Wednesday, February 10, 2021

അധ്യായം 3 ടോപ്പിക്ക് 5 ഇത്ര അധികം ദേവന്മാരും ദേവതകളും

                  എങ്ങനെ ഇത്ര അധികം ദേവന്മാരും ദേവതകളും ഉപദേവതകളും , ആകെ രണ്ട് ദേവന്മാരെ ഉള്ളൂ.പിന്നെ എല്ലാം മനുഷ്യ സൃഷ്ടികളാണ് പേരുകൾ എടുത്തുപറഞ്ഞ് മതകലഹങ്ങൾ ഉണ്ടാക്കുന്നില്ല. എങ്കിലും എൻറെ സംസാരത്തിൽ നിന്ന് അവ ഊഹിക്കാം. ആരെ ആരാധിക്കണമെന്ന് എനിക്കറിയാം എന്നുള്ള ദാർഷ്ട്യ ചിന്തയിൽ നിന്ന്‌ ഇത്തരം ഉപദേവതകൾ ഉരുത്തിരിഞ്ഞു. 


ഭൂമിയിൽ തന്നെ കടപുഴകി വീഴുന്നതുവരെ സ്വന്തം ശരീരത്തിന്റെ അംശങ്ങളെ ആരാധിക്കുവാനുള്ള അനുവാദമേ മനുഷ്യന് ഉണ്ടായിരുന്നുള്ളൂ.നാരായണീയ അംശം മനുഷ്യനിൽ മാത്രമേ ഉള്ളൂ. ബാക്കിയുള്ള ജീവിവർഗങ്ങളിൽ ശിവൻറെ അംശമാണ്. മനുഷ്യനിൽ മാത്രമാണ് രണ്ടുമുള്ളത് . പ്രപഞ്ചമാകട്ടെ ആകെ തുക ആയി എല്ലാം ബൃഹത്തിന്റെ ഭാഗവും. സ്വന്തമായി ചിന്തിക്കാറുള്ള മനുഷ്യന് ഇതിൽ എന്തിന് വേണമെങ്കിലും ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം കൽപ്പിച്ചെടുത്തു പറഞ്ഞുകൊടുക്കാൻ നേർവഴി നടത്താനുള്ള ഒരു ഗുരുവിൻറെ അഭാവം അവിടെ കാണുന്നു . മാതാ പിതാ ഗുരു ദൈവം. ഇതിൽ എല്ലാവർക്കും പിൻ തലമുറകളെ ശരി ആയ വഴി കാണിച്ചു കൊടുക്കാൻ വൻ ബാദ്ധ്യത ഉണ്ടായിരുന്നു. 



സത്യയുഗം അവസാനിക്കുന്നതുവരെ അതങ്ങനെ നടക്കുകയും ചെയ്തു. 5000 കൊല്ലം മുമ്പ് മനുഷ്യന്റെ അധഃപതനം ആരംഭിച്ചു.കൃത്യമായി പറഞ്ഞാൽ 5021 കൊല്ലമായി മനുഷ്യൻ താന്തോന്നിയായി തന്നിഷ്ടക്കാരനായി നടക്കുന്നു. അതിനുള്ള ലക്ഷണങ്ങൾ വിധികൾ അവൻ അനുഭവിക്കുന്നുമുണ്ട്. കാണാൻ പാടില്ലാത്തതും കേൾക്കാൻ പാടില്ലാത്തതും ആയി എന്തൊക്കെ അനിഷ്ടങ്ങൾ. കാർന്നോർ മാർ അതിനെ കലികാലത്തിന്റെ ലക്ഷണമായി കാണുന്നു. ദൈവാധീനം കുറഞ്ഞതോടെ ഭയം മനുഷ്യരുടെ ഉള്ളിൽ അരിച്ചിറങ്ങി. പ്രകൃതിയിലുള്ള സകലതും അവൻറെ വച്ചാരാധനകൾ ആയി മാറി. അവനെ ഭയപ്പെടുത്തുന്ന അവന് കീഴ്പ്പെടുത്താനാകത്ത എന്തിനെയും അവൻ ആരാധിക്കാൻ തുടങ്ങി. മനുഷ്യ ചരിത്രത്തിലെ ഇരുണ്ട കാലത്തെങ്ങോ ആണ് അതിൻറെ ആരംഭം. പാമ്പിനെയും ഇടിമിന്നലിനെയും ഇരുട്ടിന്റെ ശക്തികളായ ചാത്തനെയും മറുതയേയും, യക്ഷികളെയും ആരാധനാ മൂർത്തികളായി മാറ്റിയത് അങ്ങനെയാണ്. നാരായണപ്രസാദം കുറഞ്ഞവരെ എല്ലാം ഇത്തരം -ve ശക്തികൾ ആക്രമിക്കും ഇത് പറഞ്ഞു കൊടുക്കാൻ ഇന്നാരുമില്ല.മറ്റൊരു കാരണക്കാർ മനുഷ്യരിൽ തന്നെയുള്ള കലാകാരൻമാരും, കവികളും ആണ്. അവർ ദൈവങ്ങളെ കൊണ്ട് കവിതകളും ചിത്രങ്ങളും രചിച്ചു.കേവലം ഏകനായ നാരായണനും ശിവനും ഭൂമിയിലെ അവൻറെ ഗൃഹസ്ഥ സമ്പ്രദായമനുസരിച്ച് ഭാര്യയും കുട്ടികളുമൊക്കെ ഉണ്ടെന്ന നിലയിൽ കഥയും കവിതകളുമെഴുതി. ചിത്രങ്ങൾ രചിച്ചു.അതെല്ലാം കണ്ടു ശീലിച്ച പിന്തുടർച്ചാവകാശികളായ ചില പൊട്ടന്മാരായ മനുഷ്യർക്ക് അതൊക്കെ സത്യം ആണെന്ന് തോന്നി. പറഞ്ഞുകൊടുക്കാൻ ആരുമില്ലാതിരുന്നതും കാരണമായി. എന്നാൽ ദേവന്മാരുടെ ലോകത്ത് അവർ ഏകരാണ്. അവർ പ്രത്യുല്പാദന മാർഗ്ഗങ്ങളിലൂടെ സന്തതികളെ ഉണ്ടാകുന്നില്ല. പിന്നെങ്ങനെ നാരായണ സ്വരൂപത്തിനും ശിവനും ഭാര്യമാരുണ്ടായി. അവിടെയാണ് കവി സങ്കല്പം. ആ കവികളുടെ സങ്കല്പത്തിൽ ഏകനായ ദൈവത്തിന് ഭാര്യ ഉണ്ട് ഭാര്യമാരുണ്ട് . അവർ ഒരു മനുഷ്യരൂപം പൂണ്ട് ദേവന്മാരുടെ അടുത്തിരിക്കുന്നില്ല.മനുഷ്യൻ രണ്ട് ദേവന്മാരുടെ കൂട്ടായ്മ എന്നതുപോലെ അല്ല. നാരായണനും ശിവനും ദേവന്മാരും അവരുടെ ശക്തിയും ആണ്. രണ്ടു പേരായി സങ്കൽപ്പിച്ചിരിക്കുന്നത് സൂര്യനും സൂര്യന്റെ വെളിച്ചവും പോലെ , ദൈവം ദൈവത്തിന്റെ ശക്തിയും. 



അങ്ങനെ വരുമ്പോൾ നാരായണനും നാരായണന്റെ ശക്തിയും.അതായത് Power. ശിവനും ശിവന്റെ ശക്തിയും. 



ശക്തികൾക്ക് സ്ത്രീ രൂപം നൽകിയത് കേവലം കവികളുടെയും അതിനനുസരിച്ച് സ്ത്രീ രൂപം കൊടുത്ത് വരച്ച് ചേർത്തത് കലാകാരന്മാരുടെ ഭാവനകൾ മാത്രമാണ്. ശക്തിയെ മാത്രമായോ ദേവന്മാരെയോ എല്ലാം തരംതിരിച്ച് ആരാധിക്കാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തന്നിഷ്ടക്കാരനായ മനുഷ്യൻ തീരുമാനിച്ചെങ്കിൽ അതവൻറെ അറിവില്ലായ്മ മാത്രം.

