാറി. നാരായണ ലോകത്തുനിന്നും മനുഷ്യൻ ആട്ടി ഓടിക്കപ്പെട്ടു.സ്ത്രീ , സംസർഗ്ഗം കാരണം ഗർഭംധരിച്ച് കുട്ടികളെ വേദനയോടെ പ്രസവിച്ചു അവർ മൃഗങ്ങളെപ്പോലെ പരസ്പരം ഇണ ചേർന്നു. വീണ്ടും കുട്ടികളുണ്ടായി നാരായണ ചൈതന്യം ഒരു ബിന്ദു ആയി അവരിലൊക്കെ പടർന്നു കൊണ്ടിരുന്നു. മനുഷ്യൻറെ കടമ തങ്ങളുടെ ഈശ്വരന്മാരെ പ്രീതിപ്പെടുത്തി ജീവിക്കുക എന്നുള്ളത് മാത്രമാണ് .ഏതു നിമിഷത്തിൽ തന്റെ കടമ മറക്കുന്നുവോ ആ നിമിഷം തന്റെ ആത്മാവ് നഷ്ടപ്പെടും. നാക ലോകത്തിലും പാപലോകത്തിലും തങ്ങളുടെ ചാരൻ മാരായ നാരായണ സ്വരൂപത്തെ തട്ടി തെറിപ്പിച്ച് തങ്ങളുടെ കൂടെ ചേർക്കാൻ ശിവ കിങ്കരൻമാർക്ക് കിട്ടിയിരിക്കുന്ന ഉത്തരവ്. അത് പാലിക്കാൻ അവർ സദാ ജാഗരൂകരാണ്. മനുഷ്യരുടെ ചുറ്റും അവർ പാത്തു നിൽക്കുന്നു.മനുഷ്യരുടെ രക്ഷ ഏത് സമയത്ത് ഇല്ലാതെ ആകുന്നുവോ ആ സമയം പലതരം ബാധകൾ ആയി മനുഷ്യശരീരത്തിലും ആത്മാവിനെ ചുറ്റും അവർ വസിക്കുന്നു.
ഇരുട്ടിനും വെളിച്ചത്തിനും പ്രത്യേകം രസങ്ങൾ ഉണ്ട് . അവർക്കെല്ലാം പ്രീതികരമായ മനുഷ്യകുലത്തിന് ഭൂമിയിൽ പ്രത്യേകം പ്രവർത്തികളുമുണ്ട്. മുൻ അദ്ധ്യായത്തിൽ വിവരിച്ച പോലെ 27 ഗാലക്സികൾ അതിൽ 9 എണ്ണം വീതം ഓരോ ഗണങ്ങൾ ഉൾക്കൊള്ളുന്നു.ഓരോ മനുഷ്യ ജനന സമയത്തും അടുത്തുവരുന്ന സ്വാധീനവലയത്തിൽ പെടുന്ന ആ ഗാലക്സിയുടെ സ്വഭാവ സവിശേഷത ജനിക്കുന്ന മനുഷ്യൻറെ സ്വഭാവത്തെ നിയന്ത്രിക്കുന്നു.
ഈ ഗുണങ്ങൾ അനുസരിച്ച് 27 ഗാലക്സികൾക്കനുപാതമായി മനുഷ്യകുലത്തിൽ 9×3=27
നക്ഷത്രങ്ങളായി നാമകരണം
ചെയ്തിരിക്കുന്നു. ദേവഗണത്തിൽ ജനിക്കുന്നവരെ ദേവഗണക്കാരായും ആസുരിക ഗണത്തിൽ
ജനിക്കുന്നവരെ അസുരഗണക്കാരായും ഇവയിൽ രണ്ടിലും ചേരാത്ത മാനുഷ്യ സ്വഭാവ ഗണക്കാരെ
മനുഷ്യഗണമായും ശാസ്ത്രം തരംതിരിച്ചിരിക്കുന്നു.ഭൂമിയിലുള്ള 700 കോടി ജനങ്ങളും
ഇതിലേതെങ്കിലുമൊരു ഗാലക്സിയുടെ സ്വാധീനമനുസരിച്ച് സ്വഭാവം
വ്യത്യാസപ്പെട്ടിരിക്കുന്നു. ആ നക്ഷത്ര സമൂഹങ്ങളെ പൗരാണികാചാര്യന്മാർ അത്തം, ചിത്തിര, ചോതി എന്നിങ്ങനെ 27 പേരുകൾ
ഇട്ടുവിളിക്കുന്നു.
+ve തലത്തിൽ ജീവിക്കുന്ന തരക്കാർ ഇഷ്ടപ്പെടുന്നത് അധികവും സത്യവും ,നീതിയും മാത്രമാണ്.