അധ്യായം 3 ടോപ്പിക്ക് 4 അശുദ്ധനായ മനുഷ്യൻ

                പ്രകൃതി മുഴുവനും ബ്രഹ്മ ചൈതന്യം നിറഞ്ഞു നിൽക്കുന്നു. എങ്കിലും സ്വതവേ നടക്കുന്ന കക്കൂസ് ആയ മനുഷ്യൻ അശുദ്ധിയാണ് .അതിൽ നിന്നെല്ലാം മോചനം നേടി ശാന്തി കിട്ടുന്ന ഏകാന്തമായി പ്രാർത്ഥിക്കാൻ വേണ്ടി കണ്ടെത്തുന്ന സ്ഥലങ്ങളുണ്ട്. അവിടെ കെട്ടിടങ്ങൾ പണിയുമ്പോൾ അവ ദേവന് അർപ്പിക്കപ്പെട്ട ആലയങ്ങൾ ആവുമ്പോൾ ദേവാലയങ്ങൾ ആയി മാറി.മറ്റൊരു ഗാലക്സിയിലെ വാസികൾക്ക് ഭൂമിയിലെ ജീവിതശൈലി തികച്ചും അശുദ്ധി നിറഞ്ഞതാണ്. എങ്കിലും മനുഷ്യനെ ദൈവീക തലത്തിലേക്ക് ഉയർത്തുമ്പോൾ തന്നെ ഇത്തരം ഉപാധികൾ pre-coded ആയിട്ട് മനുഷ്യനിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ദൈവീക തലത്തിലേക്ക് ഉയർത്തപ്പെട്ട ആണും പെണ്ണും അശുദ്ധി നിറഞ്ഞതാണ്.അശുദ്ധി നിറഞ്ഞ സാഹചര്യത്തിൽ ഈശ്വരനെ വിളിച്ചു വരുത്തുന്നതും ആരാധിക്കുന്നതും നല്ല ഗുണങ്ങൾക്കുപരി ദോഷങ്ങൾ വരുത്തിവയ്ക്കും . ശരീരത്തിന് ഉണ്ടാകുന്ന അശുദ്ധികൾ, വൃത്തിഹീനമായ അന്തരീക്ഷം, ശരീരത്തിലെ പൊടിപടലങ്ങൾ, ചെളി,മലിന വസ്തുക്കൾ, വിസർജം, പഴയ വസ്ത്രങ്ങൾ എന്നിവ അശുദ്ധിയാക്കുന്നു. ഇതെല്ലാം തികച്ചും മറ്റൊരു ലോകത്തിലെ ജീവി വർഗ്ഗങ്ങൾക്ക് അന്യമാണ് മനുഷ്യനെ സൃഷ്ടിക്കുന്ന കാലത്ത് നമ്മൾ കാട്ടിൽ നീരാടി കായ്കനികൾ ഭക്ഷിച്ച് പ്രത്യുല്പാദനം ചെയ്തു നഗ്നരായി ജീവിച്ച വെറും കുരങ്ങ് വർഗ്ഗമായിരുന്നു.



ഈശ്വരന്റെ കല്പന ലംഘിച്ച ആ നിമിഷം മുതലാണ് നഗ്നനാണെന്ന് ബോധം നമ്മിൽ ഉയർന്നുവന്നത്. ചിരിക്കാനും ചിന്തിക്കാനും കഴിവ് നേടിയ നമ്മൾ ഈ ഭൂമിയിൽ സ്വയമായി ഓരോന്ന് ചിന്തിച്ചെടുക്കാൻ തുടങ്ങി. അന്നും ഇന്നും ഇത്തരക്കാർ ഉണ്ട്. ഈശ്വരന്റെ കൽപ്പനകൾ ലംഘിച്ചാൽ എന്ത് സംഭവിക്കും. അതൊന്നറിയണമല്ലോ, എന്നുള്ള ചിന്ത .അത് അന്നുതന്നെ തുടങ്ങി ഇന്നും അത്തരക്കാരുടെ പിന്തുടർച്ചാവകാശികൾ ഉണ്ട്.അതൊക്കെ അങ്ങനെ വരുമെന്ന് അറിയാവുന്ന തൃകാലത്തിൽ സഞ്ചരിക്കുന്ന നാരായണന് (ദൈവത്തിന് , കർത്താവിന് , പടച്ചോന്  ) അങ്ങനെ ചെയ്താലുള്ള ഭവിഷ്യത്തുകളും pre- code കൾ ആയി മനുഷ്യനെ സന്നിവേശിപ്പിച്ചിട്ടുണ്ട് . ആത്മാവിന് ശക്തി വർധിപ്പിക്കുന്നതിന് നാരായണനെയും ഈ ഭൂമിയിൽ ജീവിച്ച പോകുന്നതിനുള്ള രക്ഷനേടുന്നതിന് ശിവൻറെ  (ഇബിലീസ് , പിശാച് ,  ) കിങ്കരൻമാരിൽനിന്നും നമ്മുടെ ആത്മാവിനെ രക്ഷിക്കുന്നതിന് ശിവ പ്രീതിയും നേടിയിരിക്കുന്നു. ആയതുകൊണ്ട് രാവിലെയും വൈകുന്നേരവും ഉപാസനങ്ങളും പ്രാർത്ഥനകളും വഴിപാടുകളും വേണം. രാവിലെ ഉണരുമ്പോൾ പകലുള്ള രക്ഷയ്ക്കായി വിഷ്ണു ഭഗവാനേയും സായം കാലത്തെയും രാത്രിയിലേയും രക്ഷയ്ക്കായി ഭഗവാൻ ശിവനേയും ഭജിക്കുക. ശിവസ്തുതികൾ വിഷ്ണു സ്തുതികൾ കാലത്തും വൈകിട്ടും ചൊല്ലേണ്ടത് അനിവാര്യമാണ്. ഈ ഭൂമിയിൽ പിറന്നു പോയ നമ്മളിൽ ആയുരാരോഗ്യത്തോടെ സുഖമരണം ലഭിക്കുന്നതിന് ഈ രണ്ടു ദേവന്മാരുടെയും പ്രീതി അത്യാവശ്യമാണ്. കാരണം നമ്മളെ സൃഷ്ടിച്ചത് ഈ രണ്ട് ദേവന്മാരുമാണ്. നമുക്ക് ശരീരം തന്നത് ഭഗവാൻ ശിവനും മനുഷ്യൻ ആക്കി മാറ്റാനുള്ള ആത്മാവ് തന്നത് വിഷ്ണുഭഗവാനുമാണ്. ആ ആത്മാവാണ് വിഷ്ണുവിൻറെ അംശം. ശരീരമാണ് ശിവൻറെ അംശം. ആ നിലക്ക് നോക്കുമ്പോൾ നമ്മളിൽ രണ്ടു ദേവന്മാരുടെയും ശക്തി നിലനിൽക്കുന്നു. 



ശരീരവും ആത്മാവും. വെളിച്ചത്തിന്റെ ദേവനായ വിഷ്ണു വലതുഭാഗത്തായും ഇരുട്ടിൻറെ ദേവനായ ശിവൻ ഇടതുമായി മനുഷ്യനെ കാണാം. മരണശേഷം ആത്മാവിനെ വിഷ്ണുവിൽ ലയിപ്പിക്കുന്നതിനുള്ള ചടങ്ങുകളും ശരീരത്തെ ഭഗവാൻ ശിവനിൽ ലയിപ്പിക്കാനുള്ള ചടങ്ങുകളും കാലങ്ങളായി നടന്നു വരുന്നു.എന്നാൽ നമ്മൾ വെറും അംശങ്ങൾ മാത്രമാണ് .ഭൂമിയിൽ മുന്നോട്ട് പോകുന്തോറും നമ്മുടെ പ്രവർത്തികൾ ആകുന്ന തട്ടും മുട്ടുമേറ്റ് അവയുടെ ചൈതന്യം ക്ഷയിച്ചു കൊണ്ടേ ഇരിക്കും. ദേഷ്യം ,ലൈംഗികത എന്നിവ നമ്മിലെ ചൈതന്യം കെടുത്തി കളയുന്നു. നമ്മുടെ രക്ഷ എപ്പോൾ കുറയുന്നുവോ ആ നിമിഷം ഭൂമിയിൽ തന്നെ ഉള്ള ദോഷങ്ങൾ നമ്മളെ ബാധിക്കുന്നു.പ്രവർത്തികളുടെ ഗുണദോഷഫലങ്ങൾക്കനുസരിച്ച് നാരായണ ചൈതന്യം ഏറിയും കുറഞ്ഞുമിരിക്കും. ഈ കടാക്ഷത്തെ ആണ് ദൈവാധീനം എന്ന് പറയുന്നത് 



. ദൈവാധീനം എപ്പോൾ കുറയുന്നുവോ കഷ്ടകാലമായി. പക്ഷേ ദേവപ്രീതിക്ക് വേണ്ടതൊക്കെ ചെയ്താലും നമ്മുടെ പ്രവർത്തികൾ ആണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്. കാരണം ശിവ ഭഗവാൻറെ കിങ്കരൻമാർക്ക് നിന്നെ അവരുടെ കൂടെ കിട്ടണം .അതുകൊണ്ട് നിന്നെ വലവീശിപ്പിടിക്കാൻ ഉള്ള വഴികൾ നിൻറെ മുമ്പിൽ ഇട്ടു കൊണ്ടേ ഇരിക്കും. ഇത് പരിപൂർണ്ണമായും നാരായണ പ്രീതിക്ക് അനുസരിച്ചിരിക്കും.നീ നാരായണ സംപ്രീതനാണെങ്കിൽ നിന്നെ ഒരു കൊതുക് പോലും കടിക്കില്ല . സകല -ve ശക്തികൾ നിന്നെ ഒന്നു തൊടാനും അടുത്ത് വരാനും ഭയപ്പെടും. അല്ലെങ്കിൽ നിന്നെ വീഴ്ത്തിയിരിക്കും. 

അധ്യായം 3 ടോപ്പിക്ക് 3 ആരാധനാലയങ്ങളും ദേവാലയങ്ങളും

 

                ഹൈന്ദവ ശാസ്ത്രപ്രകാരം മനുഷ്യൻറെ ആവശ്യപ്രകാരം മനുഷ്യന് ആരാധിക്കാൻ സങ്കൽപ്പിച്ച് നിർമ്മിക്കുന്നതാണ് ആരാധനാലയങ്ങളും ദേവാലയങ്ങളും കുറച്ചു വ്യത്യാസമുണ്ട് ഇവ തമ്മിൽ . ഗ്രഹസ്ഥൻമാരായി ജീവിക്കാൻ ഉറച്ചവർക്ക് വീടുകളിൽ ദേവനെ ആരാധിക്കാൻ അനുവാദമില്ല അത് ശാപവും ,പാപവും, മാത്രമല്ല പ്രാക്ക്‌ എൽക്കുകയും ചെയ്യും.ആയതുകൊണ്ട് വീട്ടിൽ നിന്ന് പുറത്ത് സ്വന്തം പുരയിടത്തിൽ തന്നെ ദേവനെ സങ്കൽപ്പിച്ച് ഒരു പ്രതിഷ്ഠ നടത്തുന്നു. തുടർന്ന് നടക്കുന്ന പ്രാർത്ഥനക്കായി ഉണ്ടാക്കിയെടുത്തവയാണ് ആരാധനാലയങ്ങൾ.



       മുൻകാലങ്ങളിൽ ഉള്ള ഋഷീശ്വരന്മാരും, ആചാര്യന്മാരും യാദൃശ്ചികമായി അവരുടെ യാത്രകളെ ദൈവം വന്നുപോയിട്ടുള്ള പ്രദേശങ്ങളിൽ അതിനെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നു.അത്തരം സൂചനകളിൽ നിന്നും അവർക്ക് ആ ദേവനെ ആരാധിച്ചു കൂടുതൽ ശക്തി നേടുന്നതിന് ആ പോയിന്റിൽ ഒരു പ്രതീകാത്മകമായി ഒരു പ്രതിഷ്ഠിക്കുന്നു. ആർക്കുവേണമെങ്കിലും അവിടെ വന്ന് പ്രാർത്ഥിക്കാം. പുഷ്പങ്ങൾ അർപ്പിക്കാം ദേവന്മാർ വന്നുപോയിട്ടുള്ള ആ പ്രദേശങ്ങൾ (ദേവാംശമുള്ളവ) പിന്നീട് ആലയങ്ങൾ ആയി ദേവാലയങ്ങൾ ആയി മാറുന്നു.



      അതുകൊണ്ടുതന്നെ ഹൈന്ദവക്ഷേത്രങ്ങൾ ഇത്തരത്തിൽ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്.മനുഷ്യൻ സ്വന്തം താൽപര്യപ്രകാരം പ്രാർത്ഥനകൾക്കായി കെട്ടി ഉയർത്തിയ ആലയങ്ങളും ദൈവങ്ങൾ വന്നു പോയിട്ടുണ്ടെന്ന് ആചാര്യന്മാർ കണ്ടെത്തി അവിടെ ആ ചൈതന്യത്തെ ആരാധിക്കുന്നതിനായി കെട്ടിയുയർത്തിയ കെട്ടിടങ്ങളും.പ്രതിഷ്ഠയുടെ സ്വഭാവമനുസരിച്ച് ഈ വ്യത്യാസം തിരിച്ചറിയാം.

 

Sunday, February 7, 2021

അധ്യായം 3 ടോപ്പിക്ക് 2 മതങ്ങളും ദൈവങ്ങളും

 

               മനുഷ്യർ പെരുകാൻ തുടങ്ങിയപ്പോൾ 1/100 എന്ന കണക്കിൽ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു . പാപികളുടെ എണ്ണം 100/100 ആയി മാറി. പിന്നീട് വിശ്വാസികൾ ആയിരത്തിൽ ഒന്ന് എന്ന നിലയായി മാറി. ഉള്ള വിശ്വാസികൾ തന്നെ വെറും കാട്ടിക്കൂട്ടലുകൾ മാത്രമായി മാറി. സത്യവിശ്വാസികളുടെ എണ്ണം, ശരിയായ ഈശ്വരനെ കണ്ടെത്തിയവരുടെ എണ്ണം ഒരു ലക്ഷത്തിൽ ഒന്ന് എന്ന നിലയിൽ നിന്ന് കോടിയിൽ ഒന്ന് എന്ന നിലയിലേക്ക് അധപതിച്ചു. ആ ഒരാൾക്ക് തൻറെ സമൂഹത്തിലുണ്ടായ അധപ്പതനം അസഹനീയമായി തോന്നി.അവരുടെ ഗുരുവായി അവരോട് സംസാരിച്ച് നേർവഴി നടത്താൻ നോക്കി, അങ്ങനെ ലോകത്തിൻറെ വിവിധ കോണുകളിൽ ഗുരുസ്ഥാനീയർ ആയവരെ എല്ലാം കുറച്ചെങ്കിലും ദൈവീക പരിവേഷം നൽകി ആരാധിച്ചു. ശരിയായ ദൈവത്തെ വിട്ട് മനുഷ്യ ദൈവങ്ങളെ ആരാധിക്കുന്ന മുറയ്ക്ക് ആരാധനയിലും വ്യത്യാസങ്ങൾ ഉണ്ടായി. വിവിധ ആരാധനാ സമ്പ്രദായങ്ങൾ ഓരോ മതമായി മാറി. ഈ മതങ്ങൾ പരസ്പരം ഏറ്റുമുട്ടി. ആര് വലിയവൻ ,ആര് ശക്തിമാർ ആരു പറയുന്നത് ശരി എന്നതിൻറെ അടിസ്ഥാനത്തിൽ മനുഷ്യർ തമ്മിൽ കൊല്ലും കൊലയും വരെ നടന്നു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. മനുഷ്യരും ഈശ്വരന്മാർ തന്നെ.അവരിലുള്ള ഈശ്വരനെ മറന്ന് ശരിയായ ഈശ്വരനാണെന്ന പേരിൽ കൊല്ലും കൊലയും നടത്തുന്നത് വെറും ഭൗതികവാദമാണ്. ആകാശങ്ങളിലെ നാരായണനെ മറന്ന് പ്രവർത്തികൾ ചെയ്യുന്നത് ഇരുട്ടിൻറെ സന്തതികൾക്ക് പ്രിയകരമാണ്.അങ്ങനെ കൊല്ലപ്പെടുന്ന ഓരോ മനുഷ്യരെയും ഇരുട്ടിൻറെ സന്തതികൾ തങ്ങളുടെ കൊട്ടാരത്തിലേക്ക് വിളിച്ചു കൊണ്ടു പോകുന്നു. താൻ പറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാത്ത വരെ താൻ എന്തിനു സംരക്ഷിക്കണം. നാരായണൻ ശിക്ഷ വിധിക്കും അവർക്ക് ശരിയായ തന്റെ സ്വർഗ്ഗത്തിൽ സ്ഥാനമില്ല. എല്ലാം പറഞ്ഞു കൊടുത്തിട്ടും തന്നിഷ്ടം പ്രവർത്തിച്ച അതിനുള്ള ശിക്ഷ pre programmed ആയി അവർക്ക് ലഭിക്കുന്നു. ഇന്നിപ്പോൾ വിശ്വാസമെന്ന പേരിൽ ഏതാനും പേക്കൂത്തുകൾ മാത്രം. അതൊന്നും ഈശ്വരനിശ്ചയമല്ല. ഇപ്പോൾ കാണിക്കുന്നതൊന്നും ഈശ്വരൻ പറഞ്ഞിട്ട് ചെയ്യുന്നവയല്ല. കുറെയെല്ലാം അറിവില്ലായ്മ. അറിവില്ലായ്മ അദ്ദേഹം പൊറുക്കും, അഹങ്കാരം അദ്ദേഹം ക്ഷമിക്കുകയില്ല .തൻറെ രക്ഷ അദ്ദേഹം പിൻവലിക്കും . തൻറെ രക്ഷ പിൻവലിക്കുന്ന നിമിഷം ലഭിക്കേണ്ട ശിക്ഷ അവനെ ഭൂമിയിൽ നിന്ന് തന്നെ ലഭിക്കും. അതൊരുപക്ഷേ ദുർമരണം പോലുമായിരിക്കും . നാരായണൻ അറിയാതെ ഒരു മനുഷ്യനും ഒന്നും ചെയ്യാനാവില്ല. കാരണം ഇല്ലാതെ അദ്ദേഹം ശിക്ഷ വിധിക്കുകയുമില്ല .താൻ പറഞ്ഞ പോലെ ജീവിക്കുന്നവന് അദ്ദേഹം സ്നേഹനിധിയായ ഒരു പിതാവാണ് അല്ലാത്തവർക്ക് വിനാശകാരനും.