-ve തലത്തിൽ ജീവിക്കുന്നവർ പൊതുവേ പാപ, ഹീന കർമ്മങ്ങൾ ഇഷ്ടപ്പെടുന്നു. അവയുടെ
ഊർജ്ജം തമോ ഊർജ്ജമാണ്. -ve
force ഇരിട്ടിൻറെ ശക്തികൾ അധികവും +ve പ്രവർത്തികൾ
ഇഷ്ടപ്പെടുന്നു. ആയതുകൊണ്ട് ഈ പാപഗ്രഹത്തിൽ
ജീവിക്കുന്ന മനുഷ്യർ അധികവും ശരീരം ഇവിടുത്തെ ആയതുകൊണ്ടും അവരിൽ പ്രകൃത്യാ -ve കോഡ് ഉള്ളതുകൊണ്ടും
ഇവിടെ ജീവിക്കുന്നത് കൊണ്ടും -ve
ജീവികൾ മനുഷ്യർ -ve പ്രവർത്തികൾ ചെയ്ത്
കാണുവാനാണ് ആഗ്രഹിക്കുന്നത് . അതിനവരെ പ്രലോഭിപ്പിക്കുകയും ചെയ്യും. പലപ്പോഴും താൻ
നാരായണനാണെന്ന കാര്യം മറന്നു പോകുകയും-ve പ്രവർത്തികൾ ചെയ്തു പോകുകയും ചെയ്യും.-ve പ്രവർത്തികൾ
ചെയ്യിച്ചാൽ മനുഷ്യരെ തങ്ങളുടെ ഗണത്തിലേക്ക് ചേർക്കാൻ കഴിയുമെന്നോർത്ത് അവർ
അദൃശ്യരായി മനുഷ്യർക്ക് ചുറ്റും താണ്ഡവ നൃത്തം ചെയ്യും. അതെല്ലാം ഭൗതികലോകത്ത്
മനുഷ്യർക്ക് പാപം ചെയ്യാനുള്ള പ്രചോദനവും ഹരവും നൽകും .
അങ്ങനെ ചെയ്യപ്പെടുന്ന പാപങ്ങൾ -ve ശക്തികൾക്ക്
ഊർജ്ജദായകങ്ങളാണ്. അത്തരം പാപ പ്രവർത്തികളാണ് ഭൗതിക ലോകത്തിൽ മനുഷ്യരായ നമുക്ക്
പലതരം പീഡകളായി അനുഭവപ്പെടുന്നത്. ശാരീരികമായ പീഡകളും മാനസികമായ പീഡകളും പാരമ്പര്യ
ജന്യമാണ്. ചില കടുത്ത പാപങ്ങൾ ശരീരത്തിന്റെയും ആത്മാവിന്റെയും -ve കോഡുകളിലൂടെ
വൈകല്യങ്ങളും വിള്ളലുകളും വീഴ്ത്തുന്നു.അതെല്ലാം അവയുടെ തരാതരങ്ങളും ആഴവും
അനുസരിച്ച് പിൻതലമുറകളിലേക്ക് പടരുന്നു.
മനുഷ്യന് രണ്ടു
ദേവന്മാരെയും ഭയന്ന് ജീവിക്കാൻ
വയ്യെന്നായി. സ്വതവേ പാപങ്ങൾ ചെയ്തു ശീലിച്ച മനുഷ്യർക്ക് നാരായണന്റെയും
ശിവന്റെയും കാരുണ്യം ഇല്ലാതെ മുന്നോട്ടു പോകാൻ വയ്യെന്നായി . നാരായണൻ കൈവിട്ടാൽ
രക്ഷാകവചം നഷ്ടപ്പെടും . ശിവഭഗവാനെ പ്രീതിപ്പെടുത്തി യില്ലെങ്കിൽ പൈശാചിക ശക്തികൾ
ആക്രമിക്കും. രണ്ടുപേരുടെയും പ്രീതിക്ക് പാത്രമായി മുന്നോട്ടു പോകുകയേ നിവൃത്തി ഉള്ളൂ
എന്ന് മനുഷ്യന് മനസ്സിലായി.
വർഷങ്ങൾ മുന്നോട്ടു പോകവേ ഭൂമിയിൽ മനുഷ്യർ പെറ്റുപെരുകി. അവരെല്ലാം നിയന്ത്രണമില്ലാത്ത പാപങ്ങളിൽ കൂപ്പു കുത്തുന്നത് കണ്ടു നാരായണൻ ദു:ഖിച്ചൂ. അവയെ ഇല്ലാതെ ആക്കാൻ പല ഉരു തീരുമാനിച്ചതാണ്. എങ്കിലും അവസാന ശ്രമമെന്ന നിലയ്ക്ക് ഭൂമിയിൽ തന്റേതായ ഒരു ഭരണം ഉണ്ടാകണമെന്ന നിലയ്ക്ക് തങ്ങളുടെ കുട്ടികളെ രക്ഷിക്കാൻ കുറച്ചു ദേവൻമാരെ ഭൂമിയിലേക്ക് അയച്ചു .