 

അധ്യായം 3 ടോപ്പിക്ക് 1 സൃഷ്ടിസ്ഥിതി സംഹാരങ്ങൾ

 

                ഇതുവരെ എഴുതിയതിൽ നിന്ന് നമുക്ക് ജീവൻ നൽകിയത് (ജീവാത്മാവ്) ഭൂമിയിലെ ഇരുട്ടിൻറെ ദേവനായ ശിവൻ ആണെന്നും അദ്ദേഹത്തിന് ഇഷ്ടമില്ലാതെ ആണ് അദ്ദേഹത്തിന്റെ ഒരു ജീവി വർഗ്ഗത്തിന് കപ്പം ആയി മറ്റേതോ ഗ്യാലക്സിയിൽ നിന്ന് വന്ന വിഷ്ണു കപ്പമായി ചോദിച്ചത് എന്നും മനസ്സിലായല്ലോ..?വിഷ്ണുവിൻറെ മായാ പ്രയോഗത്തിന്റെ ഒരു ഉപഘടകം നാം ശരിയായ രീതിയിൽ ഈ ഭൂമിയുടെ ആണെന്നും നമ്മളും ഇവിടെ ഉള്ള ജീവി വർഗ്ഗവും നമ്മുടെ സഹോദരീ സഹോദരന്മാർ ആണെന്നുള്ളതും മറന്നു പോയി എന്നതാണ്. അല്ലെങ്കിൽ മായ്ച്ചു കളഞ്ഞു എന്നത് തന്നെ ആണ്. നമ്മൾ ഈ ഭൂമിയുടെ ഭാഗമേ അല്ല എന്ന രീതിയിൽ ഈ ഭൂമിയെ നശിപ്പിച്ചു കളയാനുള്ള വിധം സഹ പ്രവർത്തനങ്ങൾ ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിച്ചത്, ഈ ഭൂമിയോട് അല്പംപോലും പ്രേമം ഇല്ലാതെ ജീവിക്കാൻ കാരണമായിത്തീർന്നത് ആ മറവി തന്നെയാണ്. ഭൂമിയിൽ ആദ്യം എത്തിച്ചേർന്നത് നമ്മളടക്കമുള്ള ഈ ജീവി വർഗ്ഗവും ഭഗവാൻ ശിവനുമാണ്. എന്നാൽ പരമാത്മാവ് നമ്മളിൽ പ്രവേശിക്കുമ്പോൾ മുൻജന്മം എല്ലാം മായ്ച്ചുകളയുന്നു .ശിവഭഗവാന്റെ അവതാര രീതിയിൽ എല്ലായിടത്തും അദ്ദേഹം സ്വയം ഭൂ ആയി വിവക്ഷിക്കുന്നതിന്റെ കാരണവും അതാണ്. സ്വയംഭൂ എന്ന് വെച്ചാൽ സ്വയം ഉണ്ടായതെന്ന്. അങ്ങനെ പറയുന്നതിന്റെ കാരണം ശിവൻറെ ഉൽപ്പത്തിയെ കുറിച്ചൊരു അധികാര രേഖ നമ്മങ്ങളിൽ നിന്നും തന്നെ മാഞ്ഞുപോയി.സ്വയംഭൂ എന്ന പേരിൽ ഇവിടെ തന്നെ ഉണ്ടായിരുന്നതെന്നും സ്വയം ഉണ്ടായി എന്നൊക്കെ ആണ് ഭഗവാൻ ശിവനെ കുറിച്ച് പല സന്ദർഭങ്ങളിലും സൂചിപ്പിക്കുന്നത്.

ഇതോടെ സൃഷ്ടിസ്ഥിതി സംഹാരങ്ങൾ ആരൊക്കെ ആണെന്നും എന്തൊക്കെ ആണെന്നും സൂചിപ്പിച്ചു കഴിഞ്ഞു. 



എല്ലാത്തിന്റെയും ഉറവിടം പരബ്രഹ്മാവിൽ നിന്നായതുകൊണ്ട് എല്ലാം സൃഷ്ടിക്കുന്നവൻ എന്ന പേര് ബ്രഹ്മാവിന് തന്നെ . നമ്മുടെ ജീവൻ നിലനിർത്തുന്നതും സൗഖ്യം നൽകുന്നതിന്റെയും ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കുന്നതും ഭഗവാൻ വിഷ്ണു ആയതുകൊണ്ട് നമ്മളെ നിലനിർത്തുന്നത് എന്ന അർത്ഥത്തിൽ സ്ഥിതിയായി വിഷ്ണുവിനെ കാണുന്നു. ഒടുക്കം നമ്മുടെ നമ്മുടെ ശരീരം ലയിച്ച് ചേരുന്നതും പരമാത്മാവിന്റെ സ്വർഗ്ഗ നരക പ്രവേശനങ്ങൾ തീരുമാനിക്കുന്നത് ഭഗവാൻ ശിവൻ ആയതിനാൽ സംഹാരമൂർത്തിയായി ശിവനെ കണക്കാക്കുന്നു.



             ഭൂമിയിലെ അന്തരീക്ഷ ഘടനയ്ക്കും ജീവിതരീതിക്കും യോജിച്ച ഒരു ശരീരമാണ് എല്ലാ ജീവി വർഗ്ഗങ്ങളും സ്വീകരിച്ചത്. പെറ്റുപെരുകുന്നതിനു വേണ്ടി ആൺ വിഭാഗവും പെൺ വിഭാഗവുമായി രൂപം പ്രാപിച്ചു. എന്നാൽ ഗാലക്സികളിലെ രാജാക്കന്മാരായ ശിവനും വിഷ്ണുവും ഇന്നും ഏകമായി തന്നെ നില നിൽക്കുന്നു. ചൂടും തണുപ്പും പോലെ, ഇരുട്ടും വെളിച്ചവും പോലെ സത്യത്തിൽ തണലെന്നൊരു അവസ്ഥ ഇല്ല. ഇരുട്ടെന്നൊരു അവസ്ഥ മാനുഷിക ലോകത്തിന് അപ്രാപ്യമാണ്. വെളിച്ചം ഇല്ലാത്തിടത്ത് സ്വാഭാവികമായും ഇരുട്ട് പരക്കുന്നു. ചൂട് മറയുമ്പോൾ തണുപ്പ് നിറയുന്നു. സന്തോഷം ഇല്ലാതാകുമ്പോൾ ദുഃഖം കൂടുന്നു. സ്വർഗ്ഗം അപ്രത്യക്ഷമാകുമ്പോൾ നരകം ഭവിക്കുന്നു. നാരായണൻ മറയുന്നിടത്ത് ശിവൻ പ്രത്യക്ഷമാകുന്നു.അങ്ങനെ നോക്കുമ്പോൾ നമ്മുടെ സുഖദുഃഖങ്ങളെ നിയന്ത്രിക്കുന്നത് നമ്മൾ തന്നെ അല്ലേ. സ്വർഗ്ഗ പ്രാപ്തിക്ക് നാരായണനെ കൂടെ നിർത്തുക. ഇല്ലെങ്കിൽ ശിവൻ നമ്മുടെ ജീവിതം ഏറ്റെടുക്കും.ഇതിനെ ഈശ്വരൻ നമ്മളെ പരീക്ഷിക്കുന്നു എന്ന് എങ്ങനെ പറയും.നമുക്ക് സ്വർഗീയ ജീവിതം വേണമെങ്കിൽ നന്മ ചെയ്യുക. നല്ലത് ചിന്തിക്കുക.പരമാത്മാവിന്റെ രക്ഷക്കും ശക്തി വർദ്ധിപ്പിക്കുന്നതിനും നാരായണനെ ഭജിക്കുക. ജീവാത്മവിന്റെ രക്ഷക്കായി ശിവനെ പ്രീതിപ്പെടുത്തി കൊണ്ടിരിക്കുക. കഷ്ടതകൾ വരുമ്പോൾ അത് ഈശ്വരന്റെ പരീക്ഷകൾ ആണെന്നത് ഒരു തെറ്റായ പ്രചാരണമാണ്. ഈശ്വരന് ആരെയും പരീക്ഷിക്കേണ്ട ആവശ്യമില്ല. മനുഷ്യന്റെ കയ്യിലിരുപ്പനുസരിച്ച് അവൻ അനുഭവിക്കുമെന്നത് മുൻവിധി ആണ്. അതൊന്നും പരീക്ഷിച്ചറിയേണ്ട ആവശ്യം ഈശ്വരനില്ല. അതൊക്കെ pre programmed ആയി Automatic ആയി നടക്കുന്നു. നിങൾ നന്മ ചെയ്യൂ.നന്മ ഭവിക്കും.തിന്മ ചെയ്യൂ തിന്മ ഭവിക്കും.ഇതാണ് കർമ്മഫലം.

പര ബ്രഹ്‌മാവും മഹാ വിഷ്ണുവും കാലകേയ ശിവനും ആണ് ആ മൂർത്തികൾ .ഏകദേശം ഒരു 5000 കൊല്ലം ആയിട്ടുണ്ടാവും , കലിയുഗം ആരംഭിച്ചത് മുതൽ മനുഷ്യരിൽ ഉള്ള വിശ്വാസം നശിക്കാൻ തുടങ്ങി .തല മുറകൾ ആയി കൈമാറ്റം ചെയ്യപ്പെടേണ്ട പലതിനും ആ വിശ്വാസ തകർച്ചയിൽ ശോഷണം സംഭവിച്ചു .അതു കൊണ്ടു തന്നെ ഒരു 5000 കൊല്ലത്തെ വിടവ് സംഭവിച്ചിട്ടുണ്ട് .ഇപ്പോൾ ഉള്ള ജനങ്ങൾ മിക്കവാറും ദൈവ ശാസ്ത്രത്തെ കൈ വിട്ടിട്ട് യുക്തിയെയും തർക്ക ശാസ്തീയത്തെയും ആശ്രയിക്കുന്നു .ഇനി ആകെ ഉള്ളത് കുറെ ആരും നേരിട്ട് കണ്ടിട്ടില്ലാത്ത കുറച്ചു വിശ്വാസങ്ങൾ മാത്രം .അതു തന്നെ അന്ത്യ ശ്വാസം വലിച്ചു കൊണ്ടിരിക്കുന്നു .വിശ്വാസികൾ പോലും ഒരു ശരി ആയ അത്താണി കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്നു .13000 കൊല്ലം മുമ്പ്
മനുഷ്യൻ ഉണ്ടാവുന്നതിനു മുൻപ് തന്നെ ഈ ഭൂമിയിൽ ജീവൻ ഉണ്ട് .അതിന്റെ അധിപൻ ആണ് ശിവൻ .ശിവന്റെ അധിപത്യത്തിൽ സകല ജീവികളും പ്രാണികളും , ഭൂത ഗണങ്ങളും ( വൈറസ് , ബാക്ടീരിയ ) എല്ലാ നെഗറ്റീവ് ശക്തികളും വണരുളുന്നു .
ശിവൻ എങ്ങനെ ഉണ്ടായി എന്ന് ഇന്നും അജ്ഞാതം ആണ് .മനുഷ്യർ എഴുതിയ ഒരു പുരണത്തിലും അതു പറഞ്ഞിട്ടില്ല .കാരണം മനുഷ്യനും മഹാ വിഷ്ണുവിനും ഈ കാര്യം അജ്ഞാതം ആണ് .
ശരിക്കും പറഞ്ഞാൽ ശിവൻ ആണ് മനുഷ്യർ ഒഴികെ ഉള്ളവരുടെ നാഥൻ .ഇവയെ എല്ലാത്തിനും ശിവന് നിയന്ത്രിക്കാൻ കഴിയും .
മഹാ വിഷ്ണു ആണ് മനുഷ്യരുടെ നാഥൻ .ആകാശത്തിൽ , മറ്റൊരു ലോകത്തിന്റെ നാഥൻ ആയി കഴിഞ്ഞിരുന്ന മഹാ വിഷ്ണു ,തന്റെ രാജ്യത്തിന്റെ , തന്റെ സമൂഹത്തിന്റെ നില നില്പിനെ ബാധിക്കുന്ന ചില വസ്തുക്കൾ ( പ്രധാനം ആയും സ്വർണം ) കുറവ് വന്നപ്പോൾ അതു ഭൂമിയിൽ കണ്ടെത്തി .അതു ഒരുക്കി എടുക്കാൻ ഒരാളെ വേണമായിരുന്നു .
ഭൂമിയുടെ അധിപൻ ആയ ശിവനോട്
അനുവാദം ചോദിക്കാതെ ആണ് ശിവന്റെ ഒരു സൃഷ്ടിയിൽ മഹാ വിഷ്ണു തന്റെ മായ പ്രവേശിപ്പിച്ചു മനുഷ്യനെ ഉണ്ടാക്കിയത് .അതു കൊണ്ട് മനുഷ്യൻ ശിവന്റെ ശത്രു ആയി മാറി .അങ്ങനെ ശിവൻ മനുഷ്യന് സംഹാര മൂർത്തി ആയി മാറി .എങ്കിലും നാരായണൻ എല്ലായ്‌പോഴും മനുഷ്യന്റെ രക്ഷക്ക് എത്തി .
തികച്ചും ഏകൻ ആയ മനുഷ്യൻ , തനിക്ക് ഒരു ഇണയെയും ആവശ്യപ്പെട്ടു .അങ്ങനെ മഹാവിഷ്ണു ഒരു സ്ത്രീയെയും പുരുഷനെയും ഭൂമിയിൽ സൃഷ്ടിച്ചു .അവൻ ഭൂമിയിൽ അടിമയെ പോലെ പണി എടുക്കാൻ ഏല്പിച്ചിട്ട് മഹാ വിഷ്ണു മറഞ്ഞു .എങ്കിലും അവൻ എന്തു ചെയ്യുന്നു എന്ന് സാധാ രണ്ടു പേരും telepathi , ആശയ വിനിമയം ചെയ്തു കൊണ്ടിരുന്നു .ഒരിക്കലും രതി നടത്തരുതെന്ന് വിഷ്ണു ആവശ്യപ്പെട്ടിരുന്നു എങ്കിലും സ്ത്രീയുടെ പ്രേരണയിൽ പുരുഷൻ അതെല്ലാം മറന്നു പോയി .അന്ന് മഹാ വിഷ്ണു മനുഷ്യനിൽ നിന്നും മറഞ്ഞു .അതോടെ ഭൂത ഗണ ങ്ങളും മറ്റു ഇരുട്ടിന്റെ ശക്തികളും മനുഷ്യനെ വേട്ട ആടാൻ തുടങ്ങി .
എങ്കിലും തന്റെ ചൈതന്യം വഹിക്കുന്ന മനുഷ്യനെ കൈ വിടാൻ മഹാ വിഷ്ണു ഒരുക്കമായിരുന്നില്ല .തന്നെ സദ ഭജിക്കുന്ന മനുഷ്യരെ തന്റെ മായയാൽ അദൃശ്യ വലയം തീർത്തു മഹാവിഷ്ണു മനുഷ്യരെ രക്ഷിച്ചു കൊണ്ടേ ഇരിക്കുന്നു .സംഹാരത്തിന് ഉടമ ആയ ശിവനെ ചിലർ എങ്കിലും പ്രീതിക്ക് വേണ്ടി പ്രാർത്ഥിച്ചു ഭജിക്കാൻ തുടങ്ങി .അങ്ങനെ പ്രാര്ഥിക്കുന്നവരെ ശിവനും തന്റെ ഭൂത ഗണ ങ്ങളെ നിയന്ത്രിച്ചു കഷ്ട നഷ്ട ദുരിത വ്യാധികളിൽ നിന്നും അഭയം കൊടുത്തു കൊണ്ടേ ഇരിക്കുന്നു .
ശിവനും ,വിഷ്ണുവും പരബ്രഹ്മത്തിലൂടെ സൃഷ്ടിക്കപ്പെട്ടവ തന്നെ .നമ്മുടെ നിയതി , വിധി എല്ലാം തീരുമാനിക്കുന്നത് ആ പര ബ്രഹ്മം ആകുന്നു .നന്മ മാത്രം ലക്ഷ്യമെങ്കിൽ വിഷ്ണുവിനെ ഭജിച്ചു , ശിവനെ പ്രീതിപ്പെടുത്തി മുന്നോട്ട് പോയേ പറ്റു.