അവർ സപ്തർഷികൾ ആയിരുന്നു. അവരാണ് മനുഷ്യരെ നേരെ നടത്താനുള്ള തത്വസംഹിതകൾ വഹിക്കുന്ന ഒരു പെട്ടിയുമായി ഭൂമിയിൽ എത്തിയത്. അനുനാകികൾ എന്ന പേരിൽ അവരെ നമ്മൾ അറിയുന്നു..അനുനാകികൾ മൂനുഷ്യ വംശത്തിന്റെ നേതാക്കന്മാരായി മാറി. അന്നുനാകി വംശം കൊണ്ട് വന്ന ഒരു പെട്ടി - ആര്ക്ക്് അന്നുനാകി വംശത്തിന്റെ മുഴുവന്‍ അറിവുകളും ശേഖരിച്ചു വെച്ച ഒരു വസ്തുവായി കണക്കാക്കപ്പെട്ടു .
അവർ ആ ആര്ക്ക് എടുത്തു പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര തിരിച്ചു..ആ പെട്ടി എത്തുന്നിടങ്ങളിലെല്ലാം മനുഷ്യ സംസ്കാരം ഉടലെടുത്തു...ജെറുസലേം, റോം, ലണ്ടന്‍....അങ്ങനെ ആര്ക്ക് യാത്ര തുടര്ന്നു കൊണ്ടേയിരുന്നു.. ഇപ്പോള്‍ ആ ആര്ക്ക് ഉള്ളത് ഹിമാലയത്തിൽ ആണെന്ന് പറയപ്പെടുന്നു..ആർക്കിന്റെ ചുമതലക്കാര്‍ അതീവ രഹസ്യ സ്വഭാവമുള്ളവരായതിനാല്‍ ആരും അറിയാതെ അവര്‍ മറഞ്ഞു കിടക്കുന്നു..ആര്ക്കിുനകത്തെ വസ്തു എന്നു പറയുന്നത് അറിവുകൾ ആയിരുന്നു .തികച്ചും മൃഗങ്ങൾ ആയി മാറിയിരുന്ന മനുഷ്യരെ നേർവഴി നടത്തുന്നതിനുള്ള എല്ലാ നിയമ തത്വ സംഹിതകളും വേദങ്ങളും പുരാണങ്ങളും . ഈ വസ്തു ആന്റി.-ഗ്രാവിറ്റി, ടെലിപതിക് കഴിവുകള്‍, എന്നെ അമാനുഷമായ കഴിവുകള്‍ പ്രദാനം ചെയ്യും എന്നു വിശ്വസിക്കപ്പെടുന്നു.. അതുകൊണ്ടു തന്നെ ചുരുക്കം ചിലര്‍ , അതായത് രഹസ്യ സംഘടനകളായ "ഇല്ലുമിനാട്ടി " ഇവ കൈവശം വെച്ചു.മനുഷ്യരെ രഹസ്യമായി നിയന്ത്രിക്കുന്നു എന്നു പറയപ്പെടുന്ന "ഇല്ലുമിനാട്ടി " സംഘടനാ അന്നുനാകി വംശത്തിന്റെ ആര്ക്ക് ചൈന,റഷ്യ , ഇറാന്‍ എന്നീ രാജ്യങ്ങളിലൂടെ തിരിച്ചു യൂഫ്രട്ടീസ് നദി തീരത്ത് എത്തുംബോള് ഭഗവാൻ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും ഇല്ലുമിനാട്ടി രഹസ്യ സ്വഭാവം വെടിഞ്ഞു മറ നീക്കി പുറത്തു വരുമെന്നും മനുഷ്യര്‍ വീണ്ടും അടിമകളായി മാറുമെന്നും പറയപ്പെടുന്നു.
.ഭൂമിയിൽ ജനം പെരുകുന്ന മുറയ്ക്ക് പാപം കൂടിവന്നു അയ്യായിരം വർഷം മുൻപ് സത്യയുഗം എന്ന നാരായണന്റെ സമയം അവസാനിച്ചു. കലി യുഗം ആരംഭിച്ചു. ഇനിയേതു നിമിഷവും മനുഷ്യർ ഒന്നോടെ ഉൽമൂലനം ചെയ്യപ്പെട്ടേക്കാം.
ഇൗ 700 കോടി ജനതയും ചെയ്യുന്ന ഓരോന്നും അദ്ദേഹം അറിയുന്നു.
തൻറെ ഭാരം +ve ഇൽ നിന്ന് -ve ആകുന്ന സമയം ഭൂമിയുമായി ഉള്ള ബന്ധം വിച്ഛേദിക്കും. 700 കോടി ജനതയുടെ ഓർമ്മയും നശിക്കും.
അദ്ദേഹം സത്യം ആഗ്രഹിക്കുന്നു നമ്മൾ അറിയുന്നേയില്ല













No comments:
Post a Comment