 

 

Saturday, February 6, 2021

അധ്യായം 2 ടോപ്പിക്ക് 7 ജന്മാന്തരങ്ങളും ആത്മാവിൻറെ യാത്രകളും

 

           നിങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പത്തിൽ പറയുകയാണെങ്കിൽ   ഓരോ ആത്മാവും അദ്ദേഹത്തിൻറെ ഒരു ഉച്ഛ്വാസമാണ് ആണ് .മാനുഷ്യ ലോകത്തിൽ അതിന് നമ്മുടെ ഒരു സെക്കൻഡ് മുതൽ 800 ,1000 വർഷം വരെ ദൈർഘ്യം കാണും. ഈ ആയിരം വർഷം ദൈർഘ്യം കൊടുത്തിരിക്കുന്നത് ഒരു ജന്മമായിട്ടല്ല. പല ജന്മം ആയിട്ടാണ് .ഈശ്വരൻ  ഏൽപ്പിച്ച കടമ കൃത്യമായി ചെയ്യാൻ ആയിട്ടാണ് ഭൂമിയിലേക്കയച്ചത്.അത് മറന്നു തോന്നിയപോലെ നടന്ന് കണ്ട പാപങ്ങളൊക്കെ ചെയ്തുകൂട്ടുന്ന മുറക്ക് ആണ് അടുത്ത ജന്മം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഈശ്വരന്റെ മക്കളായി ജനിക്കുന്ന നമ്മളോരോരുത്തരും ആ കടമകൾ മറന്ന് ഭൗതികലോകത്തെ പുണരുമ്പോൾ  ഈശ്വരൻ നെറ്റി ചുളിക്കുന്നുണ്ട് അസ്വസ്ഥനാകുന്നുണ്ട്. ഏത് ജന്മത്തിൽ ആണോ നിനക്ക് ഈശ്വരനു വേണ്ടി ജീവിക്കാൻ കഴിയുന്നത് ആ ജന്മത്തിൽ വച്ച് ഈശ്വരന്റെ ഉച്ഛ്വാസമായ നിൻറെ ആത്മാവിനെ ശ്വാസമായി സ്വശരീരത്തിലേക്ക് തിരികെ എടുക്കുന്നു. അതിനെ പരമപദം പൂകി എന്ന് പറയും. മുക്തി നേടി എന്നും പറയാം. ജ്ഞാനപ്പാന എന്ന ഭക്തി ഗീതത്തിൽ എഴുതിയിട്ടുണ്ട്. ഈച്ച ചത്തൊരു പൂച്ചയാകുന്നു, നൃപൻ ചത്തു കൃമിയായ് പിറക്കുന്നു , നരി ചത്തു നരനായ് പിറക്കുന്നു, നാരി ചത്ത് നോരിയായി പിറക്കുന്നു, ഗജം ചത്ത് അജമാകുന്നു, അമരന്മാർ മരങ്ങളാകുന്നു , അസുരന്മാർ സുരന്മാരായീടുന്നു, ചണ്ഡകർമ്മങ്ങൾ ചെയ്തവൻ ചാകുമ്പോൾ ചണ്ഡാല കുലത്തിങ്കൽ പിറക്കുന്നു. അല്ലെങ്കിൽ അങ്ങനെ ആയിത്തീരുന്നു.ഇതിൽ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ? എല്ലാത്തിന്റെയും ഒരു വശത്ത് ആസുരിക ഗുണമാണ്. ഒരു ജന്മത്തിലെ കയ്യിലിരിപ്പ് (പ്രവർത്തി) പോലെയിരിക്കും അടുത്ത ജന്മം വേണോ, അത് എന്തായിരിക്കണം എന്ന് തീരുമാനിക്കാൻ. ചിലർക്ക് അതേ ജന്മത്ത് തന്നെയാണ് പ്രതിഫലം പാടത്ത് പണിയും വരമ്പത്ത് കൂലിയും. അത്രയും കടുത്ത പാപം ചെയ്തവരെ മാത്രമേ അങ്ങനെ വിധിക്കാറുള്ളൂ ! ആ വിധിയെല്ലാം pre programmed ആണ് താനും. നൃപനും, ഗജനും, അസുരന്മാരും ചണ്ഡ കർമ്മം ചെയ്തവനും, നരിയേയും ഈച്ചയെയും, നാരിയെയും  കർമ്മബലം അനുസരിച്ച് മറുജന്മം  കൊടുക്കുക തന്നെ ചെയ്യും.അതെല്ലാം ക്രമമനുസരിച്ച് കൃമിയായും, അജയമായും, മരമായും, സുരന്മാരായുംചണ്ഡാലനായും, മനുഷ്യനായും പൂച്ചയായും ഓരിയായും  ജനിപ്പിക്കുന്നു. എന്ന് പറഞ്ഞാൽ ഇത്തരക്കാരുടെ ജന്മം ആകും കിട്ടുക. മരമായി ജനിപ്പിക്കും എന്ന് പറഞ്ഞാൽ Tree അല്ല. ഒരു അനങ്ങാപ്പാറ Comma stale എന്നൊക്കെ പറയില്ലേ അത്. പൂച്ചയുടെ ജന്മം, കൃമിയുടെ ജന്മം.  അജം (ആട്) അതിൻറെ ജന്മം എന്നൊക്കെ പറയുമ്പോൾ ആ Shape അല്ല ഓർക്കേണ്ടത്. വസ്തുവിൻറെ ആ ജീവിയുടെ ശൈലിയിൽ മനുഷ്യരൂപം എടുക്കേണ്ടിവരും എന്ന് വിശദീകരണം. കൃമിയായി എന്ന് വെച്ചാൽ കാണുന്നവർക്കൊക്കെ അറപ്പ് തോന്നുന്ന രൂപത്തോടെ ഉള്ള മനുഷ്യരെ കണ്ടിട്ടില്ലേ.. അങ്ങനെ ആക്കി ജനിപ്പിക്കുമെന്നർത്ഥം. അല്ലാതെ നേരെ തിരിച്ച് ഒരിക്കലും ആകുന്നില്ല .അതായത് സ്വാതികകർമ്മങ്ങൾ ചെയ്ത് പുണ്യം ചെയ്ത് ജീവിക്കുന്നവർക്ക് മറ്റൊരു ജന്മം എടുക്കേണ്ടി വരില്ല.വളരെ വേഗം തന്നെ പരമപദം പ്രാപിക്കാൻ കഴിയും. അതുകൊണ്ടാണ് വളരെ ചെറുപ്പത്തിൽ തന്നെ ചില ജന്മങ്ങൾ ദേഹത്യാഗം ചെയ്യുന്നത്.മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നത്  കേട്ടിട്ടില്ലേ നല്ല മനുഷ്യരെ ഈശ്വരൻ നേരത്തെ വിളിക്കുമെന്ന്. ഇത്രേയുള്ളൂ കാര്യം. ഓരോ ജന്മവും നിനക്ക് തരുന്നത് ആ കടമ ചെയ്യാനാണ്. ഈശ്വരന്റെ ഉച്ഛ്വാസവായു ആയി നീ ഭൂമിയിൽ പിറവിയെടുക്കുമ്പോൾ നീ നിൻറെ തോന്നിയവാസം നടന്ന് ഓരോ പ്രവർത്തികൾ ചെയ്തു ദൈവദോഷം വരുത്തിവെച്ച് കഷ്ടകാലം വരുത്തി വെക്കുന്നു. ചിലർ പറയുന്നത് കേട്ടിട്ടില്ലേ.അവനവൻ ചെയ്യുന്ന പ്രവർത്തിക്ക് അവനവന് കിട്ടുമെന്ന്.കഷ്ടകാലത്തിലും രോഗപീഡയിലും നേരത്തെ പറഞ്ഞ രൂപങ്ങളിലും നിങ്ങൾ ജീവിക്കുമെങ്കിൽ ഓർക്കുക പാപം ചെയ്ത ആത്മാവ്, ശാപം കിട്ടിയ ആത്മാവ് ആണ് നിങ്ങളുടേതെന്ന്. സത്യത്തിൽ ഈശ്വരൻ ആരെയും ശപിക്കുന്നില്ല. നിങ്ങളുടെ പ്രവർത്തികൾ നിങ്ങളെ ഈശ്വരനിൽ നിന്നകറ്റുമ്പോൾ അത് പാപമായും കൊടുംക്രൂരതകൾ ശാപമായി മാറുന്നു എന്നെ ഉള്ളൂ. ഇതെല്ലാം മുൻപേ (pre programmed) എഴുതപ്പെട്ടിട്ടുള്ളതാണ്. നിങ്ങളൊരു മയക്കുമരുന്ന് കച്ചവടക്കാരൻ ആണെങ്കിൽ അത് മൂലം ഒരുപാട് പേർ നശിക്കാനും ഇടയായെങ്കിൽ നിങ്ങളെ അടുത്ത ജന്മം മയക്കുമരുന്നുപയോഗിച്ച് നശിക്കുന്ന ഒരു കുട്ടിയുടെ അച്ഛനായി ജനിപ്പിക്കും  ഇത്രയേ ഉള്ളൂ. അപ്പോൾ കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ മൂലം മറ്റുള്ളവർ അനുഭവിക്കാനിട ആയതൊക്കേ അടുത്ത ജന്മത്തിൽ നിങ്ങൾ അറിയും. നിങ്ങൾക്ക് മുക്തിപദം നേടുവാനുമാകില്ല . അപ്പോൾ അവിശ്വാസികൾ ശുണ്ഠിയായി ചോദിക്കും .നിങ്ങളെ ഒരു മയക്കുമരുന്ന് കച്ചവടക്കാരൻ ആക്കി ജനിപ്പിക്കാതെ ഇരുന്നാൽ പോരെ എന്ന്......!!!. ചോദ്യകർത്താവിന്റെ മുൻപിൽ അയാളുടെ ആ ജന്മം മാത്രമേ ഉള്ളൂ. എന്നാൽ ഈശ്വരന്റെ കമ്പ്യൂട്ടറിൽ അയാളുടെ കഴിഞ്ഞ ജന്മങ്ങൾ മുഴുവൻ കിടക്കുകയാണ്.അയാളുടെ മാത്രമല്ല 700 കോടി ജനങ്ങളുടെ മുഴുവൻ വിവരങ്ങൾ, അവരുടെ പ്രവർത്തികൾ എല്ലാം അനുനിമിഷം ഗ്രഹിച്ചു കൊണ്ടിരിക്കുന്നു അദ്ദേഹം.ആ കൂട്ടത്തിൽ കൂട്ടം തെറ്റിപ്പോയ കുഞ്ഞാട് പോലെ ഒരുത്തൻ  കഞ്ചാവ് കച്ചവടം നടത്തുമെന്ന് അദ്ദേഹത്തിനറിയാം . പറഞ്ഞ പ്രവർത്തികൾ ചെയ്യാതെ ( എല്ലാ മനുഷ്യരെയും ഈശ്വരസേവക്ക് pre programmed ആയാണ് ഭൂമിയിൽ പിറക്കുന്നത് അത് മറന്നിട്ട് സ്വന്തം ഇഷ്ടത്താൽ തോന്നിയ വാസം ചെയ്യുന്നതിന് കുറ്റക്കാരൻ ഈശ്വരനല്ല) കഞ്ചാവ് കച്ചവടം ചെയ്യുന്ന അവനെയാണ് ഈശ്വരൻ കഴിഞ്ഞ ജന്മത്തിൽ കഞ്ചാവ് കച്ചവടം നടത്തിയവരെ മക്കൾ ആയി ജനിപ്പിക്കുന്നത്. എല്ലാ മനുഷ്യരും pre programmed ആണെങ്കിലും ഭൗതിക ലോകത്തിലെ സുഖലോലുപതയുടെ വിളിയിൽ അതിലേക്ക് വഴുതി വീഴുന്ന മനുഷ്യൻ ദൈവത്തിന്റെ ശാപത്തിന് ഇടയാകുന്നു ശാപം എന്തെന്ന് മുൻപ് പറഞ്ഞു.എല്ലാ മനുഷ്യരും pre programmed ആണെങ്കിലും ഭൗതികതയിലൂന്നിയ മനുഷ്യമനസ് ഈശ്വരനെ മറന്നു ജീവിക്കാൻ പ്രേരിപ്പിക്കുന്നു, വിളിക്കുന്നു.  മനുഷ്യമനസ്സ് തികച്ചും ഭൗതിക സൃഷ്ടിയാണ്. അങ്ങനെ നിന്നിലൂടെ ഈ ലോകത്തെ നോക്കി കാണേണ്ട ഈശ്വരനും ഈ ലോകത്തിനുമിടയ്ക്ക് നിൻറെ മനസ്സ് ഇടം പിടിക്കുന്നു.അങ്ങനെ ഈശ്വരന്റെയും ഭൗതികതയുടെയും ഇടയ്ക്ക് മനസ്സ് സ്ഥാനം പിടിക്കുന്നു. ഭൗതികതയുടെ വിളിയുടെ പ്രലോഭനത്തിൽ ഈശ്വരനെ മറന്നു നീ സുഖത്തിൻറെ പുറകെ പായുന്നു.അവിടെ ഈശ്വരനായി പിറന്ന ആത്മാവായ ഈശ്വരൻ ചുരുങ്ങി തിങ്ങി,തിങ്ങി ഒരു ബിന്ദുവായി വിറങ്ങലിച്ച് ഇരിക്കുന്നു.ഏറ്റവും വലിയ പാപമായ ലൈംഗികത ചെയ്യുന്ന നേരത്ത് ആത്മാവ് നിന്നെ വിട്ട് പുറത്തു നിൽക്കുന്നു, കുറച്ചു നേരത്തേക്കെങ്കിലും.അതോടെ പൈശാചിക ലോകമാകുന്ന ഇന്ന് ചെളിക്കുണ്ടിലേക്ക് നീ  എടുത്തെറിയപ്പെടുന്നു. ഒരു ബിന്ദു ആയെങ്കിലും നിന്നിൽ തുടരുന്ന ആത്മാവിനെയും Black force  ആക്രമിച്ചു കീഴടക്കി കരിക്കട്ട ആക്കി മാറ്റുന്നു. അങ്ങനെ സംഭവിക്കുന്നതിന്റെ അവസ്ഥ: തുലാം കഷ്ടമെന്നല്ലാതെ എന്ത് പറയാൻ: നിന്നെ കാത്തിരിക്കുന്നത്  ദുർമരണം, കടുത്ത രോഗം, മാനസികരോഗം, എന്തായാലും നിൻറെ ആത്മാവിനെ നഷ്ടപ്പെടും.ഈ ലോകം മുഴുവനും നേടിയാലും ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ നിനക്ക് എന്തു പ്രയോജനം.

 

അധ്യായം 2 ടോപ്പിക്ക് 6 - വിശ്വാസി എന്നതിന്റെ നിർവചനം

 

             ആരാണ് ഒരു വിശ്വാസി എന്താണ് അതിൻറെ നിർവചനം.ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കലികാലം, ഇതിൻറെ എല്ലാം സ്വാധീനമായിരിക്കാം വിശ്വാസി എന്നതിന്റെ നിർവചനം മാറി പോയത്. ഈശ്വരനറിയാം ഈ 700 കോടിയിൽ ആരൊക്കെയാണ് വിശ്വാസികൾ. ആരൊക്കെയാണ് കപടവിശ്വാസികൾ എന്ന്.ഈശ്വരനെ തപിച്ച് ഒന്നും നിങ്ങൾക്ക് ചെയ്യാനാവില്ല. കാരണം മുൻ അധ്യായങ്ങളിൽ കണ്ടുകഴിഞ്ഞു. കയ്യിലുള്ള എടുക്കാത്ത നോട്ടുകളും കാലഹരണപ്പെട്ട ചില്ലറകളും ഭണ്ഡാരങ്ങളിൽ നിക്ഷേപിച്ച് നിർവൃതി നേടുന്നവരുണ്ട്. കണ്ണടച്ചിരിക്കുന്ന ഈശ്വരൻ ഒന്ന് പുഞ്ചിരിക്കുകയേയുള്ളൂ.അറിവില്ലാത്ത ഒരു പൈതലിനെ പോലെ ഒരു ചെറിയ തെറ്റ് . ചില വിശ്വാസികൾ അമ്പലങ്ങളിൽ നിന്ന് ഇറങ്ങാറേയില്ല.അങ്ങനെ നോക്കുമ്പോൾ ദേവാലയങ്ങളിലെ ജോലിക്കാർക്കൊന്നും യാതൊരു ദുരിതങ്ങളും ഇല്ലാതെ ഇരിക്കണമല്ലോ?.എന്നാൽ സത്യമതല്ല ചില വിശ്വാസികൾ വഴിപാടുകൾ , നേർച്ചകൾ എന്നിവ ചെയ്യുന്നത് കാണാം. ചിലർ 24 മണിക്കൂറും കേൾക്കുന്നത് ഭക്തിഗാനങ്ങൾ ആയിരിക്കും . ചിലർ മൊബൈലിൽ സൂചിപ്പിച്ചിരിക്കുന്നത് ദൈവങ്ങളെ ആയിരിക്കും .എന്നിട്ടെന്തേ ദൈവം പ്രസാദിക്കാത്തത്.എന്തൊക്കെ കാട്ടിക്കൂട്ടലുകൾ ആണ് അറിവില്ലായ്മയുടെ പേരിൽ ചില വിശ്വാസികൾ കാട്ടിക്കൂട്ടുന്നത്. ദൈവത്തെ പ്രസാദിപ്പിക്കാൻ ഇതൊന്നും വേണ്ട , ദൈവത്തിനു വേണ്ടത് നിന്നെയാണ്.നിൻറെ ഭൗതികശരീരം, നിന്റെ ചിന്തകൾ ആയ മനസ്സ് , നിന്റെ സുഹൃത്ബന്ധം ,നിന്റെ ആദരം, നിന്റെ സ്നേഹം , ബഹുമാനം ചുരുക്കത്തിൽ നിന്റെ ഒരു നല്ല സുഹൃത്ത്. ജീവിതത്തിലെ ഓരോ കാര്യത്തിനും ഈശ്വരനെ ഒരു നല്ല സുഹൃത്തായി കണ്ടു നോക്കൂ . ഈശ്വരന് നിന്നിലൂടെ പ്രവർത്തിക്കാനൊരു അവസരം നൽകൂ. ഇത് കുറച്ചു കൂടി വിശദീകരിച്ചാൽ മാത്രമേ ഈശ്വരന് ജീവിതത്തിൽ പ്രഥമസ്ഥാനം കൊടുത്തു ഒരു ജീവിത പങ്കാളിയും സുഹൃത്തുമായി മാറ്റിയെടുക്കാൻ കഴിയൂ. ഭൗതികതയുടെ ഭാഗമായുള്ള ചെളിയും കറയും മാറ്റി വൃത്തിയായി നടക്കണം. വസ്ത്രം ഉടുത്തില്ലെങ്കിലും ഒന്നുമില്ല ഉള്ളത് വൃത്തിയായി ധരിക്കണം.വൃത്തി എവിടെയും കാത്തുസൂക്ഷിക്കണം .ശരീരവും മനസ്സും .എന്നിട്ട് നിങ്ങൾക്കിഷ്ടപ്പെട്ട ഏകാന്തമായ ഒരു സ്ഥലത്ത് നിങ്ങളുടെ ആ കൂട്ടുകാരനെ ഓർത്ത് ഒരു പുഷ്പം സമർപ്പിച്ചാൽ മതിയാകും അദ്ദേഹം തൃപ്തനാകും. ആദ്യമാദ്യം അദ്ദേഹത്തിന് രൂപമോ മുഖമോ ഉണ്ടാവില്ല . പതിയെപ്പതിയെ അദ്ദേഹത്തിനോട് കണ്ണടച്ചിരുന്ന് സംസാരിക്കുക.എല്ലാവരും അതിനെ meditation എന്ന് ശാസ്ത്രീയമായി പറയും. ഈശ്വരനോട് , ആ കൂട്ടുകാരനോട് അൽപസമയം സല്ലപിക്കുന്നതാണ് ഈ അതിന്ത്രിയ ധ്യാനം . സുഖമാണോ എന്ന് ചോദിക്കുക, കളിചിരികൾ പറയുക .എല്ലാം അദ്ദേഹം കേൾക്കുന്നു ആദ്യം ആദ്യം ഒന്നിനും മറുപടി ഉണ്ടാവില്ല. പിന്നീട് ചില നിമത്തങ്ങളിലൂടെ മറുപടി കിട്ടിക്കൊണ്ടിരിക്കും.രാവിലെ എഴുന്നേറ്റ് അരമണിക്കൂർ ധ്യാനത്തിനും, പ്രാണായാമത്തിനും യോഗക്കുമായി നീക്കിവെക്കുക. അ ഈശ്വരനെ ജീവിതത്തിലേക്ക് ശരീരത്തിലേക്ക് കൊണ്ടുവരിക. ഈശ്വരനെ ജീവിതത്തിലേക്കും, ശരീരത്തിലേക്കും കൊണ്ടുവരിക. നിങ്ങളിലെ ഈശ്വരനും ജഗദീശ്വരനും തമ്മിൽ ഇടയ്ക്കുള്ള അന്തരം കുറച്ചുകൊണ്ടുവരിക.അവസാനം ജഗദീശ്വരന്‌ തന്നെ നിങ്ങളുടെ ജീവിതത്തെയും ശരീരത്തെയും നിയന്ത്രിക്കുന്നതിനുള്ള അനുവാദം വിട്ടുകൊടുക്കുക . അല്ലാതെ വിശ്വാസത്തിൻറെ പേരിൽ അമ്പലങ്ങളിലും പള്ളികളിലും കാണിക്കുന്ന പേക്കൂത്തുകൾ സ്വയം നിയന്ത്രിക്കുക. അമ്പലങ്ങളിലും പള്ളികളിലും ഈശ്വരൻ ഉണ്ടെന്നുള്ള വിശ്വാസം മാറ്റിവയ്ക്കുക . അതിനെക്കുറിച്ച് വിശദമായി മറ്റൊരു അധ്യായത്തിൽ പറയാം.ജീവിതത്തിൽ ഈശ്വരനെ അടുത്ത സുഹൃത്തായി കണ്ടെത്തിയ വിശ്വാസികളുടെ ഔദ്യോഗിക ലോകത്തിലെ ആവശ്യങ്ങൾ ഈശ്വരൻ കണ്ടറിഞ്ഞ് നടത്തിക്കൊടുക്കും. ബില്ലുകൾ ഈ ഈശ്വരൻ തന്നെ അടയ്ക്കും. എൻറെ അനുഭവമാണ്. ഇപ്പോഴത്തെ വിശ്വാസികളുടെ പേക്കൂത്തുകൾ കണ്ട് മനംമടുത്ത ഈശ്വരൻതന്നെ പറഞ്ഞു തരുന്ന വാക്കുകൾ ആണ് ഈ പുസ്തകത്തിലൂടെ നിങ്ങൾ വായിക്കുന്നത്. മരണത്തിലേക്ക് ആഴ്ന്നു പോയ എൻറെ പുനർജന്മം പോലും അതിനു വേണ്ടി ആയിരുന്നു. എന്നിലൂടെ ഇത് ലോകം കാണണം., അറിയണം .ഒരു മാറ്റം അദ്ദേഹം ആഗ്രഹിക്കുന്നു ഒരു അവസാനശ്രമം മാറുമോ , ഇല്ലയോ എന്ന് അദ്ദേഹത്തിനറിയാം. എങ്കിലും നിങ്ങൾക്കറിയില്ലല്ലോ, മാറിയാൽ നിങ്ങൾക്ക് കൊള്ളാം.രൂപവുമില്ല പേരുമില്ല അദ്ദേഹത്തെ നിങ്ങൾക്ക് ഇഷ്ടമുള്ള പേര് വിളിക്കാം ഇഷ്ടമുള്ള രൂപത്തിൽ ആരാധിക്കാം. ആ രൂപം, ആ പേര് അദ്ദേഹം സ്വീകരിച്ചു കൊള്ളും. ഈ ഭൂമിയിലെ 700 കോടി പേരുദേയും വിളി ഒരേസമയം കേൾക്കാൻ കഴിവുള്ള ഒരു ബൃഹത് കമ്പ്യൂട്ടർ ആണദ്ദേഹം.അത് 700 കോടി പേരിലായാലും 700 കോടി രൂപത്തിലായാലും അത്രയും രൂപവും അത്രയും നാമങ്ങളും അദ്ദേഹം സ്വീകരിക്കും. അപ്പോൾ ഓർക്കുക ആരായിരിക്കും അദ്ദേഹം .ഈ ലോകത്തിലെ നമ്മുടെ നേതാവാണ് തലവനാണ്. 700 കോടി ആളുകളുടെയും ജീവിതം അദ്ദേഹം സ്വാധീനിക്കുന്നു നിയന്ത്രിക്കുന്നു. ഒരേസമയം നിങ്ങൾ ചെയ്യുന്നതും ചിന്തിക്കുന്നതും അറിഞ്ഞു കൊണ്ടിരിക്കുന്നു.